Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നെ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ് പലരും മാറ്റി നിര്‍ത്തിയിട്ടുണ്ട്:ഏകാന്തത അനുഭവിച്ചിട്ടുണ്ട്: നിസഹായവസ്ഥ അനുഭവിച്ചിട്ടുണ്ട്: ഒരുപാട് കരഞ്ഞു:പക്ഷെ എന്റെ പോരാട്ടം ഒരിക്കലും നിര്‍ത്തരുതെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു: തന്റെ ജീവിതത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി നടി മന്യ

15 JULY 2021 09:31 PM IST
മലയാളി വാര്‍ത്ത

ജോക്കർ, അപരിചിതൻ, സ്വപ്നക്കൂട് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മന്യ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന മന്യയെ മലയാളികൾ ഈ അടുത്തിടെ ഓർത്തെടുത്തത് ചില ട്രോളുകളിലൂടെ ആയിരുന്നു. വിവാഹ ശേഷം മന്യ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ കുടുംബത്തോടൊപ്പം വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ് മന്യ.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ മുടങ്ങിപ്പോയ പഠനം പൂര്‍ത്തിയാക്കിയതിനെക്കുറിച്ചും ജീവിതത്തില്‍ പുതിയ സന്തോഷങ്ങള്‍ കണ്ടെത്തിയതിനെക്കുറിച്ചുമെല്ലാം മന്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ജീവിതത്തില്‍ താൻ നേരിട്ട വലിയ പ്രശ്നം വെളിപ്പെടുത്തിയിരിക്കുകയാണ് മന്യ .ജീവിതത്തിൽ പൊരുതുന്നതില്‍ നിന്നും പിന്മാറരുതെന്നാണ് മന്യ പറയുന്നത്. വളരെയധികം പ്രചോദനമായ വാക്കുകളാണ് താരം പങ്കുവയ്ക്കുന്നത്.

''തനിക്ക് ജീവിതം അത്ര എളുപ്പമായിരുന്നില്ല. അച്ഛനെ നഷ്ടമായത് മുതല്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമങ്ങള്‍ വരെ. ഒരുപാട് ഒരുപാട് പരാജയങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. വലിയൊരു പരാജയമാണെന്ന് എനിക്ക് തന്നെ തോന്നിയ ദിവസങ്ങളുണ്ട്. എന്നെ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ് പലരും മാറ്റി നിര്‍ത്തിയിട്ടുണ്ട്'''ഏകാന്തത അനുഭവിച്ചിട്ടുണ്ട്. നിസഹായവസ്ഥ അനുഭവിച്ചിട്ടുണ്ട്. ഒരുപാട് കരഞ്ഞു. പക്ഷെ എന്റെ പോരാട്ടം ഒരിക്കലും നിര്‍ത്തരുതെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു. അവസാന ശ്വാസം വരെ ഞാന്‍ പൊരുതും.

വീഴാന്‍ പേടിക്കാത്ത, അതില്‍ നാണക്കേട് തോന്നാത്തവര്‍ മാത്രമാണ് ജയിക്കുക''. ഇന്ന് നിങ്ങളുടെ സ്വപ്‌നം ഒരുപാട് ദൂരെയാണെന്ന് തോന്നിയേക്കാം. പക്ഷെ ശ്രമിക്കുക. ശരിക്കും എത്ര അടുത്താണെന്ന് നിങ്ങള്‍ക്ക് അറിയില്ല. നെവര്‍ ഗിവ് അപ്പ് എന്നതാണ് എന്റെ മുദ്രവാക്യം. എന്നെയും എന്റെ മകളേയും ഞാന്‍ തന്നെ നിത്യവും പഠിപ്പിക്കുന്ന പാഠമാണതെന്നും മന്യ കൂട്ടിച്ചേര്‍ക്കുന്നു.

വക്കാലത്ത് നാരയണന്‍ കുട്ടി, വണ്‍ മാന്‍ ഷോ, രാക്ഷസരാജാവ്, കുഞ്ഞിക്കൂനന്‍ തുടങ്ങി നിരവധി സിനിമകളില്‍ മന്യ അഭിനയിച്ചിട്ടുണ്ട്. പതിനൊന്നില്‍ വ്യാഴം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. ഇതോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഏതായാലും താര ത്തിന്റെ ഈ വാക്കുകൾ വളരെ അധികം പ്രചോദനം നൽകുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends