Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

“സരസ സുന്ദരീ മണീ നീ... അല്ല ഇത് നാഗവല്ലിയല്ല; അതിലും സുന്ദരമായ ശിൽപ്പം പോലെ ശോഭന; ചിത്രത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ ചോദിച്ച് ആരാധകർ; പക്ഷെ ശോഭന തേടുന്നത് ആ ശില്പിയെ ; ചിത്രത്തിൽ കാണുന്നത് ലാലേട്ടനോ അമിതാഭ് ബച്ചനോ?

15 JULY 2021 02:50 PM IST
മലയാളി വാര്‍ത്ത

ശോഭന എന്ന നായികയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ടതില്ല. അത്രത്തോളം വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ ഇന്നും ശോഭന മലയാളി സിനിമാ ആരാധകർക്കിടയിലും നൃത്ത ആരാധകർക്കിടയിലും ജീവിക്കുകയാണ്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ ശോഭന തന്റെ വിശേഷങ്ങളും പഴയ ഓർമകളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

 

തന്റെ ഒരു പഴയകാല ചിത്രമാണ് ശോഭന പുതുതായി ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. ഒരു സിനിമാ ചിത്രീകരണത്തിനിടയിൽ പകർത്തിയതിന് സമാനമായ ചിത്രമാണ് ശോഭന പങ്കുവച്ചിരിക്കുന്നത്.

 

 

ചിത്രത്തിൽ ഒരു നർത്തകിയുടെ വേഷത്തിലാണ് ശോഭന. ഒപ്പം സ്റ്റേജിന്റെ മറ്റൊരു അറ്റത്ത് ഒരു ശിൽപിയുടെ രൂപത്തിൽ മറ്റൊരു ആളെയും കാണാം. എന്നാൽ അത് ആരാണെന്ന് വ്യക്തമല്ല. ആരാണ് ആ ശിൽപി എന്ന് ചോദിച്ചുകൊണ്ടാണ് ശോഭന ചിത്രം പങ്കുവച്ചത്.

 

ശോഭനയുടെ ചോദ്യത്തിന് നിരവധി പേർ കമന്റുകളിൽ മറുപടി നൽകിയിട്ടുണ്ട്. മോഹൻലാലിന്റെയും അമിതാഭ് ബച്ചന്റെയും പേരുകളാണ് വലിയൊരു വിഭാഗം ആളുകൾ കമന്റ് ചെയ്തത്. എന്നാൽ ശരിയുത്തരം എന്താണെന്ന് ശോഭന വ്യക്തമാക്കിയിട്ടില്ല.

 

 

 

 

അതേസമയം, ശില്പിയെ അന്വേഷിച്ച് ശോഭന ഫോട്ടോ പങ്കുവച്ചപ്പോൾ ശോഭനയുടെ ഫോട്ടോയ്ക്ക് പിന്നിലെ കഥയാണ് ആരാധകർക്ക് അറിയേണ്ടത്. ഇത് ഇപ്പോഴുള്ള ചിത്രമാണ്? നാഗവല്ലി അല്ല, അതിലും സുന്ദരിയായിട്ടുണ്ട്. ശോഭനയെ കാണാനും സുന്ദരിയായ ശിൽപ്പം പോലെ തോന്നുന്നു എന്നൊക്കെയാണ് ആരാധകർ കൊടുക്കുന്ന മറ്റു കമെന്റുകൾ.

 

 

നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അവിടെയും തന്റെ ഇഷ്ട കലയായ നൃത്തത്തെക്കുറിച്ചാണ് ശോഭന കൂടുതലും സംസാരിക്കാറുള്ളത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

 

 

സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends