Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റിതു മന്ത്ര ആഗ്രഹിച്ച സന്തോഷം വന്നെത്തി ; സംശയങ്ങൾക്ക് വിട നൽകി ആ വാർത്ത പൊളിച്ചു ; ഇതായിരുന്നു ഞങ്ങളും ആഗ്രഹിച്ചതെന്ന് ആരാധകർ !

10 JULY 2021 12:10 PM IST
മലയാളി വാര്‍ത്ത

വെറും മൂന്ന് സീസൺ കൊണ്ടുതന്നെ മലയാളികൾ ഏറ്റെടുത്ത ഷോയാണ് ബിഗ് ബോസ് ഷോ. ഇപ്പോൾ മൂന്നാം സീസൺ വിജയി ആരെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ . ബിഗ് ബോസ് സീസണ്‍ 3യുടെ ഫിനാലെ ഉടന്‍ തന്നെയുണ്ടാവുമെന്ന സൂചനകളും ഉണ്ട് . കോവിഡ് സാഹചര്യത്തില്‍ ഷോ നിര്‍ത്തിവെച്ചതോടെ ആരാധകർ നിരാശയിലായിരുന്നു .

 

 

95ാം ദിവസമാണ് അപ്രതീക്ഷിതമായി ബിഗ് ബോസ് നിര്‍ത്തിവെച്ചത്. അതേസമയം ഇത്തവണത്തെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് റിതു മന്ത്ര. ബിഗ് ബോസ് ഫൈനലിസ്റ്റാവുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയായിരുന്നു റിതു. നിലവിൽ ബിഗ് ബോസ് സീസൺ ത്രീയിൽ എട്ട് ഫൈനലിസ്റ്റുകലാണുള്ളത്. അതിൽ തന്നെ റിതുവിന് മികച്ച പിന്തുണയാണ് ആരാധകരുടെ ഇടയിൽ നിന്നും ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്.

 

മോഡലായും അഭിനേത്രിയായും തിളങ്ങിയ ശേഷമാണ് റിതു ബിഗ് ബോസിലെത്തിയത്. സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ക്ക് അത്ര സുപരിചിതമല്ലായിരുന്നു താരം. ബിഗ് ബോസില്‍ വന്ന ശേഷമാണ് റിതു മന്ത്രയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത്. റിതുവിന്റെ സ്വഭാവം തന്നെയാണ് പലരെയും ആകര്‍ഷിച്ചത്. വ്യത്യസ്തമായൊരു സ്വഭാവമാണ് റിതുവിന്റേത് . അധികം ആരോടും വഴക്കിടില്ല എങ്കിലും പറയേണ്ട കാര്യങ്ങൾ വ്യക്തമായി തന്നെ പറയുന്ന സ്വഭാവക്കാരിയാണ്.

 

 

ബിഗ് ബോസിന് ശേഷം പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് നടി സമൂഹ മാധ്യമങ്ങളിലൂടെ എത്തിയിരുന്നു. ഇതിനിടെ റിതുവിന്‌റെ കാമുകനാണെന്ന് പറഞ്ഞ് ജിയ ഇറാനിയും വാര്‍ത്തകളില്‍ ഇടംപിടിച്ചു.

 

 

 

 

ബിഗ് ബോസ് താരത്തിനൊപ്പമുളള റൊമാന്റിക്ക് ചിത്രങ്ങള്‍ പങ്കുവെച്ചാണ് ജിയ മുന്‍പ് എത്തിയത്. എന്നാല്‍ ഇതേകുറിച്ച് പുറത്തിറങ്ങിയ ശേഷം റിതു മന്ത്ര പ്രതികരിച്ചിരുന്നില്ല. ബിഗ് ബോസിലുളള സമയത്ത് പുറത്ത് ഒരു റിലേഷന്‍ഷിപ്പ് ഉണ്ടെന്നും എന്നാല്‍ അത് ഭാവിയില്‍ എന്താകുമെന്ന് അറിയില്ലെന്നുമാണ് റിതു പറഞ്ഞത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള താരമാണ് റിതു മന്ത്ര.

 

 

ബിഗ് ബോസ് താരത്തിന്‌റെതായി വരാറുളള പോസ്റ്റുകളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരമൊരു പാട്ട് കൂടി പാടുകയാണെന്നുള്ള സന്തോഷ വിവരമാണ് പങ്കുവെച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയായി പങ്കുവെച്ച വീഡിയോയില്‍ റിതു സ്റ്റുഡിയോയില്‍ നിന്നും പാട്ട് റെക്കോര്‍ഡിങ് നടത്തുകയാണ്. പ്രിയപ്പെട്ട കാര്യങ്ങളിലേക്ക് താന്‍ വീണ്ടും തിരിച്ചെത്തി എന്ന് സൂചിപ്പിച്ച് കൊണ്ടാണ് വീഡിയോസ് പങ്കുവെച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയാണോ ഈ പാടുന്നതെന്ന കാര്യത്തില്‍ വ്യക്തത ഇല്ലെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.

 

കഴിഞ്ഞ ദിവസം 'ദേവാംഗണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം' എന്ന് തുടങ്ങുന്ന പാട്ട് പാടുന്ന വീഡിയോ റിതു ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടാണെന്നും സന്തോഷം നല്‍കുന്നത് ഇതൊക്കെയാണെന്നും സൂചിപ്പിച്ചിരുന്നു. അതേ സമയം ബ്രൈഡല്‍ ഫോട്ടോഷൂട്ട് നടത്തിയും റിതു മോഡലിങ്ങിലേക്ക് തിരിച്ചെത്തിയിരുന്നു.

 


കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി റിതു പങ്കുവെച്ച വീഡിയോയും ശ്രദ്ധേയമായിരുന്നു . 'ജീവിതത്തില്‍ ഒരിക്കലും ആരെയും കുറ്റപ്പെടുത്തരുത്. നല്ല ആളുകള്‍ നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നു. മോശം ആളുകള്‍ നിങ്ങള്‍ക്ക് ഒരു പാഠം നല്‍കുന്നു, മികച്ച ആളുകള്‍ നിങ്ങള്‍ക്ക് ഓര്‍മ്മകള്‍ നല്‍കുന്നു', എന്നാണ് ഋതു പോസ്റ്റ് ചെയ്ത വീഡിയോയില്‍ എഴുതിയിരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

Malayali Vartha Recommends