Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

മമ്മൂട്ടി പറയുന്ന 'താങ്കമാട്ടിങ്കടാ' എന്ന ഡയലോഗ് പലതവണ എടുത്തിട്ടും തൃപ്തി തോന്നിയില്ല. ഒടുവില്‍ ക്ഷമക്കെട്ട് മമ്മൂട്ടി അത് പറഞ്ഞു; എട്ട് ടേക്ക് എടുത്തിട്ടും മമ്മൂട്ടി ചെയ്തത് ശരിയായില്ല, തമിഴിൽ മമ്മൂട്ടി അഭിനയിച്ചതിനെ കുറിച്ച് സംവിധായകൻ !

17 JULY 2021 02:01 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി മലയാളത്തിന് പുറമെ തമിഴിലും നിരവധി കഥാപാത്രങ്ങളായിട്ടുണ്ട് . കെ മധു സംവിധാനം ചെയ്ത മൗനം സമ്മതം എന്ന ചിത്രത്തിലൂടെയാണ് തമിഴിലേക്ക് മമ്മൂട്ടി കടക്കുന്നത് . സിനിമ വിജയമായതോടെ വീണ്ടും മമ്മൂട്ടിയെ തേടി കോളിവുഡ് കഥാപാത്രങ്ങളെത്തി . പിന്നീട് തമിഴ് പ്രേക്ഷകരുടെയും മഹാ നടനായി മമ്മൂട്ടി മാറുകയായിരുന്നു .

 

 

മമ്മൂട്ടിയുടെതായി 2001ല്‍ പുറത്തിറങ്ങിയ തമിഴ് കുടുംബ ചിത്രമാണ് ആനന്ദം. പ്രശസ്ത സംവിധായകന്‍ ലിംഗുസാമിയുടെ ആദ്യ സംവിധാന സംരഭം കൂടിയാണ് സിനിമ. മമ്മൂട്ടിക്കൊപ്പം ശ്രീവിദ്യ, മുരളി, അബ്ബാസ്, ദേവയാനി, രംഭ, സ്‌നേഹ ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

 

 

ആനന്ദം തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. അതേസമയം ആനന്ദം ചിത്രീകരണ സമയത്തുണ്ടായ മറക്കാനാവാത്ത ഒരനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ ലിംഗുസാമി. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുമായുളള അനുഭവം സംവിധായകന്‍ പങ്കുവെച്ചത്. ആനന്ദത്തിന്‌റെ കഥ ആലോചിക്കുമ്പോള്‍ മമ്മൂട്ടി തന്നെയായിരുന്നു ആദ്യം മനസിലെന്ന് ലിംഗുസാമി പറയുന്നു.

 

 

പെരിയണ്ണന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയെ തന്നെ മനസില്‍ ഉറപ്പിച്ചു. മലയാള സിനിമകള്‍ കണ്ട് മനസില്‍ തോന്നിയ ഇഷ്ടമാണ് സംവിധായകനെ മമ്മൂട്ടിയില്‍ എത്തിച്ചത്. മമ്മൂട്ടിക്കൊപ്പം നാലു സഹോദരങ്ങളില്‍ ഒരാളായി അജിത്തിനെ ആലോചിച്ചെങ്കിലും അത് നടന്നില്ലെന്ന് ലിംഗുസാമി പറയുന്നു. 'അന്ന് തിരക്കുളള നടനായി മാറിയിരുന്നു അജിത്ത്. പിന്നീട് സൂര്യയും പിതാവ് ശിവകുമാറും കഥ കേട്ട് സമ്മതിക്കുകയും അഡ്വാന്‍സ് വാങ്ങുകയും ചെയ്തു. എന്നാല്‍ നന്ദ എന്ന സിനിമയുടെ ഷൂട്ടിംഗുളളതിനാല്‍ സൂര്യ പിന്മാറി'.

 

 

 

തുടര്‍ന്നാണ് അബ്ബാസും ശ്യാം ഗണേഷും സിനിമയിലേക്ക് വരുന്നത്. തമിഴിലെ പ്രശ്‌സത താരമായ മുരളിയാണ് ആനന്ദത്തില്‍ മറ്റൊരു സഹോദരനായി എത്തിയത്. കാഴ്ചയില്‍ യാതൊരു സാദൃശ്യവുമില്ലാത്ത നാലുപേരുടെ കോംബോ വര്‍ക്കൗട്ടാവുമോ എന്ന് അന്ന് പലരും സംശയം പറഞ്ഞു. എന്നാല്‍ താന്‍ അതില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു'.

 

 

ആനന്ദം ഷൂട്ടിംഗിന്‌റെ ആദ്യ ദിവസം വലിയ ടെന്‍ഷനുണ്ടായിരുന്നു എന്നും ലിംഗുസ്വാമി പറയുന്നു. 'കാരണം എല്ലാം ശരിയായി വരുമോ എന്ന ആശങ്കയാണ്. എന്നാല്‍ മമ്മൂട്ടി ആത്മവിശ്വാസം നല്‍കി'. 'എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഒരു തവണ സ്വന്തമായി ചെയ്തു നോക്ക്, അപ്പോള്‍ മനസിലാകും ക്യാമറ എവിടെ വെക്കണം, ഷോട്‌സ് എങ്ങനെ വേണം എന്നൊക്കെ എന്ന്' മമ്മൂട്ടി പറഞ്ഞു. 'അതു കഴിഞ്ഞിട്ട് മതി ഷോട്ട് ഡിവെഡ് ചെയ്യുന്നത്, എത്ര സമയം വേണെങ്കിലും എടുത്തോ ഞങ്ങള് വെയിറ്റ് ചെയ്യാം എന്നും' മമ്മൂട്ടി പറഞ്ഞു.

 

 

തുടര്‍ന്ന് എല്ലാം ശരിയായ ശേഷം ഷൂട്ടിംഗ് ആരംഭിക്കുകയായിരുന്നു. ആനന്ദം ചിത്രീകരണത്തിനിടെ മമ്മൂട്ടിയുടെ ഒരു ഡയലോഗ് ശരിയാകാതെ വന്നപ്പോള്‍ എട്ട് ടേക്ക് വരെ പോയ അനുഭവവും സംവിധായകന്‍ പങ്കുവെച്ചു. 'വികാരഭരിതമായ ഒരു രംഗമായിരുന്നു അത്. മമ്മൂട്ടി പറയുന്ന 'താങ്കമാട്ടിങ്കടാ' എന്ന ഡയലോഗ് പലതവണ എടുത്തിട്ടും തൃപ്തി തോന്നിയില്ല. ഒടുവില്‍ ക്ഷമക്കെട്ട് 'എന്ന വേണം തമ്പി ഉനക്ക്' എന്ന് മമ്മൂട്ടി ചോദിച്ചു. താന്‍ ഉദ്ദേശിച്ച പോലെ വന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഡബ്ബിംഗില്‍ ശരിയാക്കാമെന്ന് മമ്മൂട്ടി പറഞ്ഞു.

 

 

എന്നാല്‍ സീനില്‍ തന്നെ കറക്ടായി വന്നാല്‍ നന്നാകുമെന്ന് താന്‍ പറഞ്ഞപ്പോള്‍ എന്നോട് അഭിനയിച്ചുകാണിക്കാന്‍ മമ്മൂട്ടി പറഞ്ഞു. അങ്ങനെ ഞാന്‍ പറഞ്ഞപോലെ ആ ഡയലോഗ് അതേപോലെ മമ്മൂട്ടി അഭിനയിച്ചു കാണിച്ചു എന്നാല്‍ ഡബ്ബിംഗ് സമയത്തും അടുത്ത പ്രശ്‌നമുണ്ടായി. ചിത്രീകരണത്തിനിടെ വന്ന അതേഡയലോഗില്‍ തന്നെയാണ് ഇത്തവണയും പ്രശ്‌നം. പല തവണ ചെയ്തിട്ടും അത് ശരിയായില്ല. അങ്ങനെ ഒരുവിധം മമ്മൂട്ടി പൂര്‍ത്തിയാക്കിയെങ്കിലും വീണ്ടും എന്തോ ഒരു കുറവുപോലെ ഫീല്‍ ചെയ്തു. അങ്ങനെ മമ്മൂട്ടി വീണ്ടും എത്തി അത് ചെയ്തു'.

 

 

അവസാനം ആദ്യം ചെയ്ത ഡബ്ബിംഗില്‍ നിന്ന് ഒരു ഭാഗവും രണ്ടാമത് ചെയ്തതില്‍ നിന്ന് ഒരുഭാഗവും ചേര്‍ത്തുവെച്ചാണ് സിനിമയില്‍ ഉപയോഗിച്ചത്. സിനിമ ഇറങ്ങിയ ശേഷം മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറിക്ക് പ്രശംസ ലഭിക്കുകയും ചെയ്തു. തമിഴ് അഭിനേതാക്കള്‍ മമ്മൂട്ടിയെ കണ്ടുപടിക്കണം എന്ന് ഒരു മാധ്യമത്തില്‍ വാര്‍ത്ത വന്നു', ലിംഗുസാമി അഭിമുഖത്തിലൂടെ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (5 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (5 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (6 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (6 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (7 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (7 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (7 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (7 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (8 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (9 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (10 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (10 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (10 hours ago)

Malayali Vartha Recommends