Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരാധകരുടെ അപേക്ഷ പരിഗണിച്ച് ഉപ്പും മുളകും സംഘം തിരിച്ചുവരുന്നു ; സംഭവത്തിൽ ഒളിഞ്ഞിരിക്കുന്നത് വമ്പൻ ട്വിസ്റ്റുകൾ ; ബാലുവും നീലുവും വീണ്ടും ഒന്നിക്കുമ്പോൾ മിനിസ്ക്രീൻ ആരാധകർക്കൊപ്പം ബിഗ് സ്‌ക്രീൻ ആരാധാകർക്കും ആഘോഷിക്കാം !

14 JULY 2021 11:07 AM IST
മലയാളി വാര്‍ത്ത

പരമ്പരകൾ എന്നും മലയാളി കുടുംബ പ്രേക്ഷകർക്ക് ഒരു വീക്കിനസാണ് . അതിൽ തന്നെ ഹാസ്യ പാരമ്പരകൾക്കാണ് കൂടുതൽ സ്വീകാര്യത. അത്തരത്തിൽ ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന ഹാസ്യ പരമ്പര ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒന്നാണ് .

 

ഒരു സാധാരണ കുടുംബത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരുന്ന പരിപാടിക്ക് ആരാധകര്‍ ഏറെയായിരുന്നു. പൊതുവെ സീരിയലിനോട് നോ പറയുന്ന ബുദ്ധിജീവികളും ഉപ്പും മുളകും ആസ്വദിച്ചിട്ടുണ്ടാകുമെന്നതിൽ തർക്കമില്ല. ഇവരുടെ കുടുംബത്തിലേക്ക് അവസാനമായി എത്തിയ പാറുക്കുട്ടിയെ ഓമനിക്കാൻ ആഗ്രഹിക്കാത്തവരും കുറവൊന്നുമല്ല .

 

 

പ്രമോ വീഡിയോ പുറത്തുവരുമ്പോള്‍ മുതല്‍ തന്നെ ആരാധകര്‍ എപ്പിസോഡിനായി കാത്തിരിക്കുന്ന അവസ്ഥയായിരുന്നു. ഗംഭീര സ്വീകരണവുമായി മുന്നേറുന്നതിനിടയിലായിരുന്നു പരിപാടി നിര്‍ത്തിവെച്ചത്. താല്‍ക്കാലികമായാണ് നിര്‍ത്തിയതെന്നും വൈകാതെ തന്നെ പരിപാടി തിരിച്ചുവരുമെന്നായിരുന്നു തുടക്കത്തിലെ വിവരങ്ങള്‍. പരിപാടി നിര്‍ത്തിയെന്നുള്ള അറിയിപ്പ് ലഭിച്ചുവെന്ന് വ്യക്തമാക്കിയായിരുന്നു താരങ്ങളെത്തിയത്. എന്നാലിപ്പോൾ ഉപ്പും മുളകും ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ പ്രഖ്യാപനം എത്തിയിരിക്കുകയാണ്.

 

 

മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും സജീവമാണ് ഉപ്പും മുളകിലെ താരങ്ങള്‍. . നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഉപ്പും മുളകിലെ നീലുവായാണ് നിഷ സാരംഗ് ഇന്നും അറിയപ്പെടുന്നത്. ബിജു സോപാനവും സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലുവാണ് അദ്ദേഹം. ഇവര്‍ ഇരുവരും ഒരുമിച്ചുള്ള സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ജയന്‍ വി കുറുപ്പാണ് ചിത്രത്തിന്റെ സംവിധായകന്‍.ലെയ്ക്ക എന്ന ചിത്രത്തില്‍ ബിജു സോപാനവും നിഷ സാരംഗും ഒരുമിച്ച് അഭിനയിച്ചിരുന്നു.

 

 

 

 

കഥാപാത്രങ്ങള്‍ക്കപ്പുറത്ത് തങ്ങളുടെ വീട്ടിലെ അംഗത്തെപ്പോലെയായാണ് പ്രേക്ഷകര്‍ ബാലു-നീലു ദമ്പതികളെ ഏറ്റെടുത്തത്. അലസനായ ബാലുവിനെ നന്നാക്കാനുള്ള നീലുവിന്റെ ദൗത്യം പൊട്ടിച്ചിരിയിലാണ് അവസാനിക്കാറുള്ളത്. മക്കളോടും സുഹൃത്തുക്കളോടുമൊപ്പം കളിച്ച് ചിരിച്ച് നടക്കുന്ന ബാലു ഇടയ്ക്ക് വ്യത്യസ്തമായ മേക്കോവറുകളുമായും എത്താറുണ്ട്. ഇവരുടെ കുടുംബാംഗങ്ങളും പാറമട വീട്ടിലേക്ക് എത്താറുണ്ട്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങളാണ് ഉപ്പും മുളകും സമ്മാനിച്ചത്.

 

 

മുന്നണിയില്‍ മാത്രമല്ല പിന്നണിയിലും ഉപ്പും മുളകും സംഘം അണിനിരക്കുന്നുണ്ട്. അതിൽ മറ്റൊരു സന്തോഷകരമായ കാര്യം ബിജു സോപാനമാണ് ചിത്രത്തിന് കഥയെഴുതുന്നത്. സുരേഷ് ബാബു എന്ന കണ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പട്ടാമ്പിയിലും കൊച്ചിയിലുമായി സിനിമ ചിത്രീകരിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

 

 

ഉപ്പും മുളകും അവസാനിച്ചിട്ട് മാസങ്ങളായെങ്കിലും താരങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. പ്രേക്ഷകരെപ്പോലെ തന്നെ ഞങ്ങള്‍ക്കും ഉപ്പും മുളകും മിസ്സ് ചെയ്യുന്നുണ്ടെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. പെട്ടെന്നൊരു ദിവസം ഇനി പരമ്പര ഇല്ലെന്നുള്ള അറിയിപ്പ് വന്നപ്പോള്‍ സങ്കടമായിരുന്നു. പപ്പനും പത്മിനിയിലൂടെയുമായി ബാലുവും നീലുവും ഒരുമിച്ചെത്തിയിരുന്നു. മുടിയനൊപ്പമുള്ള ഡാന്‍സുമായി ശിവയും എത്തിയിരുന്നു. താരങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഒപ്പം പരമ്പരയിൽ ജനിച്ചുവളർന്ന പാറുക്കുട്ടിയും ആരാധകരുടെ പ്രിയങ്കരിയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends