Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

സുകുമാരന്റെ വാക്കുകൾ കേട്ട് സുരേഷ് ഗോപി പൊട്ടിക്കരഞ്ഞുപോയി ; ക്ലൈമാക്‌സിൽ ഉർവശി ബോധം കെട്ടുവീഴുകയും ചെയ്തു ; സീനിൽ സിൽക്ക് സ്മിതയുമെത്തി ; ജയറാമും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ച സിനിമയിൽ അന്ന് സംഭവിച്ചത്; എല്ലാത്തിനും കാരണം ആ നടന്മാരുടെ ഈഗോ !

08 JULY 2021 10:57 AM IST
മലയാളി വാര്‍ത്ത

മലയാളികൾ ഒരിക്കലും മറക്കാനിടയില്ലാത്ത കുടുംബ ചിത്രങ്ങളൊരുക്കി മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയെടുത്ത സംവിധായകനാണ് വി എം വിനു. തുടക്കകാലത്ത് സിനമയിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് പല അഭിമുഖങ്ങളിലുമായി അദ്ദേഹം തുറന്ന് സംസാരിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു അഭിമുഖത്തിന്റെ പ്രസക്തമായൊരു ഭാഗമാണ് ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ആദ്യ കാലത്ത് വിനു പ്രവര്‍ത്തിച്ച സിനിമകളുടെ പിന്നാമ്പുറ കഥകള്‍ പറയവെയാണ് മലയാളി പ്രേക്ഷകരെ ഒന്നടങ്കം അതിശയിപ്പിച്ച്‌ ന്യൂഇയര്‍ എന്ന സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ടിങ്ങിനിടെ നടന്നൊരു സംഭവത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

 

 

ജയറാമും സുരേഷ് ഗോപിയും കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ ന്യൂഇയര്‍ എന്ന സിനിമ ഇന്നും മിനിസ്‌ക്രീനിൽ വന്നാൽ കാണാത്തവരായിട്ട് ആരുമുണ്ടാകില്ല . സിനിമ അടിപൊളിയായപ്പോൾ ചിത്രീകരണത്തിന് പിന്നിൽ സംഭവിച്ചത് സിനിമയെ വെല്ലുന്ന കഥയായിരുന്നു. രണ്ട് പ്രമുഖ താരങ്ങള്‍ തമ്മിലുണ്ടായ ഈഗോ പ്രശ്‌നം സെറ്റിനെ ഒന്നാകെ ഞെട്ടിച്ചിരുന്നു. ഇത് മാത്രമല്ല നടി ഉര്‍വശി തലകറങ്ങി വീണതടക്കമുള്ള സംഭവഭങ്ങള്‍ വിനു പറയുന്നു.

 

 

ഊട്ടിയിലെ റാണി പാലസ് ആയിരുന്നു മെയിന്‍ ലൊക്കേഷന്‍. കാലാള്‍പട എന്ന സിനിമയിലുള്ള താരങ്ങളായിരുന്നു ഈ ചിത്രത്തിലും. സുരേഷ് ഗോപി, ജയറാം, സുകുമാരന്‍, ഉര്‍വശി, ബാബു ആന്റണി, തുടങ്ങിയ താരങ്ങളൊക്കെ ഉണ്ട്. അന്നത്തെ അട്രാക്ഷന്‍ സില്‍ക്ക് സ്മിതയും ഉണ്ടായിരുന്നു. അന്ന് കാരവന്‍ ഒന്നുമില്ല. താരങ്ങളെല്ലാം ഒരുമിച്ച് ഇരുന്നും വര്‍ത്തമാനം പറഞ്ഞും നല്ല കൂട്ടായിരുന്നു. ഇന്ന് കാരവന്‍ ഒക്കെ വന്നതിന് ശേഷം താരങ്ങള്‍ അവരവരുടെ ഷോട്ടിന് മാത്രം വന്ന് പലരും തിരിച്ച് പോവുകയാണ്.

 

 

സില്‍ക്ക് സ്മിത ലൊക്കേഷനിലേക്ക് വരികയാണെന്ന് പറഞ്ഞതോടെ ആ സെറ്റില്‍ വലിയൊരു ഇളക്കം ഉണ്ടായി. അങ്ങനെ സില്‍ക്ക് വരുന്നു. ഒരു സോംഗില്‍ മാത്രമായി നാലഞ്ച് സീനില്‍ മാത്രമേ സില്‍ക്ക് അഭിനയിക്കുന്നുള്ളു. പെട്ടെന്ന് എല്ലാവരുമായും അടുപ്പമാവുന്ന സ്വഭാവമാണ്. ഭയങ്കര ബഹുമാനമുള്ള ആളുമാണ്. വിനു സാര്‍ എന്ന് എന്നെ ആദ്യമായി വിളിച്ച ഒരു ആര്‍ട്ടിസ്റ്റ് സില്‍ക്ക് സ്മിതയാണ്. തമിഴില്‍ ടെക്‌നിഷ്യന്മാര്‍ ചെറുതും വലുതൊന്നും നോക്കാതെ ബഹുമാനം കൊടുക്കും. അത് മലയാളത്തില്‍ ഇല്ല. സിനിമയില്‍ കാണുന്നത് പോലെയല്ല, സില്‍ക്ക് സ്മിത. വളരെ സ്‌നേഹമുള്ള ആളായിരുന്നു.

 

 

 

 

ഒടുവില്‍ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുകയാണ്. രാത്രിയിലാണ് ഷൂട്ടിങ്ങ്. സുരേഷ് ഗോപിയുടെ കഥാപാത്രം നെഗറ്റീവാണ്. പക്ക വില്ലനാണ്. ബാബു ആന്റണി ക്വട്ടേഷന്‍ ഗ്രൂപ്പുമായി വരുന്നു. അതിന്റെ അന്വേഷണവുമായി വരുന്ന പോലീസ് ഓഫീസറാണ് സുകുമാരന്‍. താക്കോല്‍ കൊണ്ടുള്ള ഒരു കളിയാണ് ക്ലൈമാക്‌സില്‍ നടക്കുന്നത്. ഒടുവില്‍ കുറ്റങ്ങളെല്ലാം ചെയ്യുന്നത് സുരേഷ് ഗോപിയാണെന്ന് സുകുമാരന്‍ കണ്ടുപിടിക്കുന്നതാണ് ക്ലൈമാക്‌സ്. ലാസ്റ്റ് സുരേഷ് ഗോപി ലിക്കര്‍ തലയിലൂടെ ഒഴിച്ച് തീ കൊളുത്തി മരിക്കുന്നുണ്ട്.

 

 

ഈ സീനിന്റെ റീഹേഴ്‌സല്‍ നടന്നിരുന്നു. സുരേഷ് ഗോപി, ജയറാം, സുകുവേട്ടന്‍, ഉര്‍വശി എന്നിവരാണ് ഉള്ളത്. റിഹേഴ്‌സലിനിടെ സുരേഷിന്റെ കുറച്ച് ഡയലോഗുകള്‍ തെറ്റി പോകുന്നുണ്ട്. പക്ഷേ അവിടെ ഒരു ആര്‍ട്ടിസ്റ്റിന്റെ ഈഗോ ഭയങ്കരമായി വര്‍ക്ക് ചെയ്യുന്നത് ഞാന്‍ ആദ്യമായി കണ്ടത് അവിടെ നിന്നാണ്. സുരേഷ് ഗോപി നല്ല പെര്‍ഫോമന്‍സാണ്. സുരേഷ് ഗോപി ഡയലോഗ് പറഞ്ഞ് നടന്ന് വരികയാണ്. പെട്ടെന്ന് സുകുവേട്ടന്‍ താന്‍ എന്താടോ ശിവാജി ഗണേശനോ? എന്താണ് ശിവാജി ഗണേശനെക്കാളും ഇത്രയും ഓവറായി അഭിനയിക്കുന്നത്.

 

 

അത്രയധികം ടെക്‌നിഷ്യന്മാരുടെ മുന്നില്‍ വെച്ച് സുകുവേട്ടന്‍ സുരേഷ് ഗോപിയെ ഇന്‍സള്‍ട്ട് ചെയ്തു. സുരേഷ് പാവമാണ്. ഒരു കുട്ടിയുടെ സ്വഭാവമാണ്. അദ്ദേഹം ആകെ അന്തം വിട്ട് മുറിയുടെ പുറത്ത് പോയി. അവിടെ നിന്ന് ഒരു തേങ്ങല്‍ കേള്‍ക്കാം. അതൊന്നും കാര്യമാക്കേണ്ടെന്ന് പറഞ്ഞ് സുകുവേട്ടന്‍ ഒരു വഴിക്ക് പോയി. അങ്ങനെ എല്ലാവരും മൂഡ് ഔട്ട് ആയി. ആ സമയത്ത് എല്ലാവരെക്കാളും ഒരു പടിയ്ക്ക് മുന്നില്‍ നിന്നുള്ള അഭിനയമായിരുന്നു സുരേഷ് ഗോപിയുടേത്. ആ ഈഗോ ആയിരിക്കാം സുകുവേട്ടന്‍ പ്രശ്‌നമാക്കിയതെന്ന് തോന്നു.

 

 

പിന്നീട് ആശാനെ ഞാനൊരു തമാശ പറഞ്ഞതല്ലേ അങ്ങനെ കൂട്ടിയാല്‍ മതി എന്ന് പറഞ്ഞ് സുകുവേട്ടനത് ഒരു തമാശയാക്കി മാറ്റി. സീന്‍ എടുത്തപ്പോള്‍ സുരേഷ് ഗോപി അത് ഗംഭീരമാക്കി. ശേഷം ഡ്യൂപ്പിനെ ആണ് തീ കൊളുത്തുന്നത്. എല്ലാ സജീകരണങ്ങളും ഉണ്ടായിരുന്നെങ്കിലും തീ പെട്ടെന്നങ്ങ് ആളി കത്തി. ഇത് കണ്ട് എല്ലാവരും പേടിച്ച് പോയി. ഉര്‍വശി ഒരു അലര്‍ച്ചയോട് കൂടി തല കറങ്ങി വീണു. ഒത്തിരി നേരം കഴിഞ്ഞാണ് ഉര്‍വശിയ്ക്ക് ബോധം തെളിഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (5 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (5 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (5 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (5 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (7 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (7 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (7 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (7 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (8 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (9 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (10 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (10 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (10 hours ago)

Malayali Vartha Recommends