Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിറന്നാളാഘോഷത്തിനിടെ ആരോടും പറയാതെ നാട്ടിൽ നിന്നും മുങ്ങി; അതും കൊറോണ പിടിമുറുക്കിയ നേരത്തുതന്നെ, പിന്നെ പൊങ്ങിയത് റഷ്യയിൽ ; അവസാനം കൊച്ചിയിൽ ലാൻഡ് ചെയ്തപ്പോൾ കിട്ടിയത് മുട്ടൻ പണി ; ഗോവിന്ദ് പത്മസൂര്യയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ചിരിപൊട്ടി ആരാധകർ !

15 JULY 2021 03:28 PM IST
മലയാളി വാര്‍ത്ത

മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഗോവിന്ദ് പത്മസൂര്യ. ആരാധകർ ജി പി എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യ സിനിമയില്‍ മുന്നേറുന്നതിനിടയിലായിരുന്നു ഡി ഫോര്‍ ഡാന്‍സിലേക്ക് അവതാരകനായി എത്തിയത്. അതോടെ ജി പിയുടെ കരിയറും മാറി മറിയുകയായിരുന്നു. പോസിറ്റീവ് കഥാപാത്രങ്ങളിലൂടെ മാത്രമല്ല നെഗറ്റീവ് വേഷങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട ജിപിയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. വളരെ രസകരമായ വീഡിയോ പങ്കുവെച്ച് എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

 

 


ലോക്ഡൗണ്‍ സമയത്തായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. താരം റഷ്യൻ യാത്രയിലായിരുന്നു. ബിസിനസ് പാർട്ണറായ അരവിന്ദേട്ടനൊപ്പമായിരുന്നു ജിപിയുടെ റഷ്യൻ യാത്ര. യാത്രയുടെ വീഡിയോയാണ് അടുത്തിടെ വരെ ട്രെൻഡിങ്ങിൽ കിടന്നത്.,

 

ഇപ്പോഴും എന്തെങ്കിലും വികൃതികളുമായി എത്തുന്ന താരത്തിന്റെ ഇത്തവണത്തെ പിറന്നാളാഘോഷം റഷ്യൻ തെരുവിലായിരുന്നു. റഷ്യയിൽ നിന്ന് കണ്ടു മുട്ടിയ ക്രിസ്റ്റീന എന്ന സുഹൃത്തുമൊത്തുള്ള പിറന്നാളാഘോഷ വീഡിയോയും യാത്രകളുമൊക്കെ ഗോവിന്ദ് പദ്മസൂര്യ യൂട്യൂബിൽ പങ്കുവെച്ചിരുന്നു. റഷ്യൻ യാത്രയൊക്കെ കഴിഞ്ഞ് കൊച്ചിയിൽ തിരിച്ചെത്തിയ ജീപിയ്ക്ക് റഷ്യയിലേക്ക് പറയാതെ മുങ്ങിയതിന് മുട്ടൻ പിറന്നാൾ പണി നൽകുകയായിരുന്നു കൂട്ടുകാരൊക്കെ.

 

 

കൊച്ചിയിൽ ജീപിയുടെ കൂട്ടുകാരൊക്കെ ചേർന്ന് ഈ പിറന്നാൾ വലിയ ആഘോഷമാക്കാൻ പദ്ധതിയിട്ടിരിക്കവേയായിരുന്നു റഷ്യയിലേക്ക് ജിപി പറയാതെ മുങ്ങിയത്. വളരെ പെട്ടെന്നായിരുന്നു റഷ്യൻ യാത്ര പദ്ധതിയിട്ടതെന്നും ആരോടും പറയാൻ പറ്റിയിരുന്നില്ലെന്നും ഗോവിന്ദ് നേരത്തേ വ്ലോഗിലൂടെ അറിയിച്ചിരുന്നു.

 

എന്നാൽ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ കൊച്ചിയിലെ ജീപിയുടെ സുഹൃത്തുക്കളെല്ലാം ചേർന്ന് കിടിലൻ പണി നൽകിയിരിക്കുകയാണ്. സർപ്രൈസായി ഒരുക്കിയ ബർത്ത്ഡേ പാർട്ടിയിൽ ഡാൻസറായ കുക്കുവും ഭാര്യയും അവതാരകനായ ലിജോയും നടി ദിവ്യ പിള്ളയുമൊക്കെ അടങ്ങുന്ന വലിയ ഗ്യാങ് തന്നെയാണ് ജിപിയ്ക്ക് പിറന്നാൾ പാർട്ടി ഒരുക്കിയത്.

 

 

സർപ്രൈസ് പാർട്ടി ആസ്വദിക്കുന്ന ഗോവിന്ദ് പദ്മസൂര്യയെയും പണികൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും അതുപോലെ തന്നെ തിരികെ നൽകുകയും ചെയ്യുന്ന ജിപിയെ വീഡിയോയിൽ കാണാം. എല്ലാത്തിനുമൊടുവിൽ എല്ലാ സുഹൃത്തുക്കൾക്കും സ്നേഹാലിംഗനം നൽകുന്ന ജിപിയെയും വീഡിയോയിൽ കാണാം. ആരാധകരും കമെന്റുകളിലൂടെ ഇവർക്കൊപ്പം പിറന്നാൾ കേമമാക്കിയിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends