Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

മണി ചെയ്തതൊന്നും ശരിയായില്ല, അപ്പോഴാണ് സമാധാനിപ്പിക്കാൻ വേണ്ടി ക്യാപ്റ്റൻ രാജു അത് പറഞ്ഞത്; പക്ഷെ മണിയ്ക്കത് ഇഷ്ടപ്പെട്ടില്ല ; ആ നിമിഷം തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു ; ഇന്നോർക്കുമ്പോഴും ആ സിനിമ നല്ല ഓർമ്മയല്ല തരുന്നതെന്ന് ലാല്‍ജോസ്

14 JULY 2021 05:08 PM IST
മലയാളി വാര്‍ത്ത

ഇന്നും ഓർത്തിരിക്കുന്ന ഒരുപാട് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. സഹസംവിധായകനായിട്ടായിരുന്നു ലാൽ ജോസിന്റെ തുടക്കം . പിന്നീട് ഒരു മറവത്തൂര്‍ കനവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി . തുടര്‍ന്ന് സൂപ്പര്‍താരങ്ങളെയും യുവതാരങ്ങളെയുമെല്ലാം നായകന്മാരാക്കി സംവിധായകന്‍ സിനിമകള്‍ ചെയ്തു. മാസ് കോമഡി സിനിമകള്‍ മുതല്‍ സീരിയസ് ചിത്രങ്ങള്‍ വരെ ലാല്‍ജോസിന്‌റെ കരിയറില്‍ പുറത്തിറങ്ങിയിരുന്നു.

 

 

അതേസമയം ലാല്‍ജോസിന്‌റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ മറ്റൊരു ചിത്രമാണ് പട്ടാളം. ഇന്നും പട്ടാളം മിനിസ്‌ക്രീനിൽ എത്തിയാൽ കാണാത്ത പ്രേക്ഷകർ ഉണ്ടാകില്ല. സിനിമയിലെ പാട്ടുകളും വളരെയധികം മനസ്സിൽ പതിഞ്ഞവയാണ്. എന്നാൽ, 2003ല്‍ ഇറങ്ങിയ ഈ ചിത്രം തിയ്യേറ്ററുകളില്‍ പരാജയമായിരുന്നു . മമ്മൂട്ടിക്കൊപ്പം ബിജു മേനോന്‍, കലാഭവന്‍ മണി, സലീംകുമാര്‍, ഇന്നസെന്‌റ്, ജഗതി, ടിനി ടോം, ടെസ, ജ്യോതിര്‍മയി ഉള്‍പ്പെടെയുളള താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

 

 

പട്ടാളം സിനിമയുടെ ചിത്രീകരണത്തിനിടെ ലൊക്കേഷനില്‍ ഉണ്ടായ ഒരു മറക്കാനാത്ത അനുഭവം പറയുകയാണ് ലാല്‍ജോസ്. ഒരഭിമുഖത്തിലാണ് സംവിധായകന്‍ സംസാരിച്ചത്. സിനിമയില്‍ കലാഭവന്‍ മണി അഭിനയിച്ച ഒരു രംഗം നന്നാവാതെ വന്ന സാഹചര്യവും തുടര്‍ന്നുനടന്ന സംഭവ വികാസങ്ങളുമാണ് ലാല്‍ജോസ് പറഞ്ഞത്. പട്ടാളം സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ കലാഭവന്‍ മണി ചെയ്ത ഒരു സീനാണ് മനസ്സില്‍ വരുന്നതെന്ന് സംവിധായകന്‍ പറയുന്നു.

 


ചിത്രത്തിലെ ഒരു രംഗം ചെയ്യുന്നതില്‍ മണിക്ക് അത്രത്തോളം ബുദ്ധിമുട്ടുണ്ടായിരുന്നു. ഒരുപാട് റീടേക്കുകളാണ് അന്ന് എടുക്കേണ്ടി വന്നത്. ഓരോ തവണ മണി സംഭാഷണം തെറ്റിക്കുമ്പോഴും കൂടുതല്‍ ടെന്‍ഷനായി. അന്ന് കലാഭവന്‍ മണി സീനിയര്‍ ആയ ഒരു നടനായി മാറി കഴിഞ്ഞിരുന്നു. ഈ സീന്‍ എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല എന്ന് മണി പറഞ്ഞപ്പോള്‍ കുറച്ചു മാറിയിരുന്ന് റിലാക്‌സ് ചെയ്യാന്‍ ഞാന്‍ പറഞ്ഞു'.

 

 

ആ സമയത്ത് മണിയെ ആശ്വസിപ്പിക്കാന്‍ വേണ്ടി ക്യാപ്റ്റന്‍ രാജു ചേട്ടന്‍ എന്തോ പറഞ്ഞു. അത് കൂടുതല്‍ പ്രശ്‌നമായി മാറി. മണിക്ക് അത് ഇഷ്ടപ്പെട്ടില്ല. മണി വല്ലാതെ ദേഷ്യപ്പെട്ടു. പിന്നെ ഒരു വിധത്തിലാണ് ആ സീന്‍ ചിത്രീകരിച്ചത്. പട്ടാളം സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും അത്ര നല്ല അനുഭവമല്ല തനിക്കുളളതെന്നും' അഭിമുഖത്തില്‍ ലാല്‍ജോസ് വ്യക്തമാക്കി.

 

 

അതേസമയം ലാല്‍ജോസിന്‌റെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള താരമാണ് കലാഭവന്‍ മണി. സംവിധായകന്‌റെ ആദ്യ ചിത്രമായ ഒരു മറവത്തൂര്‍ കനവില്‍ മമ്മൂട്ടിക്കൊപ്പം കലാഭവന്‍ മണിയും പ്രധാന വേഷത്തിലെത്തി. മമ്മൂട്ടിക്കൊപ്പവും കലാഭവന്‍ മണി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുമായുളള ആത്മബന്ധത്തെ കുറിച്ച് മണി മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. കലാഭവന്‍ മണിയുടെ വിയോഗത്തില്‍ എറ്റവുമധികം ദുഖിച്ച ഒരാള്‍ കൂടിയാണ് മമ്മൂക്ക. അനുശോചന യോഗത്തില്‍ പ്രിയ സുഹൃത്തിനെ കുറിച്ച് അന്ന് വളരെ വികാരഭരിതനായാണ് മെഗാസ്റ്റാര്‍ സംസാരിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (5 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (5 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (5 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (6 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (7 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (7 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (7 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (7 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (8 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (9 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (10 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (10 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (10 hours ago)

Malayali Vartha Recommends