Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജിയയുടെ കാല് പിടിച്ച് മാപ്പപേക്ഷിക്കുന്ന റിതു ; ചതിയും നുണയും ഒരിക്കലും തെറ്റുകളല്ല. അത് പ്ലാന്‍ഡ് ആണ് , അങ്ങനെ ഉള്ളവരെ വെറുതെ വിടണമോ ?; ജിയയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ഏറ്റെടുത്ത് ആരാധകർ; സ്റ്റോറിക്ക് പിന്നിലെ സംഭവം ഇങ്ങനെ !

16 JULY 2021 01:26 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ 3 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിതു മന്ത്ര. സിനിമയിൽ ചെറിയ വേഷങ്ങളിലും പരസ്യ ചിത്രങ്ങളിലുമൊക്കെ റിതു പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ബിഗ് ബോസ് ഷോയിലൂടെയാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഷോ ആരംഭിച്ച് വളരെ കുറച്ച് ദിവസം കൊണ്ട് തന്നെ റിതു മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ബിഗ് ബോസ് സീസൺ 3 ലെ ഫൈനൽ മത്സരാർഥി കൂടിയാണ് റിതു മന്ത്ര.

 

 

റിതു ഷോയുടെ അന്തിമ വിജയിയാകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട് . റിതുവിനെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയിരിക്കുകയാണ് റിതുവിന്റെ സുഹൃത്തും നടനും മോഡലുമായ ജിയ ഇറാനി. താനും റിതുവും പ്രണയത്തിലാണെന്ന് ജിയ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞിരുന്നു . പിന്നാലെ റിതുവുമൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളടക്കം ജിയ പങ്കുവച്ചിരുന്നു. ഇതോടെയാണ് ജിയ ചര്‍ച്ചയായി മാറിയത്. എന്നാല്‍ തന്റെ പ്രണയത്തെ കുറിച്ച് റിതു തുറന്നു പറഞ്ഞിരുന്നില്ല. തനിക്കൊരാളോട് പ്രണയമുണ്ടെന്നും , പുറത്ത് വന്നാല്‍ മാത്രമേ അതിന്റെ ഭാവിയെ കുറിച്ച് പറയാന്‍ സാധിക്കുകയുള്ളൂവെന്നുമായിരുന്നു റിതു പറഞ്ഞത്.

 

 

ഇപ്പോഴിതാ വ്യത്യസ്തമായൊരു ചിത്രവുമായി ജിയ ഇറാനി വീണ്ടും എത്തിയിരിക്കുകയാണ് . കാലില്‍ പിടിച്ചിരിക്കുന്ന റിതുവിന്റെ ചിത്രമാണ് ജിയ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന ചിത്രത്തിലെ പ്രശസ്തമായ വിശാല മനസ്‌കനായ ആശാന്‍ ഗോപാലകൃഷ്ണനോട് ക്ഷമിച്ചു എന്ന് പറയുന്ന ഇന്ദ്രന്‍സിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. മാപ്പ് കൊടുത്തു പാവം എന്നും ജിയ കുറിക്കുന്നു. സ്‌റ്റോറി വൈറലായി മാറിയിരിക്കുകയാണ്. അപ്പോൾ മാപ്പു പറയാൻ വേണ്ടി റിതു എന്തോ തെറ്റുചെയ്തു എന്ന് സൂചിപ്പിക്കുന്ന ചിത്രമായിട്ടാണ് വിലയിരുത്തുന്നത്.

 

 

അതേസമയം മറ്റൊരു സ്റ്റോറിയില്‍ ചതിയും നുണയും ഒരിക്കലും തെറ്റുകളല്ല. അത് പ്ലാന്‍ഡ് ആണെന്നും അങ്ങനെ ഉള്ളവരെ വെറുതെ വിടണമോ എന്നും ജിയ ചോദിക്കുന്നുണ്ട്. ഈ പങ്കുവച്ച വാചകവും റിതുവിനെതിരെയായിട്ടാണെന്നാണ് മനസിലാക്കുന്നത്. റിതു ജിയയെ ചതിക്കുകയാണെന്നുള്ള രീതിയിലാണ് ഇപ്പോഴുള്ള പല പോസ്റ്റുകളും ജിയയുടേതായി കാണാൻ സാധിക്കുന്നത്.

 

 

 

 

അതേസമയം കഴിഞ്ഞ ദിവസം ജിയ പങ്കുവച്ചൊരു ചിത്രവും ശ്രദ്ധ നേടിയിരുന്നു. മാസ്‌ക് കൊണ്ട് പകുതി മറച്ച മുഖം കാണുന്ന ചിത്രമാണ് ജിയ പങ്കുവച്ചത്. ഫേക്കാണ് പുതിയ ട്രെന്റ്, കുറേപ്പേര്‍ ആ ഒരു സ്‌റ്റൈലിലാണെന്ന് തോന്നുന്നുവെന്നും ജിയ കുറിച്ചിരുന്നു. റിതു ബിഗ് ബോസ് ഷോയിൽ നിന്നപ്പോൾ പ്രണയത്തോടെയാണ് റിതുവിന്റെ ഫോട്ടോകൾ ജിയാ പങ്കുവച്ചിരുന്നതെങ്കിൽ ഇപ്പോൾ പങ്കുവക്കുന്നതെല്ലാം റിതുവിനുള്ള മറുപടികളാണെന്ന് ചിന്തിക്കേണ്ടി വരും. ഏതായാലും റിതുവിന്റെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങൾ പങ്കുവച്ചതിനോട് ആരാധകർക്ക് എതിർപ്പാണ്.

 

 

അതോടൊപ്പം, റിതു ജിയയെ പൂര്‍ണമായും അവഗണിക്കുകയാണെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആയിരുന്നു റിതുവിനൊപ്പമുള്ള ഫോട്ടോസ് ജിയ പങ്കുവെച്ചത്. ഇരുവരും ഒരുമിച്ച് നടത്തിയ യാത്രകളുടെ അടക്കമുള്ള ഫോട്ടോസ് വന്നതോടെ ആരാധകർക്കിടയിലും ആശയക്കുഴപ്പമുണ്ടായി . വൈകാതെ താന്‍ വിവാഹമോചിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണെന്ന് ജിയ വെളിപ്പെടുത്തി. നാല് വര്‍ഷത്തിന് മുകളിലായി റിതുവുമായി പ്രണയത്തിലാണെന്നും കരിയറിന് പ്രധാന്യം കൊടുക്കുന്നത് കൊണ്ട് ഉടനെ വിവാഹം ഉണ്ടാവില്ലെന്നും ഒരു അഭിമുഖത്തില്‍ ജിയ തുറന്ന് പറഞ്ഞു.

 

 

ബിഗ് ബോസിന്റെ അവസാന എപ്പിസോഡുകളില്‍ തനിക്കൊരു പ്രണയമുണ്ടെന്ന് റിതുവും പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ ചോദ്യത്തിന് ഉത്തരം പറയുമ്പോഴായിരുന്നിത്. പുറത്തിറങ്ങി ചെല്ലുമ്പോള്‍ അതവിടെ ഉണ്ടാവുമോ എന്ന കാര്യത്തില്‍ തനിക്കൊരു ഉറപ്പുമില്ലെന്ന് റിതു പറഞ്ഞെങ്കിലും ആളാരാണെന്ന് വ്യക്തമാക്കിയില്ല. മാത്രമല്ല ജിയയുമായി അടുപ്പത്തിലാണോ എന്ന ആരാധകരുടെ ചോദ്യത്തിന് ഇനിയും വ്യക്തമായ ഉത്തരം നല്‍കിയിട്ടുമില്ല. മത്സരശേഷം ജിയയുമായി നേരിട്ട് കണ്ടിട്ടില്ലെന്നാണ് അറിയുന്നത്.

 

 

പ്രണയത്തെ കുറിച്ച് ജിയ വെളിപ്പെടുത്തിയിട്ടും റിതുവിന്റെ മൗനം എന്തിനാണെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിഗ് ബോസിന്റെ വോട്ടിങ്ങ് കഴിഞ്ഞ സ്ഥിതിയ്ക്ക് പ്രണയത്തെ കുറിച്ച് മനസ് തുറന്നൂടേ എന്ന ചോദ്യം ഉയര്‍ന്ന് വരുന്നുണ്ട്. റിതുവിന്റെ മൗനമാണ് ഇത്രത്തോളം ഗോസിപ്പുകൾക്ക് കാരണമായിരിക്കുന്നത്. അതുകൊണ്ട് റിതു മറുപടി തരണമെന്ന ശക്തമായ ആവശ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends