Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'നിരന്തരം അപ്ഡേറ്റെഡ് ആവാന്‍ അയാള്‍ സ്വയം തയ്യാറായിട്ടുണ്ട്, പ്രൊഡ്യൂസ് ചെയ്ത സിനിമകള്‍ അത്രയും കിടിലന്‍ ആണ്. അത് തന്നെയാണ് അയാളുടെ ക്വാളിറ്റിയും, ഒരു പ്രത്യേക കാലഘട്ടത്തിന് ശേഷം നമ്മുടെ മുതിര്‍ന്ന താരങ്ങള്‍ ആ ക്വാളിറ്റി കാണിച്ചിട്ടില്ല. പില്‍ക്കാലത്ത് ജയറാം ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് സംഭവിച്ചതുകൂടി കൂട്ടി വായിക്കാം. സിനിമയും കാഴ്ചക്കാരും നിരന്തരം മാറുന്നുണ്ട്, അത്ര തന്നെ...' കുറിപ്പ് വൈറലാകുന്നു

17 JULY 2021 03:06 PM IST
മലയാളി വാര്‍ത്ത

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് കഴിഞ്ഞ ദിവസമാണ് ആമസോണില്‍ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. അതിഗംഭീര അഭിപ്രായം ആണ് ഈ ചിത്രത്തിനും, ഫഹദ് ഫാസില്‍ എന്ന അഭിനേതാവിനും നിലവിൽ ലഭിക്കുന്നത്. ചിത്രത്തിലെ രാഷ്ട്രീയത്തെ കുറിച്ചതും അഭിനേതാക്കളുടെ പ്രകടനത്തെ കുറിച്ചും വന്‍ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്. ഇതിനിടയില്‍ ഫഹദ് എന്ന നടന്റെ തിരഞ്ഞെടുപ്പുകള്‍ കുറിച്ച്‌ സിജിന്‍ എന്ന യുവാവ് പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

ലാലേട്ടനും മമ്മുക്കയും ഉള്‍പ്പടെയുള്ള ലെജന്‍ഡ്സിന് ഫഹദ് ഫാസിലില്‍ നിന്ന് പഠിക്കാവുന്ന ചിലത് ഉണ്ട്. എന്തുകൊണ്ടാണ് ഇവര്‍ തുടര്‍ച്ചയായി വളരെ മോശം സ്ക്രിപ്റ്റുകള്‍ക്ക് നിരന്തരം തല വെക്കുന്നത് എന്ന് ഓര്‍ത്തു നോക്കിയിട്ടുണ്ടോ…? നല്ല മേക്കേഴ്‌സ് വന്നിട്ട് പോലും പലപ്പോഴും വലിയ പരാജയങ്ങള്‍ ഉണ്ടാവുന്നതിന്റെ കാരണത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ…? ഫീല്‍ഡില്‍ വളരെ വലിയ എക്സ്പീരിയന്‍സ് ഉണ്ടായിട്ട് പോലും പരമ ബോറന്‍ സിനിമകള്‍ പിടിക്കാന്‍ കാശ് ചിലവാക്കുന്നത് എന്തുകൊണ്ടാണെന്ന് ഓര്‍ത്തു നോക്കിയിട്ടുണ്ടോ…?? അമല്‍ നീരദ്. അന്‍വര്‍ റഷീദ് ഉള്‍പ്പടെ ഒരുപാട് പുതിയ ഫിലിം മേക്കേഴ്സിന് മലയാള സിനിമയിലേക്ക് നല്ല എന്‍ട്രി കൊടുത്ത ആളാണ്‌ മമ്മുക്ക, അവര്‍ കഴിവുള്ളവര്‍ ആയിരുന്നു, അവരുടെ സബ്ജെക്റ്റും അതിന്റെ ട്രീറ്റ്മെന്റും മികച്ചതായിരുന്നു. പക്ഷേ, വളരെ മോശം സെലെക്ഷന്‍ മൂലം അതിലധികം പരാജയങ്ങളും ഇക്കാക്ക് ഉണ്ടായിട്ടുണ്ട്. ഏട്ടനും ഉണ്ടായിട്ടുണ്ട്.

അവര്‍ ആര്‍ട്ടിസ്റ്റ് ആണ്, അതുപോലെ തന്നെ പ്രൊഫഷണല്‍സും ആണ്. ആ പ്രൊഫഷനലിസത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് ഫോളോ ചെയ്യാവുന്ന മികച്ച മാതൃക ആണ് ഫഹദ് ഫാസില്‍. പ്രൊഫഷണലിസം എന്ന് പറയുന്ന സാധനം കിട്ടുന്ന കൂലിയെ മാത്രം മാനദണ്ഡപ്പെടുത്തി ഉള്ളതല്ലല്ലോ, നിലനില്‍പ്പും തിരഞ്ഞെടുപ്പും തീരുമാനങ്ങളും എടുക്കുന്ന പണിയുടെ ക്വാളിറ്റിയും ഒക്കെ ഒരുപോലെ കണ്‍സിഡര്‍ ചെയ്യപ്പെടണം, പെര്‍ഫോമന്‍സിന്റെ ക്വാളിറ്റി മാത്രമല്ല ആധാരം എന്ന് തന്നെയാണ് പറഞ്ഞത്. ഏട്ടനും ഇക്കയും ഉള്‍പ്പടെ ഉള്ള മുതിര്‍ന്ന താരങ്ങള്‍ പലരും അവരുടെ പ്രൊഫഷണല്‍ സ്പേസില്‍ ഒട്ടും അപ്ഡേറ്റഡ് അല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ടെക്‌നിക്കലി അപ്ഡേറ്റഡ് ആയ ഒരു മരക്കാറോ പൊളിറ്റിക്കലി മികച്ച ഒരു മുന്നറിയിപ്പോ അങ്ങനെ വല്ലപ്പോഴും സംഭവിക്കുന്ന നല്ല ക്രാഫ്റ്റും കാമ്ബുമുള്ള അപൂര്‍വതകളില്‍ പരിഹരിക്കപ്പെടുന്ന പ്രശ്നമല്ലിത്.

ഈ അടുത്ത കാലത്ത് നന്നായി ഉപയോഗിക്കപ്പെട്ടതിലും അധികം മോശമായി ഉപയോഗിക്കപ്പ്പെട്ടിട്ടുണ്ട് നമ്മുടെ ഇക്കയും നമ്മുടെ ഏട്ടനും. ഫഹദിന്റെ കരിയറില്‍ രണ്ട് തവണ ആണ് അയാള്‍ക്ക് ബ്രേക്ക്‌ എടുക്കേണ്ടി വന്നിട്ടുള്ളത്, ഒന്ന് കയ്യെത്തും ദൂരത്ത് എന്ന സിനിമക്ക് ശേഷവും മറ്റൊന്ന് മഹേഷിന്റെ പ്രതികാരം എന്ന സിനിമക്ക് മുന്‍പുമാണ്, മഹേഷ്‌ അയാള്‍ ചെയ്യുന്നത് കമ്മിറ്റ് ചെയ്ത മറ്റ് പടങ്ങളുടെ അഡ്വാന്‍സ് തിരിച്ചു കൊടുത്താണ് എന്നോര്‍ക്കണം. പിന്നീടുള്ള അയാളുടെ മുഴുവന്‍ പരിപാടികളും വെല്‍ പ്ലാന്‍ഡ് ആയിരുന്നു, അയാളതില്‍ വിജയിച്ചിട്ടുമുണ്ട്. നിരന്തരം അപ്ഡേറ്റെഡ് ആവാന്‍ അയാള്‍ സ്വയം തയ്യാറായിട്ടുണ്ട്, പ്രൊഡ്യൂസ് ചെയ്ത സിനിമകള്‍ അത്രയും കിടിലന്‍ ആണ്. അത് തന്നെയാണ് അയാളുടെ ക്വാളിറ്റിയും, ഒരു പ്രത്യേക കാലഘട്ടത്തിന് ശേഷം നമ്മുടെ മുതിര്‍ന്ന താരങ്ങള്‍ ആ ക്വാളിറ്റി കാണിച്ചിട്ടില്ല. പില്‍ക്കാലത്ത് ജയറാം ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് സംഭവിച്ചതുകൂടി കൂട്ടി വായിക്കാം. സിനിമയും കാഴ്ചക്കാരും നിരന്തരം മാറുന്നുണ്ട്, അത്ര തന്നെ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends