Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എൻ്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ചിരണ്ടിയെടുത്ത എന്റെ കുഞ്ഞിന്റെ ആ രൂപം, വെട്ടി മുറിച്ച ശരീരം കണ്ടപ്പോൾ തുടങ്ങിയ പേടിസ്വപ്നമാണ് ; സാറയുടെ മാതാപിതാക്കള്‍ സാറയെ അങ്ങനെ കൊന്നിരുന്നെങ്കിലോ? അതു കൊലപാതകം തന്നെയല്ലേ? ; വിങ്ങലായി കെ എം മാണിയുടെ മരുമകൻ എം.പി ജോസഫ് മേനാച്ചേരിയുടെ ആ വാക്കുകൾ !

16 JULY 2021 09:00 AM IST
മലയാളി വാര്‍ത്ത

അന്നാ ബെന്നിനെ പ്രധാന കഥാപാത്രമാക്കി ജൂഡ് ആന്റണി സംവിധാനം നിർവഹിച്ച ചിത്രമാണ് സാറാസ് . ചിത്രം റിലീസായ അന്നുമുതൽ സോഷ്യൽ മീഡിയയിൽ സിനിമയെ കുറിച്ചുള്ള സമ്മിശ്ര പ്രതികരണങ്ങളാണ് എത്തുന്നത്. ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത കഥ പറയുന്നതുകൊണ്ടുതന്നെ അധികം ആർക്കും ദഹിക്കില്ലന്നതും സത്യമാണ്. താൻ റെഡി ആയെന്ന് സ്വയം തോന്നുമ്പോൾ മതി പ്രസവമൊക്കെ. തന്റെ ശരീരമാണ്… തീരുമാനവും തന്റേത് ആയിരിക്കണം”. ആദ്യ ഷോട്ട് മുതൽ സാറാസ് പറഞ്ഞ് വക്കുന്നത് സ്ത്രീ ശരീരത്തെയും മനസ്സിനെയും കുറിച്ചാണ്.

 

 

ഇങ്ങനെ 'സാറാസ്' എന്ന സിനിമയെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽമീഡിയയിൽ വന്ന് തുടങ്ങിയിട്ട് കുറച്ച് ദിവസമായി. സിനിമയുടെ ആശയത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ പലരും കുറിപ്പുകള്‍ പങ്കുവയ്ക്കുന്നുമുണ്ട്. ഇപ്പോഴിതാ മുൻ എറണാകുളം ജില്ലാ കളക്ടറും മുൻ സംസ്ഥാന ലേബർ കമ്മീഷണറും മുൻ യുഎൻ ഒഫീഷ്യലും മുൻ മന്ത്രി കെ എം മാണിയുടെ മരുമകനും ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന എം.പി ജോസഫ് മേനാച്ചേരി സിനിമ കണ്ട ശേഷം ഫേസ്ബുക്കിൽ കുറിച്ച വാക്കുകള്‍ ഏറെ ഹൃദയസ്പര്‍ശിയാണ്. തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭഛിദ്രത്തിലൂടെ ഇല്ലാതാക്കിയതിന്‍റെ വേദന വർഷങ്ങളേറെ കഴിഞ്ഞിട്ടും ഇപ്പോഴും വേട്ടയാടുന്നതിനെ കുറിച്ചാണ് അദ്ദേഹം മനസുതുറന്നെഴുതിയിരിക്കുന്നത്.

 

 

 

അദ്ദേഹത്തിന്റെ കുറിപ്പിങ്ങനെ.... കളക്ടർ ബ്രോ , താങ്കളുടെ ആദ്യ ചിത്രമായ സാറാസിന്‍റെ ലിങ്ക് അയച്ചു തന്നതിന് നന്ദി. ഒറ്റയിരിപ്പിൽ ഇന്നലെ തന്നെ ഞാനാ ചിത്രം മുഴുവനും കണ്ടു. മികവുറ്റ രീതിയില്‍ നിര്‍മിച്ച ഒരു ചിത്രം. അന്നാ ബെന്നിന്‍റേത് വളരെയധികം പ്രശംസയര്‍ഹിക്കുന്ന ഒരു പ്രകടനമാണ്‌. സണ്ണി വെയ്നും ഒപ്പം തന്നെ. താങ്കളുടെ പ്രകടനം ഗംഭീരമായിരുന്നു. ഒരു പുതുമുഖ നടനെന്ന് തോന്നിപ്പിക്കാത്ത വിധം അര്‍ദ്ധ ശങ്കയില്ലാതെ താങ്കളുടെ ഭാഗം അഭിനയിച്ചു. ഒരു ബ്യൂറോക്രാറ്റ് എന്ന നിലയില്‍ നമ്മള്‍ വളര്‍ത്തിയെടുക്കുന്ന ദൃഢമായ സ്വഭാവസവിശേഷതകള്‍ ഈ കഥാപാത്രത്തിൽ നിറഞ്ഞു നിന്നിരുന്നു. ഒരു നല്ല ചലച്ചിത്രം നിർമ്മിക്കുക എന്ന ചിന്ത മാത്രം മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു പ്രൊഡ്യൂസര്‍. എടുത്തു ചാട്ടങ്ങളില്ലാത്ത, ലക്ഷ്മണ രേഖകളെ മറികടക്കാത്ത കൃത്യമായ വീക്ഷണമുള്ള ഒരാള്‍. ആ കഥാപാത്രത്തിനനുയോജ്യമായ ഭാവങ്ങള്‍ പ്രദാനം ചെയ്യുന്നതിൽ താങ്കള്‍ പൂര്‍ണമായും വിജയിച്ചിരിക്കുന്നു.

 

 

എന്നാൽ ചിത്രത്തില്‍ ഏറ്റവും പ്രശംസനീയം എന്നെനിക്കു തോന്നിയത് മറ്റൊരു കഥാപാത്രമാണ്. ഒരു സുറിയാനി ക്രിസ്ത്യാനി അമ്മായിയമ്മയുടെ വേഷം അതുപോലെ തന്നെ തിരശീലയില്‍ പകര്‍ന്നാടിയ മല്ലികാ സുകുമാരനാണ് അത്. ആ വേഷത്തെ അവര്‍ വളരെയധികം മികവുറ്റതാക്കി തീര്‍ത്തു. അതീ ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു താനും. എന്‍റെ ആശംസകള്‍ അവരെ അറിയിക്കണം. ഈ കഥാപാത്രത്തിനു മികച്ച സഹനടിക്കുള്ള അവാർഡ് നൽകരുത്. മികച്ച നടിക്കുള്ള അവാര്‍ഡ് തന്നെ കൊടുക്കണം. അന്നാ ബെൻ അത് എതിർക്കില്ല എന്നു തീർച്ച.

 

 

 

 

ഒരവസാന വാക്കു കൂടി...സ്വന്തം ചോരയില്‍ ഉണ്ടായ കുഞ്ഞിനെ നഷ്ട്ടപ്പെടുത്തുക എന്ന ദുര്യോഗം എനിക്കുണ്ടായിട്ടുണ്ട്. ഞങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ ഞങ്ങള്‍ക്ക് ആവശ്യമില്ല എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങള്‍ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നൻസി, എം ടി പി ചെയ്യാന്‍ തീരുമാനിച്ചു. എം ടി പി എന്നത് കേള്‍ക്കുമ്പോള്‍ വളരെ കൗതുകകരമായ ഒരു പദമായി തോന്നിയേക്കാം. പക്ഷെ എന്‍റെ കുഞ്ഞിന്റെ ആ ഗര്‍ഭഛിദ്രം ആയുസ്സ്‌ മുഴുവന്‍ എന്നെ പിന്തുടരുന്ന ദുസ്വപ്നമായി. അന്നാ ഗര്‍ഭഛിദ്രത്തിനു സമ്മതം മൂളിയതിനു ശേഷം നാളിന്നു വരെ ആ കുഞ്ഞിനെ പറ്റിയുള്ള ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടിരിക്കുകയാണ്.

 

 

മുപ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്നതെങ്കിലും ഇന്നും എൻ്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ചിരണ്ടിയെടുത്ത് ചോരയില്‍ കുതിര്‍ന്ന എന്‍റെ കുഞ്ഞിന്‍റെ രൂപം എന്‍റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ കാണാം. കൊത്തി ചീന്തിയെടുത്തു ഒരു പാത്രത്തിൽ വെച്ച ഒരു മാംസക്കഷ്ണം. ആ കാഴ്ച എനിക്കൊരിക്കലും മറക്കാനാവില്ല. ഇന്നും ആ പേടി സ്വപ്നം എന്നെ വേട്ടയാടുന്നു. സാറാസ് കണ്ടതിനു ശേഷം ഇന്നലെ വീണ്ടും ആ ദുസ്വപ്നം ഞാന്‍ കണ്ടു,

 

 

എന്‍റെ കുഞ്ഞു ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അവൻ (അതോ അവളോ? എനിക്കറിഞ്ഞുകൂടാ….) ഒരു യുവാവാണ്, യുവതിയാണ്. മുപ്പതുകളുടെ തുടക്കത്തില്‍ എത്തി നില്‍ക്കുന്ന ചെറുപ്പക്കാരൻ, ചെറുപ്പക്കാരി. ശരിയാണ്. ഒരു സ്ത്രീയ്ക്ക് അവളുടെ ശരീരത്തിന് മുകളില്‍ പരിപൂർണ്ണമായ അവകാശമുണ്ട് എന്ന് മാത്രമല്ല ആ ശരീരം സംബന്ധിച്ച തീരുമാനങ്ങളിൽ അവസാന വാക്ക് അവരുടെതുമാണ്. ഇതെല്ലാം സമ്മതിക്കുമ്പോഴും ഒരു കാര്യം കൂടി എനിക്കിന്നു ബോധ്യമായി. ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ കൊന്നു കളയാന്‍ ഞങ്ങൾ തീരുമാനിച്ച കുഞ്ഞിനും അതിന്‍റെ ശരീരത്തിന്‍റെ മേല്‍ പരിപൂര്‍ണമായ അവകാശം ഉണ്ടായിരുന്നു. അതിനുമുണ്ടായിരുന്നു എല്ലാവരെയും പോലെ ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം.

 

 

പിന്നീട് 20 വര്‍ഷങ്ങള്‍, ഞാന്‍ യു എന്നില്‍ ജോലി ചെയ്തിരുന്നു. അവിടുത്തെ എന്‍റെ ജോലികള്‍ പ്രധാനമായും കുട്ടികളുമായി ബന്ധപ്പെട്ടതായിരുന്നു. പത്തു പന്ത്രണ്ടു ലക്ഷത്തിലധികം കുട്ടികളെ ആണ് ആ കാലയളവില്‍ എനിക്ക് ബാലവേലയില്‍ നിന്ന് രക്ഷിക്കാനും ഉന്നത വിദ്യാഭ്യാസം നല്‍കാനും ഒപ്പം മികച്ചൊരു ജീവിതത്തിലേക്ക് വഴി തിരിച്ചു വിടാനും സാധിച്ചത്.

 

 

ന്യൂയോര്‍ക്ക്‌, ജനീവ, സ്വിറ്റ്സർലൻഡ്, ബാങ്കോക്ക്, സിങ്കപ്പൂർ, ജപ്പാൻ പോലെയുള്ള സ്ഥലങ്ങളിലെ യു എന്‍ പോസ്റ്റിംഗ് എന്ന് പറയുമ്പോള്‍ എല്ലാവരും കരുതുക സുഖ ശീതളിമയുടെ നടുവില്‍ വിഹരിക്കുന്ന ഒന്നാണെന്നാണ്. പക്ഷെ എന്‍റെ ജോലി സ്ഥലമാകട്ടെ കൂടുതലും ദരിദ്ര ഗ്രാമങ്ങളില്‍, ദരിദ്രരും പാര്‍ശ്വ വല്ക്കരിക്കപ്പെട്ടവരും, സാമൂഹികവും സാമ്പത്തികവുമായി വളരെയധികം പിന്നില്‍ നിന്നിരുന്ന ദരിദ്ര ജനങ്ങള്‍ക്കിടയില്‍ ആയിരുന്നു. അവിടെ ജോലി ചെയ്തിരുന്ന കാലം ലക്ഷക്കണക്കിന്‌ കുട്ടികളുടെ ജീവിത സാഹചര്യങ്ങളെ ഉയർത്തിയെടുക്കാന്‍ എനിക്ക് സാധിച്ചു. അവരാകട്ടെ ഇന്ന് വളര്‍ന്നു വലുതായി മെച്ചപ്പെട്ട സാമൂഹ്യ സാമ്പത്തികാവസ്ഥകളില്‍ ജീവിക്കുന്ന യുവതീ യുവാക്കളായി മാറിയിരിക്കുന്നു. എത്രയോ എത്രയോ തലമുറകളായി അനുഭവിച്ചു വന്ന ദാരിദ്ര്യത്തിന്‍റെയും കഷ്ടതകളുടെയും ദുരവസ്ഥകളില്‍ നിന്നും അവരെ മോചിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞു.

 

 

ഒരുപക്ഷെ അതായിരുന്നിരിക്കാം എന്‍റെ പാപ പരിഹാരം. എന്‍റെ കുഞ്ഞിനെ ഇല്ലായ്മ ചെയ്തതിനുള്ള പ്രായശ്ചിത്തം. പക്ഷെ എന്‍റെ കുഞ്ഞിന്‍റെ വെട്ടി മുറിച്ച ശരീരം കണ്ടപ്പോൾ തുടങ്ങിയ ആ പേടിസ്വപ്നം എന്നെ ഇന്നുവരെ വിട്ടു മാറിയിട്ടില്ല. എന്‍റെ മരണം വരെ അവ എന്നെ അനുഗമിക്കും.

 

 

അന്നു മുതൽ, ആരും തന്നെ തങ്ങളുടെ കുട്ടികളുടെ ഗര്‍ഭഛിദ്രത്തിലൂടെ കടന്നു പോകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അമ്മയുടെ ജീവനാപത്തു വരുമ്പോള്‍ അല്ലാതെ ജനനം കാത്തു കിടക്കുന്ന ഒരു കുഞ്ഞിനെ കൊന്നു കളയുന്നതില്‍ ഒരു ധാർമികതയും ഇല്ല. അതു കൊലപാതകം തന്നെയല്ലേ? പലപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട്. എന്‍റെ മാതാപിതാക്കള്‍ എന്നെ അബോര്‍ട്ട് ചെയ്തിരുന്നെങ്കിലോ……? ഞാനും അവരുടെ മൂന്നാമത്തെ കുട്ടി ആയിരുന്നുവല്ലോ ? സാറയുടെ മാതാപിതാക്കള്‍ സാറയെ അങ്ങനെ കൊന്നിരുന്നെങ്കിലോ?'', എം പി ജോസഫ് എഴുതിയവസാനിപ്പിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends