Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിലപ്പോള്‍ പാവം അമ്മ, അല്ലെങ്കില്‍ കലഹിക്കുന്ന, മദ്യപിക്കുന്ന, നൃത്തംവയ്ക്കുന്ന ആന്റി ; ഇപ്പോഴിതാ മദ്യപിച്ച് നൃത്തം വയ്ക്കുന്ന ഡിക്കമ്മായിയെ ഓർമ്മിക്കും വിധം കിടിലന്‍ ഡാന്‍സ് നമ്പറുമായി സുകുമാരി; വൈറലായി പഴയ വീഡിയോ !

16 JULY 2021 03:27 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ വർഷങ്ങളോളം ജ്വലിച്ചുനിന്ന നായിക, അതാണ് ഇന്നും സുകുമാരി. അഭിനയ ജീവിതത്തിന്റെ അറുപത് വർഷങ്ങളിൽ സുകുമാരി അനശ്വരമാക്കിയത് 2500-ലേറെ സിനിമകളാണ് . എണ്ണമറ്റ കഥാപാത്രങ്ങള്‍, ആറു പതിറ്റാണ്ടില്‍ ആറു ഭാഷകളിലൂടെ നീണ്ട അഭിനയസപര്യ. അതില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്ത കലാകാരിയായി ഇന്നും സുകുമാരി എന്ന പേര് ഓരോ സിനിമാ പ്രേമികളുടെ മനസിലും കൊത്തിവച്ചിട്ടുണ്ട്.

 

 

സുകുമാരിയെ ഓര്‍ക്കുമ്പോള്‍ പാവപ്പെട്ട അമ്മ-സഹോദരി വേഷങ്ങളല്ല പ്രേക്ഷകരുടെ മനസ്സില്‍ ഓടിയെത്തുക. പകരം, നല്ല തന്റേടവും മിടുക്കുമുള്ള ഉറച്ച ശബ്ദമുള്ള കലഹിക്കുന്ന കഥാപാത്രങ്ങളെയാണ് ഓര്‍മവരുക. നാടന്‍ വേഷങ്ങളും മോഡേണ്‍ വേഷങ്ങളും ഒരുപോലെ വഴങ്ങുന്ന അഭിനേത്രി, ഒരു നര്‍ത്തകി കൂടിയായത് കൊണ്ടായിരിക്കണം, കണ്ണുകള്‍ കൊണ്ട് വിവിധ ഭാവങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള നടിയായിരിക്കുന്നത്.

 

 


ബോയിങ് ബോയിങ്ങില്‍ യന്ത്രമനുഷ്യനെപ്പോലെ ജോലി ചെയ്യുന്ന, മദ്യപിച്ച് നൃത്തം വയ്ക്കുന്ന ഡിക്കമ്മായി, പൂച്ചക്കൊരു മൂക്കുത്തിയിലെ ശങ്കരമംഗലത്തിലെ വെസ്റ്റേണ്‍ പാട്ടുകളുടെ ആരാധികയായ, എല്ലായ്പ്പോഴും വൃത്തിയായി ഒരുങ്ങി നടക്കുന്ന രേവതിയമ്മ, വന്ദനത്തിലെ കാര്‍ക്കശ്യക്കാരിയായ മാഗിയാന്റി, അക്കര അക്കരെയിലെ വാടകക്കാരായ യുവാക്കളുടെ മുട്ട മോഷണം കയ്യോടെ പിടികൂടി അവരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഹൗസ് ഓണര്‍, തലയണമന്ത്രത്തിലെ മുക്കുകണ്ണാടി വച്ച്, പരിഷ്‌കാരത്തോടൊപ്പം പരദൂഷണവും അലങ്കാരമാക്കി നടക്കുന്ന നടക്കുന്ന സുലോചന തങ്കപ്പന്‍... അങ്ങനെ പോകുന്നു സുകുമാരി അനശ്വരമാക്കിയ വേഷങ്ങള്‍.

 

 

 

 

സുകുമാരിയുടെ കോമഡി കഥാപാത്രങ്ങളും ഡയലോഗുകളും സോഷ്യല്‍ മീഡിയയില്‍ മീമുകളായും ചെറു വീഡിയോകളായും നിറഞ്ഞുനില്‍ക്കാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

 

 

ചെറുപ്പത്തിലെ സുകുമാരിയുടെ ചടുലമായ നൃത്തച്ചുവടുകളാണ് വീഡിയോയിലുള്ളത്. ഏത് സിനിമയിലെ രംഗമാണെന്ന് വീഡിയോ പങ്കുവെച്ച പേജുകളിലൊന്നും പറഞ്ഞിട്ടില്ല .ജീന്‍സും ടോപ്പും ഷൂസും ധരിച്ച്, മുടി ഉയര്‍ത്തിക്കെട്ടി, പാശ്ചാത്യരീതിയിലുള്ള സ്റ്റെപ്പുകളുമായി ചുവടുവെക്കുന്ന സുകുമാരിയെ വീഡിയോയില്‍ കാണാം. മലയാളി ചിന്തകള്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയിരിക്കുന്നത്. 11ാം വയസില്‍ സിനിമയിലെത്തി 60 വര്‍ഷത്തോളം അഭിയനരംഗത്ത് തുടര്‍ന്ന സുകുമാരിയെ ആര്‍ക്കും മറക്കാനാകില്ലെന്ന് വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.

 

 

എല്ലാ ഭാഷകളിലും സ്വന്തം ശബ്ദം ഉപയോഗിക്കാന്‍ അവസരം ലഭിച്ച അപൂര്‍വ്വം അഭിനേതാക്കളിലൊരാള്‍ കൂടിയാണ് സുകുമാരിയെന്നും ഈ കുറിപ്പില്‍ പറയുന്നുണ്ട്. വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. സുകുമാരിയുടെ ഈ അപൂര്‍വ്വ വീഡിയോ പങ്കുവെച്ചതിന് നന്ദി പറയുന്ന കമന്റുകളാണ് ഇവയില്‍ ഒട്ടുമിക്കതും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends