Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാരിയ്ക്ക് മാത്രം ചെലവായ തുക കേട്ട് കണ്ണ് തള്ളിയവർ ഇനി ഇതുംകൂടി കണ്ടോ ; പൊന്നിൽ കുളിച്ച് നവവധുവായി മൃദുല വിജയ് ; അമ്പരപ്പോടെ ആരാധകർ !

09 JULY 2021 09:47 AM IST
മലയാളി വാര്‍ത്ത

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് മഞ്ഞിൽ വിരിഞ്ഞ പൂവ് നായകൻ യുവ കൃഷ്ണയും പൂക്കളം വരവായി നായികാ മൃദുല വിജയും വിവാഹിതരായിരിക്കുകയാണ്. തലസ്ഥാനനഗരിയിലെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ആ ധന്യ മുഹൂർത്തം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ശേഷമായി സ്വകാര്യ ഹോട്ടലില്‍ വിരുന്നും നടത്തിയിരുന്നു.

 

 

വിവാഹത്തിന്റെയും വിരുന്നിന്റെയും ചിത്രങ്ങളും വീഡിയോയുമെല്ലാം ഒറ്റദിവസം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയത് . വിവാഹസമയത്ത് മൃദുല അണിഞ്ഞ ആടയാഭരണങ്ങളെക്കുറിച്ചും സാരിയെക്കുറിച്ചുമുള്ള വിശേഷങ്ങളും ആരാധകർ കൗതുകത്തോടെ ഏറ്റെടുക്കുകയുണ്ടായി.

 

 

തിരക്കുള്ള വിവാഹ ദിവസവും ആരാധകരോട് സംവദിക്കാൻ താരങ്ങൾ മറന്നില്ല. വിവാഹനിശ്ചയം കഴിഞ്ഞ് 6 മാസമായിരിക്കുകയാണ്. ഇനിയും വിവാഹം നീട്ടാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. കൊവിഡ് കാലമായതിനാല്‍ അധികം ആളുകളെയൊന്നും വിളിച്ചിട്ടില്ല. അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും സങ്കടമുണ്ടെന്നായിരുന്നു യുവയും മൃദുലയും ഒരുപോലെ പറഞ്ഞത്. സെറ്റും മുണ്ടുമണിഞ്ഞായിരുന്നു മൃദുല ആദ്യമെത്തിയത്. അമ്പലത്തിലെ ചടങ്ങിന് ശേഷമായി സാരിയും ആഭരണങ്ങളും മാറ്റുകയായിരുന്നു.

 

 

വിവാഹ സമയത്ത് മൃദുല അണിഞ്ഞ സാരിയെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയിരുന്നു. മൂന്നാഴ്ചയായി 6 നെയ്ത്തുകാര്‍ ചേര്‍ന്നാണ് മൃദുലയ്ക്കായി സാരി ഒരുക്കിയത്. കോളം കോളം പോലെയായുള്ള ഡിസൈനാണ് സാരിയുടേത്. ഒരാഴ്ച തുന്നിയാല്‍ ഏഴ് കോളമേ വരൂ, അതാണ് മൂന്നാഴ്ച തുന്നേണ്ടി വരുന്നതെന്ന് ഡിസൈനര്‍ വ്യക്തമാക്കിയിരുന്നു. ഈ വിവരം മൃദുല പങ്കുവെച്ചിരുന്നു.

 

 

 

 

വിവാഹ സാരിയുടെ ഡിസൈന്‍ വീഡിയോ നേരത്തെ മൃദുല പങ്കുവെച്ചിരുന്നു. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. മേക്കപ്പ് ആര്‍ടിസ്റ്റായ വികാസ് ചേട്ടനാണ് ഇതേക്കുറിച്ച് പറഞ്ഞ് തന്നതെന്നും താരം പറഞ്ഞിരുന്നു. മൃദുലയെ നവവധുവായി ഒരുക്കിയത് വികാസായിരുന്നു. ഒരുക്കങ്ങള്‍ക്കിടയിലെ വീഡിയോയുമായി വികാസ് എത്തിയിരുന്നു.

 


35000 രൂപയുടെ സാരിയാണ് വിവാഹ സമയത്ത് മൃദുല ധരിച്ചിരുന്നത്. ഇത്രയും നാളത്തെ സമ്പാദ്യം മുഴുവനും കല്യാണത്തിനായി ചെലവഴിക്കുന്നതിനോട് താല്‍പര്യമില്ല. ഒരുദിവസത്തെ ആഡംബരത്തിനായി സമ്പാദ്യം മുഴുവനും തീര്‍ക്കുന്നതിനോട് യോജിപ്പില്ലെന്നും നേരത്തെ മൃദുല പറഞ്ഞിരുന്നു. മൃദുലയുടെ വിവാഹസാരിയുടെ വിലയെക്കുറിച്ചും ആരാധകര്‍ ചര്‍ച്ച ചെയ്തിരുന്നു.

 


വ്യത്യസ്തമായ ബ്ലൗസ്  ഡിസൈനായിരുന്നു മൃദുല തിരഞ്ഞെടുത്തത്. ബ്ലൗസില്‍ മൃദുലയുടേയും യുവയുടേയും പേര് ചേര്‍ത്ത് മൃദ് വ എന്നെഴുതിയിരുന്നു. രണ്ടുപേരും പരസ്പരം ഹാരമണിയിക്കുന്ന ചിത്രവുമുണ്ടായിരുന്നു. അമ്പലത്തിലെ ചടങ്ങിന് ശേഷമായി വിരുന്നിനെത്തിയപ്പോള്‍ യുവയും മൃദുലയും വസ്ത്രങ്ങള്‍ മാറ്റിയിരുന്നു. ഒരേനിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചത്.

 

 

വിവാഹത്തോടനുബന്ധിച്ചുള്ള ഹൽദി ചിത്രങ്ങളും സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞുനിന്നിരുന്നു. മൃദുലയുടെ ഹൽദി ദിനത്തിൽ മൃദുല മാത്രമായിരുന്നില്ല സോഷ്യൽ മീഡിയയും മഞ്ഞ നിറമണിഞ്ഞു നിന്നിരുന്നു. വളരെയധികം സന്തോഷവതിയായി മഞ്ഞയിൽ കുളിച്ചു നിന്ന മൃദുലയ്ക്ക് ആശംസകളുമായി നിരവധി ആരാധകരായിരുന്നു എത്തിയിരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

Malayali Vartha Recommends