Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൃദുലയ്ക്കും യുവയ്ക്കും പിന്നാലെ എലീനയും ; ചടങ്ങുകൾ ഗംഭീരമാക്കാൻ രാവിലെ ഹിന്ദു, വൈകിട്ട് ക്രിസ്ത്യന്‍ ; ആ ദിവസം എന്നാണെന്ന് തുറന്നുപറഞ്ഞ് എലീന പടിക്കൽ !

09 JULY 2021 11:24 AM IST
മലയാളി വാര്‍ത്ത

ടെലിവിഷന്‍ താരങ്ങളായ മൃദുല വിജയ്‍യും യുവകൃഷ്ണയും വിവാഹിതരായി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത് . ഏറെ നാളുകളായി ആരാധകര്‍ കാത്തിരുന്ന വിവാഹമാണ് ഇന്നലെ തിരുവനന്തപുരത്ത് വെച്ച് നടന്നത്. കൊവിഡ് പ്രതിസന്ധികള്‍ കാരണം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. സീരിയല്‍, സിനിമ രംഗത്ത് നിന്നുള്ള ചിലരും വിവാഹത്തിന് നേരിട്ടെത്തി താരദമ്പതിമാര്‍ക്ക് ആശംസകളും അനുഗ്രഹങ്ങളും നേര്‍ന്നു.

 

 

നടിയും അവതാരകയും ബിഗ് ബോസ് താരവുമായ എലീന പടിക്കലും മൃദ്വാ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുകയുണ്ടായിരുന്നു . പ്രിയപ്പെട്ടവരുടെ വിവാഹത്തെ കുറിച്ച് സൂചിപ്പിച്ച് കൊണ്ടെത്തിയ എലീന സ്വന്തം വിവാഹം അടുത്ത മാസം നടക്കാന്‍ പോവുകയാണെന്ന സന്തോഷവും ആരാധകരോടായി പങ്കുവെച്ചിരിക്കുകയാണിപ്പോള്‍.

 

 

മൃദുലയുടെയും യുവച്ചേട്ടന്റെയും കല്യാണത്തിന് ഒരുപാട് കാത്തിരുന്നതാണ്. അതില്‍ ഒരുപാട് സന്തോഷമുണ്ട്. മറ്റൊരു കാര്യം എന്റെ എന്‍ഗേജ്‌മെന്റ് നടന്ന അതേ സ്ഥലത്ത് വെച്ചാണ് ഇവരുടെ വിവാഹം നടത്തിയത് എന്നതാണ്. അതിലൊരു പ്രത്യേക അനുഭൂതിയാണ് എനിക്കുള്ളത്. മൃദുലയ്ക്കും യുവച്ചേട്ടനും എല്ലാവിധ ആശംസകളും നേരുന്നു. ഒപ്പം തന്നെ ഒരു കാര്യം കൂടി പറയുകയാണ്. നിങ്ങളെല്ലാവരെയും ഒരുതവണ ഇവിടെ വെച്ച് ഞാന്‍ കണ്ടതാണ്. ഇനിയും നിങ്ങളെ പ്രതീക്ഷിക്കുകയാണ്.

 

 

തന്റെ വിവാഹം ഓഗസ്റ്റിലാണ് . കോഴിക്കോട് വെച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. വിവാഹ തീയ്യതിയും മറ്റു വിവരങ്ങളുമൊക്കെ വൈകാതെ തന്നെ കൃത്യമായി എല്ലാവരെയും അറിയിക്കുന്നതാണ്. ഒരുപാട് നന്ദിയുണ്ട്. നിങ്ങള്‍ തന്ന ഹെല്‍പ്പിനും നിങ്ങളെല്ലാവരും മൃദുലയെയും യുവയെയും സ്‌നേഹിക്കുന്നത് പോലെ തന്നെ ഞങ്ങളെയും സ്നേഹിക്കുക . എല്ലാവര്‍ക്കും ആശംസകള്‍ എന്നുമാണ് എലീന പറയുന്നത്.

 


ജനുവരിയിലായിരുന്നു എലീനയും കോഴിക്കോട് സ്വദേശിയായ രോഹിത്തും തമ്മിലുള്ള വിവാഹനിശ്ചയം നടത്തിയത്. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും ആഗസ്റ്റില്‍ വിവാഹിതരാവുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ഇന്റര്‍കാസ്റ്റ് വിവാഹമായതിനാല്‍ വീട്ടുകാരുടെ എതിര്‍പ്പുണ്ടായിരുന്നു. അതുകൊണ്ടാണ് വിവാഹം ഇത്രയും നീണ്ട് പോയതെന്ന് മുന്‍പ് എലീന പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തപ്പോഴാണ് പ്രണയത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്.

 

 

ഒളിച്ചോടി വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് മുന്‍പ് എലീന വ്യക്തമാക്കിയിട്ടുണ്ട്. വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ താന്‍ വിവാഹം കഴിക്കുകയുള്ളു എന്ന് എലീന ഉറപ്പിച്ച് പറഞ്ഞിരുന്നു. ഒടുവില്‍ ഇരു വീട്ടുകാരും സമ്മതം മൂളിയതോടെയാണ് ജനുവരിയില്‍ വിവാഹനിശ്ചയം നടത്തിയത്. ഹിന്ദു-ക്രിസ്ത്യന്‍ രീതികളിലായാണ് വിവാഹം നടത്തുന്നത്. രാവിലെ ഹിന്ദു ആചാരപ്രകാരവും വൈകിട്ട് ക്രിസ്ത്യന്‍ ആചാരപ്രകാരവുമായിരിക്കും ചടങ്ങുകള്‍.

 

 

വിവാഹശേഷം ഹണിമൂൺ വരെ പ്ലാൻ ചെയ്തിട്ടുണ്ടെന്ന് എലീന മുൻപൊരിക്കൽ പറഞ്ഞിരുന്നു.യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് എലീനയും രോഹിത്തും. സ്വയം ഡ്രൈവ് ചെയ്ത് പോവുന്നതാണ് കൂടുതലിഷ്ടമെന്ന് എലീന പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം യാത്രകളെക്കുറിച്ച് വാചാലയായത്. വിവാഹശേഷം കുറേ യാത്രകള്‍ നടത്താന്‍ പ്ലാനിട്ടിട്ടുണ്ട്.

 

രോഹിത്തിന് ഹില്‍ സ്‌റ്റേഷനോടും എലീനയ്ക്ക് ബീച്ച് ട്രിപ്പുമാണ് കൂടുതല്‍ താല്‍പര്യം. രോഹിത്ത് യാത്രാവിശേഷങ്ങള്‍ പറയുമ്പോള്‍ അവിടേക്ക് തന്നെയും കൊണ്ടുപോവണമെന്നാണ് താന്‍ പറയുന്നതെന്ന് എലീന പറയുന്നു. വിവാഹ ശേഷം ബൈക്കില്‍ ലഡാക്കിലേക്ക് പോവാനാഗ്രഹമുണ്ട്. ഹണിമൂണ്‍ എന്ന പേരിലുള്ള ട്രിപ്പില്‍ വലിയ താല്‍പര്യമില്ല. ആ യാത്ര ഒഴിവാക്കരുതെന്നാണ് സുഹൃത്തുക്കളെല്ലാം പറഞ്ഞിട്ടുള്ളത്. ബാലി, മാലിദ്വീപാണ് പ്ലാനിലുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

Malayali Vartha Recommends