Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

അച്ഛൻ പോയതോടെ ഞാൻ ഒന്നിനും കൊള്ളാത്തവളായി ; ഒരുപാട് കരയേണ്ടി വന്നു; ജീവിതത്തിൽ തനിച്ചായപോലെ തോന്നി; ചങ്കു തകർന്ന ആ വേദനയിൽ ശക്തി തന്നത് ആ മന്ത്രമാണ് ; ഇപ്പോൾ ഞാനത് മക്കളെയും പഠിപ്പിക്കുന്നു; ജീവിതവിജയത്തിനായി മാന്യയുടെ മന്ത്രം !

13 JULY 2021 10:40 AM IST
മലയാളി വാര്‍ത്ത

ചുരുക്കം ചില സിനിമകളിലൂടെ മാത്രം മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രിയാണ് മന്യ. ജോക്കർ, കുഞ്ഞിക്കൂനൻ എന്നീ സിനിമകൾ മാത്രം മതി ഇന്നും മന്യ എന്ന നടിയെ മലയാളികള്‍ക്ക് ഇന്നും ഓര്‍ത്തിരിക്കാൻ . തെലുങ്ക് നടിയായ മന്യ ഒട്ടേറെ മലയാള ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കുടുംബത്തോടെ യു എസ്സില്‍ സ്ഥിര താമസക്കാരിയായ മന്യ, തന്റെ വിശേഷങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മാന്യയുടെ വിശേഷണങ്ങൾക്കായി മലയാളി ആരാധകരും കാത്തിരിക്കാറുണ്ട്.

 

 

ഏറ്റവും ഒടുവില്‍ നടി പങ്കുവച്ച പോസ്റ്റ് അല്പം വേദനിപ്പിക്കുന്നതാണെങ്കിലും പ്രചോദനപരമാണ്. ജീവിതത്തിൽ നേരിടേണ്ടി വന്ന വേദനയെ ഒരു മന്ത്രം കൊണ്ടാണ് താൻ നേരിട്ടതെന്നും ആ മന്ത്രം എന്താണെന്നുമാണ് മന്യ ഇപ്പോൾ പങ്കുവച്ചിരിക്കുന്ന കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്. മാന്യയുടെ വാക്കുകൾ കേൾക്കാം.

 

 

'ജീവിതം എനിക്ക് അത്ര മാത്രം എളുപ്പമുള്ള കാര്യമായിരുന്നില്ല. അച്ഛനെ നഷ്ടപ്പെട്ടതു മുതല്‍, മുന്നോട്ട് ഒറ്റയ്ക്ക് ജീവിയ്ക്കാനും നിലനില്‍പ്പ് ഉണ്ടാക്കി എടുക്കാനും ഒരുപാട് സഹിച്ചു. ജീവിതത്തില്‍ ഒരുപാട് പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. എന്നെ ഒന്നിനും കൊള്ളാത്തവളായി മാറ്റി നിര്‍ത്തി. ഞാന്‍ ഒറ്റപ്പെട്ടത് പോലെ തോന്നി. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഒരുപാട് കരഞ്ഞു. പക്ഷെ ഒരിക്കലും പിന്മാറരുത്, പരാജയപ്പെട്ട് പിന്നോട്ട് പോവില്ല എന്ന് ഞാന്‍ തീരുമാനിച്ച് ഉറപ്പിച്ചു. എന്റെ അവസാന ശ്വാസം വരെ പൊരുതിക്കൊണ്ടേയിരിയ്ക്കും.

 

 

തോല്‍ക്കാന്‍ ഭയമില്ലാത്തവര്‍ക്കും നാണം കുണുങ്ങി നില്‍ക്കാതെ മുന്നോട്ട് നടക്കുന്നവര്‍ക്കും ഉള്ളതാണ് വിജയം. ഇപ്പോഴും, നിങ്ങള്‍ നിങ്ങളുടെ സ്വപ്‌നം ഒരുപാട് ദൂരെയാണെന്ന് കരുതുന്നുണ്ടെങ്കില്‍, ശ്രമിച്ചുകൊണ്ടേയിരിയ്ക്കുക.. വിജയം എത്രത്തോളം അടുത്താണെന്ന് പറയാന്‍ കഴിയില്ല. എന്റെ മന്ത്രം, 'ഒരിക്കലും പിന്മാറരുത്' എന്നതാണ്.

 

 

 

 

ഓരോ ദിവസവും എന്നെ ഞാന്‍ സ്വയം പഠിപ്പിയ്ക്കുന്നതും, എന്റെ മക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്നതും ഈ ഒരു പാഠമാണ്'' മന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ഇത് . സിനിമയിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ മന്യ സംസാരിച്ചിരുന്നു.

 

തുടര്‍ന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയും യു എസ്സില്‍ ജോലി തേടി പോകുകയുമായിരുന്നു. വിവാഹ ശേഷം യു എസ്സില്‍ തന്നെ തുടരുന്നു. സിനിമയിലേക്ക് തിരിച്ചു വരാന്‍ തയ്യാറാണെന്നും ചില നല്ല തിരക്കഥകള്‍ കേട്ടു എന്നും മന്യ പറഞ്ഞിരുന്നു. ജോക്കര്‍, കുഞ്ഞിക്കൂനന്‍, അപരിചിതന്‍ തുടങ്ങിയ സിനിമകളിലൂടെയാണ് മന്യ മലയാളികള്‍ക്ക് പ്രിയങ്കരിയായത്.

 

 

മലയാളികൾ അടുത്തിടെ മന്യയ്ക്ക് കൊടുത്ത ട്രോളുകൾക്ക് മറുപടിയുമായിട്ടും താരം എത്തിയിരുന്നു. കുഞ്ഞിക്കൂനൻ സിനിമയിൽ വില്ലനായി വന്ന വാസു അണ്ണൻ എന്ന സായി കുമാറിന്റെയും അതിലെ നായികയായ മാന്യയുടെയും മീം വച്ചാണ് ട്രോളുകൾ പ്രചരിച്ചത്.വാസു അണ്ണൻ എന്ന സായികുമാർ കഥാപാത്രവും ആ ചിത്രത്തിലെ പ്രിയ എന്ന മന്യയുടെ കഥാപാത്രവും ഒന്നിച്ച് ജീവിക്കാൻ ആരംഭിച്ച തരത്തിൽ നടത്തിയ ഭാവനാ സൃഷ്‌ടിയായിരുന്നു ആ ട്രോളുകൾ.

 

 

ഇത് മന്യയുടെ അടുക്കലും എത്തി. എന്നാൽ, നർമ്മത്തിൽ പൊതിഞ്ഞ ഒരു വിശദീകരണവുമായാണ് മന്യ ഇൻസ്റ്റാഗ്രാമിൽ എത്തിയത് . തന്റെ ഭർത്താവിന്റെ പേര് വികാസ് എന്നാണെന്നും വാസു അല്ല എന്നുമാണ് മന്യ മറുപടിയായി പറഞ്ഞത്. സംഭവം ചെരുതെന്ന് തോന്നുമെങ്കിലും വലിയ ചർച്ചകളായിരുന്നു വാസു അണ്ണൻ ട്രോളുകൾക്ക് അന്നുണ്ടായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (5 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (5 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (5 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (6 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (7 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (7 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (7 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (7 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (8 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (9 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (10 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (10 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (10 hours ago)

Malayali Vartha Recommends