Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിന്നീടാണ് പച്ചക്കറികളിലേക്ക് കടക്കേണ്ടത്; ഭക്ഷണവും വർക്കൗട്ടും മാത്രം പോര, ഒപ്പം ആ ഒരു കാര്യം നിർബന്ധം ; വെറും 3 മാസത്തിൽ ഇഷാനിയെ പോലെ സുന്ദരിയാകാം; ടിപ്പുകൾ പുറത്ത് !

13 JULY 2021 02:42 PM IST
മലയാളി വാര്‍ത്ത

വമ്പൻ മേക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി ഇഷാനി കൃഷ്ണ. മൂന്നു മാസംകൊണ്ട് പത്ത് കിലോയിൽ അധികമാണ് വണ്ണം കൂട്ടിയത്. 41 കിലോയിലായിരുന്ന 51 കിലോ ആക്കിയിരിക്കുകയാണ് ഇഷാനി . കൃത്യമായ ഡയറ്റിലൂടെയും വർക്കൗട്ടിലൂടെയുമായിരുന്നു താരത്തിന്റെ മാറ്റം. ഇപ്പോൾ തന്റെ മേക്കോവർ രഹസ്യം ആരാധകരുമായി പങ്കുവെച്ചെത്തിയിരിക്കുകയാണ് ഇഷാനി . തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം വിശേഷം പങ്കുവെച്ചത്.

 

 

ജിമ്മിൽ ചേർന്നതോടെയാണ് ഇഷാനിയ്ക്ക് മാറ്റമുണ്ടാകുന്നത്. ട്രെയിനർ പറഞ്ഞതിന് അനുസരിച്ചുള്ള ഭക്ഷണമാണ് കഴിച്ചത്. സാധാരണ കഴിച്ചിരുന്നതിന്റെ ഇരട്ടി ഭക്ഷണമാണ് താൻ ഈ സമയം കഴിച്ചതെന്നും താരം വ്യക്തമാക്കി. 'അത്യാവശ്യമൊക്കെ ഭക്ഷണം കഴിക്കുന്ന ആളായിരുന്നു ഞാൻ. എന്നാൽ ഈ ഡയറ്റ് തുടങ്ങി കഴിഞ്ഞപ്പോഴാണ് മനസിലായത് അത് പോരായിരുന്നു എന്ന്. ജീവിതത്തിൽ ഇന്നേ വരെ ഞാൻ ഇങ്ങനെ കഴിച്ചിട്ടില്ലന്ന് ഇഷാനി പറഞ്ഞു.

 

 

മൂന്ന് മാസ കാലയളവിൽ താൻ കഴിച്ച ഭക്ഷണവും വർക്കൗട്ട് രീതികളും വിശദമായി തന്നെ നടി വീഡിയോയിൽ പറയുന്നുണ്ട്. മാംസത്തിന് പ്രാധാന്യം നൽകി കൊണ്ടായിരുന്നു ഭക്ഷണം. രണ്ട് മാസത്തോളം കാര്യമായി മാംസം കഴിച്ചു. പിന്നീട് ശരീരഭാരം കൂടിയതിന് ശേഷം പച്ചക്കറിയിലേക്ക് മാറിയെന്നും ഇഷാനി കൂട്ടിച്ചേർത്തു. നമ്മുടെ ഡയറ്റിനാണ് പ്രാധാന്യം നൽകേണ്ടത്. 30 ശതമാനം മാത്രമാണ് വർക്കൗട്ടിന് പ്രാധാന്യമുള്ളത്. തനിക്ക് നേരിടേണ്ടിവന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും താരം മനസു തുറന്നു.

 

 

ഭക്ഷണവും വർക്കൗട്ടും മാത്രം പോര, നമ്മുടെ മനസും നല്ലപോലെ തയാറെടുക്കണം. ജീവിതത്തിൽ കൃത്യമായ അച്ചടക്കം കൊണ്ടുവരാൻ ശ്രമിക്കണം. അങ്ങനെയാണെങ്കിൽ മാത്രമേ ഇതിൽ വിജയിക്കൂ. മെലിഞ്ഞ പെൺകുട്ടികളും ആൺകുട്ടികളും വിഡിയോ ഇപ്പോൾ കാണുന്നുണ്ടാകും. നിങ്ങളെല്ലാവരും ജീവിതത്തിൽ ബോഡി ഷെയ്മിങ് അനുഭവിച്ചിട്ടുമുണ്ടാകും. എന്റെ തന്നെ ചിത്രങ്ങൾക്കു താഴെ, ‘സാരിയിൽ തുണിചുറ്റിവച്ച പോലെ ഉണ്ട്, കമ്പ് പോലെ ഉണ്ട്’ എന്നൊക്കെയുള്ള കമന്റുകൾ വന്നിട്ടുണ്ട്. ആദ്യമൊക്കെ വിഷമമാകുമായിരുന്നു. അങ്ങനെയുള്ള കമന്റുകൾ കണ്ടിട്ടാണ് ശരീരഭാരം കൂട്ടണമെന്ന ആഗ്രഹം എന്റെ ഉള്ളിൽ ഉണ്ടായത് തന്നെ. എന്റെ ഫോട്ടോയ്ക്ക് എല്ലാവരും നല്ലതു പറഞ്ഞിരുന്നെങ്കിൽ ഞാൻ അങ്ങനെ തന്നെ ഇരുന്നേനെ. ഈ നെഗറ്റീവ് കമന്റുകളാണ് എനിക്ക് പ്രചോദനമായതെന്നും ഇഷാനി കൂട്ടിച്ചേർത്തു.

 

 

വൺ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ നായികയായി തിളങ്ങി നിൽക്കുകയാണ് ഇഷാനി ഇപ്പോൾ. ഒരു പുതുമുഖ താരത്തിന് സിനിമയില്‍ കിട്ടേണ്ട പ്രാധാന്യം തന്റെ കഥാപാത്രത്തിന് വണ്‍ എന്ന സിനിമയില്‍ കിട്ടിയിട്ടുണ്ടെന്നും മമ്മൂട്ടി സാറാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നതെങ്കില്‍ പോലും ഓരോ കഥാപാത്രത്തിനും അവരവരുടേതായ പ്രധാന്യം ചിത്രത്തില്‍ ഉണ്ടെന്നും സിനിമയോടനുബന്ധിച്ചുള്ള അഭിമുഖത്തിൽ ഇഷാനി പറഞ്ഞിരുന്നു.

 

സിനിമയാണ് ആഗ്രഹമെങ്കില്‍ പോലും എനിക്ക് ഇങ്ങനെയുള്ള ഒരു കഥാപാത്രമാണ് ആദ്യ സിനിമയില്‍ അഭിനയിക്കേണ്ടത് എന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരും അംഗീകരിക്കുകയും കണ്ടാല്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ.

 

 

വണ്ണിലെ കഥാപാത്രം തീര്‍ച്ചയായും അങ്ങനെ തന്നെയാണ്. ഞാന്‍ വണ്ണിന്റെ സെറ്റില്‍ പോയി രണ്ടാമത്തെ ദിവസം തന്നെ എനിക്ക് മമ്മൂട്ടി സാറുമായുള്ള കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നു. മമ്മൂട്ടി സര്‍ കൂടെ അഭിനയിക്കുന്ന താരങ്ങളെ പെട്ടെന്ന് തന്നെ കംഫര്‍ട്ടബിള്‍ ആക്കും. പല സീനുകളും അഭിനയിക്കേണ്ടത് ഇങ്ങനെത്തന്നെയാണെന്ന് പറഞ്ഞു തരും. അതുകൊണ്ട് എനിക്ക് വളരെ സന്തോഷമായിരുന്നു.

 

 

ആദ്യ രണ്ടു മൂന്ന് ദിവസത്തെ ഷൂട്ടിങ് കൊച്ചിയില്‍ ആയിരുന്നെങ്കിലും പകുതി മുഴുവന്‍ തിരുവനന്തപുരത്ത് തന്നെയായിരുന്നു. ഞാനും അമ്മയും സെക്രട്ടറിയേറ്റിന്റെ അകത്തൊക്കെ കയറി നടന്നു കണ്ടു. പുറത്ത് നിന്ന് കാണുന്ന രീതിയിലല്ല ഉള്ളില്‍ കയറുമ്പോള്‍. അതൊക്കെ നല്ല എക്‌സ്പീരിയന്‍സായിരുന്നു.

 


ഞാന്‍ വളരെ ഭാഗ്യവതിയാണെന്ന് തോന്നുന്നുണ്ട്. കാരണം ചെറുപ്പകാലം മുതലേ തന്നെ സിനിമയായിരുന്നു സ്വപ്‌നം എങ്കില്‍പ്പോലും ഇത്ര വലിയ ഒരു ബാനറിന് കീഴില്‍ മമ്മൂക്കയുടെ ചിത്രത്തിലൂടെ ഒരു തുടക്കം കുറിക്കാന്‍ കഴിയും എന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വണ്‍ എന്റെ ആദ്യ ചിത്രം ആയതില്‍ ഞാന്‍ ശരിക്കും അഭിമാനിക്കുന്നുണ്ട്, ഇഷാനി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends