Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ് ബോസ്സ് മലയാളം സീസൺ 3 ഗ്രാൻഡ് ഫിനാലെ, ചെന്നൈയിൽ മത്സരാർത്ഥി സായി വിഷ്ണു എത്തിയില്ല! ഗ്രാൻഡ് ഫിനാലെയിൽ ആ വമ്പൻ ട്വിസ്റ്റ്‌! മോഹൻലാൽ ഒളിപ്പിച്ച ആ വലിയ രഹസ്യം...

23 JULY 2021 10:02 AM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട ഷോ ആണ് ബിഗ്‌ബോസ്. ഇതിന്റെ എല്ലാ സീസണും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. കോവിഡ് കാരണം രണ്ടാമത്തെയും മൂന്നാമത്തെയും സീസണുകള്‍ പകുതിയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വന്നിരുന്നു. ആരാധകര്‍ക്ക് ഏറെ നിരാശ നല്‍കി കൊണ്ടായിരുന്നു ഈ വാര്‍ത്ത വന്നത്. ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് സായി വിഷ്ണു. തന്റെ അഭിപ്രായങ്ങളിലൂടെയും നിലപാടുകളിലൂടെയും ആണ് സായി വാര്‍ത്തകളില്‍ നിറഞ്ഞത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്.

തന്‌റെ അഭിപ്രായങ്ങളിലൂടെയും നിലപാടുകളിലൂടെയും ആണ് സായി വാര്‍ത്തകളില്‍ നിറഞ്ഞത്. വേറിട്ട ഗെയിം സ്ട്രാറ്റജികളുമായാണ് സായി വിഷ്ണു ബിഗ് ബോസില്‍ മുന്നേറിയത്. തുടക്കത്തില്‍ ആര്‍ക്കും ഇഷ്ടമില്ലാതിരുന്ന താരം പിന്നീട് എല്ലാവരുടെയും പ്രിയങ്കരനായി മാറി. ബിഗ് ബോസില്‍ എത്തിയ ശേഷം സായി വിഷ്ണുവില്‍ വന്ന മാറ്റം തന്നെയാണ് പ്രേക്ഷക സ്വീകാര്യത കൂടാന്‍ കാരണമായത്.

ബിഗ് ബോസ് ഫൈനല്‍ അടുക്കുമ്പോള്‍ ഇത്തവണ വിജയസാധ്യതയുളള മല്‍സരാര്‍ത്ഥിയായിട്ടാണ് സായിയെ പലരും വിലയിരുത്തുന്നത്. നിലവില്‍ ഗ്രാന്‍ഡ് ഫിനാലയ്ക്കായി എല്ലാവരും ചെന്നൈയില്‍ എത്തി കഴിഞ്ഞു. എന്നാല്‍ സായിയെ മാത്രം കാണാത്തതിന്‌റെ നിരാശയിലാണ് ആരാധകര്‍. സായി വിഷ്ണു സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന്‌റെ കാരണം ഒടുവില്‍ പുറത്തുവന്നിരിക്കുകയാണ്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചെന്നൈയില്‍ നിന്നുളള ഒത്തുകൂടല്‍ വീഡിയോസ് ബിഗ് ബോസ് താരങ്ങളെല്ലാം പങ്കുവെക്കുന്നുണ്ട്. പലരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ചിത്രങ്ങളും വീഡിയോസുമെല്ലാം പുറത്തുവിട്ടത്. ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയതിന്‌റെ സന്തോഷമാണ് പലരും പങ്കുവെച്ചത്. ഹോട്ടല്‍ റൂമില്‍ ബിഗ് ബോസിന് ശേഷമുളള ഒത്തുകൂടല്‍ ആഘോഷമാക്കുകയാണ് മല്‍സരാര്‍ത്ഥികള്‍.

സായിയെ മാത്രമാണ് ബിഗ് ബോസ് താരങ്ങളൂടെ വീഡിയോസില്‍ ഇതുവരെ കാണാഞ്ഞത്. ഇതേതുടര്‍ന്ന് സായി വിഷ്ണു ഫൈനലിന് ഉണ്ടാവില്ലെ എന്ന സംശയങ്ങളുമായി ആരാധകര്‍ എത്തി. ബിഗ് ബോസില്‍ ഇത്തവണ പ്രേക്ഷക പിന്തുണ കൂടുതലുളള മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയാണ് സായി. സായി എന്തിനാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് എന്നതിന്‌റെ കാരണം പുറത്തുവന്നിരിക്കുകയാണ്.

മോഹന്‍ലാലിന്‌റെ ആദ്യ സംവിധാന സംരംഭമായ ബറോസില്‍ സായി വിഷ്ണു ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ സിനിമയ്ക്ക് വേണ്ടിയുളള ലുക്കിലാണ് താരമുളളത്. ഗാന്‍ഡ് ഫിനാലെയില്‍ ബറോസിലെ ലുക്കിലാണ് സായി എത്തുക. സായി ബറോസിലുളള കാര്യം ബിഗ് ബോസ് ഫിനാലെയില്‍ വെച്ച് ലാലേട്ടന്‍ അറിയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിന്‌റെ അനൗണ്‍സ്‌മെന്‌റ് ഗ്രാന്‍ഡ് ഫിനാലെയിലാണ് നടക്കുക. 'ലാലേട്ടന്‌റെ ബറോസില്‍ സായിക്ക് ഒരു വലിയ റോള്‍ ഉണ്ട്. അപ്പോള്‍ അതിന് വേണ്ടിയുളള ലുക്കിലാണ് സായിയുളളത്. അപ്പോള്‍ അത് നമുക്ക് കാണാന്‍ കഴിയുക ഗ്രാന്‍ഡ് ഫിനാലെയില്‍ ആയിരിക്കും. പുതിയ ലുക്കിലാണ് സായി ചെന്നൈയില്‍ എത്തിയിരിക്കുന്നത്' എന്നാണ് ചില യൂടൂബര്‍മാര്‍ അറിയിച്ചത്.

വിദേശ താരങ്ങള്‍ ഉള്‍പ്പെടെ അണിനിരക്കുന്ന മോഹന്‍ലാലിന്‌റെ ത്രീഡി ചിത്രമാണ് ബറോസ്. പൃഥ്വിരാജും ബറോസില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജിജോ പുന്നൂസിന്‌റെ തിരക്കഥയിലാണ് മോഹന്‍ലാല്‍ ബറോസ് എടുക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്നു. പിയാനോ വായനയിലൂടെ ലോകശ്രദ്ധ നേടിയ ലിഡിയന്‍ നാദസ്വരമാണ് ബറോസിന്‌റെ സംഗീതമൊരുക്കുന്നത്.

സിനിമാനടൻ ആവുക അത് വഴി ഓസ്ക്കാർ നേടുക എന്ന സ്വപ്നവുമായി ബിഗ് ബോസിലേക്ക് എത്തിയ സായി വിഷ്ണു പലപ്പോഴും തണ്റെ ആഗ്രഹത്തെ പറ്റി പറഞ്ഞിട്ടുണ്ട്. വീഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചിട്ടുള്ള സായ് ചില വെബ് സിരീസുകളിലും അഭിനയിച്ചിട്ടുണ്ട്. "സിനിമാനടന്‍ ആവണമെന്ന ആഗ്രഹത്തോടെയാവണം ഞാന്‍ ജനിച്ചത്. പണ്ട് ക്ലാസില്‍ ടീച്ചര്‍ ആരാവണമെന്ന് ചോദിക്കുമ്പോഴേ സിനിമാനടന്‍ എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. പരിശ്രമിച്ചിട്ടും ഇതുവരെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയിട്ടില്ല. ബിഗ് ബോസ് അതിലേക്കുള്ള ഒരു വാതില്‍ തുറക്കുമെന്നാണ് പ്രതീക്ഷ", ഇതായിരുന്നു ആദ്യം ബിഗ്‌ബോസിൽ എത്തിയദിവസം സായ് പറഞ്ഞത്. ഒടുവിൽ അത് യാഥാർഥ്യമാവുകയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends