Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംഘികളെ ഭയന്നാണോ നെറ്റ്ഫ്‌ളിക്‌സ് ഇങ്ങനെ ചെയ്തത് ? ; ഇങ്ങനെ തരികിട കാണിച്ച് മലയാളത്തെ വളച്ചൊടിച്ച് പരുവപ്പെടുത്താന്‍ ശ്രമിക്കുന്നതിന് മുന്‍പ് ബീഫിന്റെ സ്‌പെല്ലിംഗ് പഠിക്കാൻ പറഞ്ഞ് എന്‍.എസ്. മാധവന്‍!

09 JULY 2021 02:15 PM IST
മലയാളി വാര്‍ത്ത

ദക്ഷിണേന്ത്യക്ക് വേണ്ടി പ്രത്യേകമായി ഇറക്കിയ പുതിയ പാട്ടില്‍ ബീഫ് എന്ന വാക്ക് സബ്‌ടൈറ്റിലില്‍ ഒഴിവാക്കിയതില്‍ നെറ്റ്ഫ്ളിക്സിനെതിരെ വിമര്‍ശനമുയരുന്നു. വിഷയത്തില്‍ നെറ്റ്ഫ്‌ളിക്‌സിനെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവുമായി എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ രംഗത്തെത്തിയിരിക്കുകയാണ് .

 

 

‘പോടേയ് നെറ്റ്ഫ്‌ളിക്‌സേ, ഇങ്ങനെ തരികിട കാണിച്ച് മലയാളത്തെ വളച്ചൊടിച്ച് പരുവപ്പെടുത്താന്‍ ശ്രമിക്കുന്നതിന് മുന്‍പ് ബീഫിന്റെ സ്‌പെല്ലിംഗ് പഠിക്ക്. അത് B E E F എന്നാണ്. സംഘിഫോബിയയും കൊണ്ട് ഇങ്ങോട്ടു വന്നേക്കരുത്,’ എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തു.

 



നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ ട്വിറ്റര്‍ അക്കൗണ്ടിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു എന്‍.എസ്. മാധവൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. പാട്ടിലെ ബീഫ് എന്നൊഴിവാക്കിയ ഭാഗത്തിന്റെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

 

സൗത്ത് ഇന്ത്യന്‍ ആന്തം എന്ന പേരില്‍ ഇറക്കിയ പുതിയ റാപ്പില്‍ നീരജ് മാധവിന്റെ മലയാളം റാപ്പ് വരുന്ന ഭാഗത്തിലെ സബ്ടൈറ്റിലിനെതിരെയാണ് വിമര്‍ശനമുയരുന്നത്. പൊറോട്ടേം ബീഫും ഞാന്‍ തിന്നും അതികാലത്ത്’ എന്നാണ് നീരജ് മാധവിന്റെ ഒരു വരി. എന്നാല്‍ ഇത് സബ്ടൈറ്റിലെത്തുമ്പോള്‍ ‘പൊറോട്ടേം ബി.ഡി.എഫും ഞാന്‍ തിന്നും അതികാലത്ത്’ എന്നാവുകയാണ്. മംഗ്ലിഷിലും ഇംഗ്ലിഷിലുമുള്ള സബ്ടൈറ്റിലുകളില്‍ ബി.ഡി.എഫ്. എന്നാണ് എഴുതിയിരിക്കുന്നത്.

 

 

ബീഫ് എന്ന് സബ്ടൈറ്റിലില്‍ എഴുതാന്‍ നെറ്റ്ഫ്ളിക്സിന് പേടിയാണോ എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ചോദിക്കുന്നത്. ബീഫിന് ബീഫ് എന്ന് തന്നെ പറയണം നെറ്റ്ഫ്ളിക്സ് ഏമാന്മാരേ, സബ്ടൈറ്റില്‍ മാറ്റി സംഘികളെ പറ്റിക്കുന്നോയെന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്.

 


ബീഫ് ഡ്രൈ ഫ്രൈ എന്നാണ് ഉദ്ദേശിച്ചതെന്ന് നെറ്റ്ഫ്ളിക്സ് പറഞ്ഞാലും വിശ്വസിക്കാന്‍ ഒരല്‍പം പാടാണെന്നും കമന്റുകളിലുണ്ട്. ‘തങ്ങള്‍ ദക്ഷിണേന്ത്യക്കാരെ പ്രത്യേകം പരിഗണിക്കുന്നു എന്ന് കാണിക്കാനാണ് നെറ്റ്ഫ്ളിക്സ് പാട്ടിട്ടത്. പക്ഷേ ഈ ഭാഗമെത്തിയപ്പോള്‍ തൃപ്തിയായി. ബീഫ് എന്ന് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. പക്ഷേ രണ്ട് സബ്ടൈറ്റിലിലും അത് BDF ആണ്. വല്ലാത്ത ഗതികേട് തന്നെ നെറ്റ്ഫ്ളിക്സേ നിന്റേത്,’ എന്നും സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റുകളില്‍ പറയുന്നു.

 

മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ പ്രശസ്തരായ യുവ റാപ്പര്‍മാരെ അണിനിരത്തികൊണ്ടാണ് നെറ്റ്ഫ്ളിക്സ് പുതിയ ഗാനം പുറത്തുവിട്ടത്. തമിഴില്‍ നിന്ന് അറിവും മലയാളത്തില്‍ നിന്ന് നീരജ് മാധവും കന്നടയില്‍ നിന്ന് സിരി നാരായണും തെലുങ്കില്‍ നിന്ന് ഹനുമാന്‍കൈന്‍ഡുമാണ് പാടിയിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ സിനിമകളുടെ പ്രത്യേകതകളും നടീനടന്മാരെയുമെല്ലാം പറഞ്ഞുകൊണ്ടാണ് ഓരോ റാപ്പര്‍മാരും തങ്ങളുടെ ഭാഗം ചെയ്തിരിക്കുന്നത്. അക്ഷയ് സുന്ദറാണ് റാപ്പ് സംവിധാനം ചെയ്തിരിക്കുന്നത്.

 

കുറച്ച് അടിപൊളിയും വേറെ ലെവലും കിറക്കാസും സക്കാത്തസും പറയാന്‍ കാത്തിരുന്നോളൂ, കാരണം നിങ്ങളുടെ സ്‌ക്രീനുകള്‍ക്ക് തീ പിടിക്കാന്‍ പോകുകയാണ് എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് നെറ്റ്ഫ്‌ളിക്‌സ് കുറിച്ച വാക്കുകൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

Malayali Vartha Recommends