Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാ ഇത് ആസ്വദിക്കുക ; അറുപത് വയസ് കഴിഞ്ഞാൽ പിന്നെ ആര് നോക്കാൻ ; ഇനിയയുടെ ഹോട്ട് ലുക്കിന് പിന്നിലെ രഹസ്യം വീണ്ടും വൈറലാകുന്നു !

10 JULY 2021 02:08 PM IST
മലയാളി വാര്‍ത്ത

സിനിമകളിലൂടെ അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ലങ്കിലും ഗ്ലാമറസ് വേഷങ്ങളിലൂടെയും നര്‍ത്തകിയായിട്ടും തിളങ്ങി നിന്ന നായികയാണ് ഇനിയ. അഭിനയ പ്രധാന്യമുള്ള ഒരുപിടി കഥാപാത്രങ്ങളിലൂടെ ഇനിയ ബിഗ് സ്ക്രീനിലും എത്തിയിട്ടുണ്ട് . മോഡലിങ്ങിലൂടെയായിരുന്നു ഇനിയ സിനിമയിലേക്ക് എത്തിയത്. 2005 ല്‍ മിസ് ട്രിവാന്‍ഡ്രം ആയും തിളങ്ങിയിട്ടുണ്ട് . അതുകൂടാതെ 2010 ല്‍ മിനിസ്‌ക്രീന്‍ മഹാറാണിയായിട്ടും ഇനിയ അറിയപ്പെട്ടിട്ടുണ്ട്. ബേസിക്കലി നര്‍ത്തകി കൂടിയായ ഇനിയ മലയാളത്തിലും തമിഴിലുമെല്ലാം സജീവമായി പ്രവര്‍ത്തിക്കകുയാണ്.

 

 

സമൂഹ മാധ്യമങ്ങളിൽ എല്ലായിപ്പോഴും സജീവമായി നിൽക്കുന്ന ഇനിയയുടെ ഫോട്ടോഷോട്ട് ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടാറുള്ളത്. ഗ്ലാമറസ് വേഷങ്ങളിൽ എത്തുന്നതിൽ വിമർശനങ്ങൾ കേൾക്കാറുണ്ടെങ്കിലും ഇനിയയ്ക്ക് അതിൽ വ്യക്തമായ നിലപാടാണുള്ളത്. ലേശം ഗ്ലാമറസുള്ള കഥാപാത്രങ്ങള്‍ ചെയ്യാനോ ഫോട്ടോഷൂട്ടില്‍ ഷോര്‍ട്ട്‌സ് ധരിക്കനോ തനിക്കൊരു മടിയുമില്ലെന്നാണ് ഇനിയയുടെ പക്ഷം . ഗ്ലാമര്‍ ചെയ്യുന്നത് മോശം കാര്യമാണെന്ന് തനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നാണ് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ ഇനിയ വ്യക്തമാക്കിയിരിക്കുന്നത്.

 

 

മോഡലിങ് രംഗത്ത് നില്‍ക്കുന്നത് കൊണ്ട് എനിക്ക് ഷോര്‍ട്‌സ് ഇടാനോ സ്‌ളീവ്‌ലെസ് ഡ്രസ് ഇടാനോ മടിയൊന്നുമില്ല. അങ്ങനെ ഒരു നാണം കുണുങ്ങി പെണ്‍കുട്ടിയായല്ല ഞാൻ വളർന്നത്, സിറ്റിയിൽ ജനിച്ചു വളർന്നതുകൊണ്ട് അങ്ങനെയുള്ള ചിന്തകൾ അലട്ടുന്നില്ല.. ഗ്ലാമര്‍ ചെയ്യുന്നത് കുറ്റമാണെന്നോ മോശം കാര്യമാണെന്നോ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. കഥയ്ക്കും കഥാപാത്രത്തിനും അനുസരിച്ച് എന്റെ ഒരു കംഫര്‍ട്ടബിള്‍ ലെവലിലാണ് ഞാന്‍ ഗ്ലാമര്‍ ചെയ്യുന്നത് .

 

എന്റെ ഒരു ഫോട്ടോ ഷൂട്ടിലെ ഫോട്ടോ കണ്ടിട്ട് ഒരാള്‍ കമന്റിട്ടിരുന്നു. അതീവസുന്ദരിയായി, പുത്തന്‍ രൂപത്തില്‍, ഫുള്‍ ഗ്ലാമര്‍ വേഷത്തില്‍, ആരെയും മയക്കും, ഇനീയ... അങ്ങനെ എന്തൊക്കെയോ ആയിരുന്നു കമന്റ്. അതേ കുറിച്ച് അഭിപ്രായം അറിയാന്‍ ഒരു ദേശീയ മാധ്യമത്തിന്റെ പ്രതിനിധി വിളിച്ചിരുന്നു. അവരോട് ഞാന്‍ ചോദിച്ചതാണ് ഈ പ്രായത്തില്‍ അല്ലെങ്കില്‍ 60 വയസില്‍ ഗ്ലാമര്‍ കാണിച്ചാല്‍ ആരെങ്കിലും കാണുമോ എന്ന്.

 

 

സൗന്ദര്യം എന്ന് പറയുന്നത് ആസ്വദിക്കാനും കാണാനും പ്രദര്‍ശിപ്പിക്കാനും ഉള്ളതാണ്. യംഗ് ഏജില്‍ നല്ല എനര്‍ജറ്റിക്കായി ഇരിക്കുമ്പോഴാണ് നമ്മള്‍ നന്നായി ജ്വലിക്കുന്ന സമയം, അല്ലെങ്കില്‍ ഷൈന്‍ ചെയ്യുന്ന സമയം. ആ സമയത്ത് വേണ്ടേ ഗ്ലാമറസാകാനെന്ന് ഇനിയ ചോദിക്കുന്നു. അവസരങ്ങള്‍ കുറയുമ്പോഴാണ് നടിമാര്‍ വെറൈറ്റി ഫോട്ടോഷൂട്ട് നടത്തുന്നതെന്ന് വെറുതെ പറയുന്നതാണ്. ഞാനൊരിക്കലും വെറുതേ ഇരുന്നിട്ടില്ല. പിന്നെ മോഡലിംഗ് ഫീല്‍ഡില്‍ ഉള്ളത് കൊണ്ട് എല്ലാ മൂന്ന് മാസം അല്ലെങ്കില്‍ ആറ് മാസം കൂടുമ്പോള്‍ എനിക്കൊരു പ്രൊമോഷണല്‍ ഫോട്ടോഷൂട്ട് ഉണ്ടാകും.

 

 

അതൊരു ഡിസൈനറുടെയോ ജ്വല്ലറിയുടെയോ പുതിയ കോസ്റ്റിയൂമിന്റെയോ ഒക്കെ ആയിരിക്കും. ഞാന്‍ ചെയ്ത ഫോട്ടോഷൂട്ടിനും അതിന്റേതായ തയ്യാറെടുപ്പുകള്‍ നടത്തി മാത്രമാണ് ചെയ്യുന്നത്. ഒത്തിരി റഫറന്‍സും ഉണ്ടാകും. നല്ല ഫോട്ടോഷൂട്ടിന്റെ ഭാഗമാകുമ്പോള്‍ എനിക്ക് നല്ല ഫോട്ടോകളും കിട്ടാറുണ്ട്. ഓരോ ആറ് മാസം കൂടുമ്പോഴും ലുക്കിലും ഹെയര്‍ സ്‌റ്റൈലിലും മാറ്റം വരുത്താറുണ്ട്. ഒരു ആര്‍ട്ടിസ്റ്റ് അപ്‌ഡേറ്റഡ് ആയിരിക്കുക എന്നതായിരിക്കണം ഏറ്റവും പ്രധാനം. അതിന് വേണ്ടി നല്ല ചിത്രങ്ങള്‍ കൊണ്ട് പബ്ലിസിറ്റി ചെയ്യാറുണ്ടെന്നും ഇനിയ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

Malayali Vartha Recommends