Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേദന കടിച്ചമർത്തിയുള്ള പേളിയുടെ ആ വാക്കുകൾ ; സന്തോഷത്തിന് പിന്നാലെ സംഭിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത വിരഹം;ശോകമൂകമായി പേളിയുടെ വീട് !

14 JULY 2021 11:19 AM IST
മലയാളി വാര്‍ത്ത

തന്റെ ജീവിതത്തിലെ ഏത് ചെറിയ കാര്യവും, വലിയ കാര്യവും... വേദനകളും സന്തോഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന താരമാണ് പേളി മാണി. എപ്പോഴും സന്തോഷവതിയായി സോഷ്യൽ മീഡിയയിൽ എത്തുന്നതിനോടൊപ്പം ആരാധകരെയും പൊട്ടിച്ചിരിപ്പിക്കാൻ പേളിക്ക് സാധിക്കാറുണ്ട്. ജീവിതത്തിൽ എന്തിനെയും കരുത്തോടെ നേരിടുന്ന പേളി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത് ഏറെ വേദന നിറഞ്ഞ ഒരു നഷ്ടത്തെ കുറിച്ചാണ്. അച്ഛന്റെ സഹോദരന്റെ വേര്‍പാട് കുടുംബത്തിനുണ്ടാക്കിയ ആഘാതത്തെ കുറിച്ച് പേളി ഇന്‍സ്റ്റഗ്രാമില്‍ എഴുതി.

 

 

കുടുംബത്തിടൊപ്പം നില്‍ക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോയ്‌ക്കൊപ്പമാണ് പേളി മാണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 'എന്റെ അച്ഛന്റെ ഇളയ സഹോദരന്‍... ഞങ്ങളുടെ വലിയ കുടുംബത്തിന്റെ നെടുംതൂണികളിലൊന്ന്.. ഞങ്ങളുടെ ഡേവി അങ്കിള്‍... അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി' എന്ന് പേളി എഴുതി. മാസങ്ങളായി സ്‌ട്രോക്ക് വന്ന് ചികിത്സയിലാരുന്നുവത്രെ അങ്കിള്‍. അതില്‍ നിന്ന് സുഖം പ്രാപിച്ചു വരികയായിരുന്നു. എന്നാല്‍ ദൈവത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു എന്ന് പേളി പറയുന്നു.

 

 

സോന നായരും, ശില്‍പ ബാലയും അടക്കം നിരവധി പേര്‍ പേളിയുടെ ചെറിയച്ഛന് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള കമന്റ് പങ്കുവച്ചു . കഴിഞ്ഞ ദിവസമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള മറ്റൊരു മുഹൂര്‍ത്തത്തിന്റെ ആഘോഷങ്ങളും ഫോട്ടോകളും പേളി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പേളിയുടെ സഹോദരിയുടെ വിവാഹമായിരുന്നു. സ്വപ്‌ന തുല്യമായ ആ വിവാഹ ആഘോഷങ്ങള്‍ കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് അച്ഛന്റെ സഹോദരന്റെ മരണവും.

 

 

പേളി മാണിയുടെ സഹോദരിയായ റേച്ചലിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഉൾപ്പെടെ ഏറ്റെടുത്തത് . ഫോട്ടോഗ്രാഫറും മോഡലുമായ റൂബനായിരുന്നു റേച്ചലിനെ വിവാഹം ചെയ്തത്. കൊവിഡ് കാലമായതിനാല്‍ കുറച്ചുപേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. പള്ളിയിലെ ചടങ്ങിന്റേയും പിന്നീട് നടന്ന റിസപ്ക്ഷനിടയിലെ ചിത്രങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. അനിയത്തിയുടെ വിവാഹസന്തോഷം ആഘോഷിച്ച് തീരുന്നതിനിടയിലാണ് പിതൃസഹോദരന്റെ വിയോഗം.

 

 

തങ്ങളുടേത് കൂട്ടുകുടുംബമാണെന്നും മുകളിലും താഴെയുമായാണ് കഴിയുന്നതെന്നും മുന്‍പ് പേളി പറഞ്ഞിരുന്നു. എപ്പോഴും ബഹളമുള്ള, കുറേയേറെ ആളുകളുള്ള വീട്ടിലാണ് താന്‍ വളര്‍ന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. പേളിയുടെ പിതാവായ മാണി പോളിന്റെ സഹോദരനായ ഡോവിസ് വി പോളിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് കുടുംബാംഗങ്ങള്‍. പേളിയുടെ അമ്മയുടെ സഹോദരിയെയാണ് ഡേവിസ് വിവാഹം ചെയ്തത്.

 

 

 

സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഡേവിസ് പോളിന് ആദരാഞ്ജലി നേര്‍ന്നിട്ടുള്ളത്. അദ്ദേഹത്തെ തങ്ങള്‍ മിസ്സ് ചെയ്യുമെന്നാണ് എല്ലാവരും പറയുന്നത്. മിനിയാണ് ഭാര്യ. ശ്രദ്ധ, ശരത്ത്, റിനീറ്റ ഇവരാണ് മക്കള്‍. പേളിക്കൊപ്പം മിക്കപ്പോഴും ഇവരുണ്ടാവാറുണ്ട്. റേച്ചലിന്റെ വിവാഹത്തില്‍ എല്ലാവരും സജീവമായിരുന്നു. പേളി കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ പോയപ്പോള്‍ ശരത്തും ശ്രദ്ധയും ഒപ്പമുണ്ടായിരുന്നു.

 

 

മുന്‍പ് അങ്കിളിനായി പേളി പോസ്റ്റ് ചെയ്ത പിറന്നാളാശംസയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഈ ജീവിതത്തില്‍ തന്നെ നയിക്കാനും പ്രചോദനമായും നിങ്ങള്‍ കൂടെയുണ്ട്. കൂട്ടുകുടുംബത്തില്‍ ജീവിക്കുന്നത് വലിയ ഭാഗ്യമാണെന്നുമായിരുന്നു അന്നത്തെ കുറിപ്പ്. അങ്കിളിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങള്‍ പേളി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

 

 

ബിഗ് ബോസിലുള്ളപ്പോള്‍ പേളി ഡേവിസ് അങ്കിളിനെക്കുറിച്ച് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. വല്ലാത്ത ഷോക്കിങായിപ്പോയി, അവര്‍ ഒരു ജോയിന്റ് ഫാമിലിയായിരുന്നു, എങ്ങനെ ഈ വേദന സഹിക്കും, ഞങ്ങള്‍ക്ക് തന്നെ സഹിക്കാനാവുന്നില്ലെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. സഹോദരൻമാരാണെങ്കിലും സുഹത്തുക്കളെപ്പോലെയാണ് മാണി പോളും ഡേവിസും. കുടുംബസമേതം സന്തോഷത്തോടെ കഴിഞ്ഞ് വരികയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends