ഇത് 'ബ്രോ'യോ അതോ 'ഡാഡി'യോ: സൂപ്പര്‍ ലുക്കില്‍ മോഹന്‍ലാല്‍, ആകാംക്ഷയിൽ ആരാധകർ

പൃഥ്വിരാജ് സംവിധാനം ചെയത് മോഹൻലാൽ അഭിനയിച്ച ലൂസിഫറിന്റെ വമ്പൻ വിജയത്തിന് ശേഷംമോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി.
പൃഥ്വിരാജ്, മീന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. സിനിമയുടെ ചിത്രീകരണം ഹൈദരബാദില്‍ ഇന്ന് ആരംഭിച്ചു. കേരളത്തില്‍ ചിത്രീകരണത്തിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആശീര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രം ഹൈദരബാദിലേക്ക് പോയത്.
ചിത്രീകരണത്തിന്റെ ദൃശ്യങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടെങ്കിലും ഏവരും കാത്തിരിക്കുന്നത് മോഹന്‍ലാലിന്റെ കഥാപാത്രത്തെയാണ്. ഏതു ലുക്കിലാകും ലാലേട്ടന്‍ എത്തുക എന്ന കൗതുകത്തിലാണ് ആരാധകര്‍. ബ്രോ ആയാണോ അതോ ഡാഡിയായാണോ തങ്ങളുടെ പ്രിയതാരം എത്തുക എന്ന ആകാംക്ഷ ഏവരിലുമുണ്ട്.
ഇപ്പോഴിതാ കാത്തിരിപ്പിന് അര്‍ദ്ധവിരാമം നല്‍കി മോഹന്‍ലാലിന്റെ പുത്തന്‍ ലുക്ക് എത്തിക്കഴിഞ്ഞു. സുഹൃത്ത് സമിര്‍ ഹംസയാണ് ചിത്രം പുറത്തുവിട്ടത്. എന്നാല്‍ ഇത് ബ്രോ ഡാഡിയിലെതു തന്നെയാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
https://www.facebook.com/Malayalivartha



























