Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

അന്ന് മഞ്ജുവാര്യര്‍ ചിത്രത്തില്‍ ആരും അറിയാത്ത ജൂനിയര്‍ ആര്‍ടിസ്റ്റായിരുന്നു ; ഇന്ന് മഞ്ജുവിനെ വെല്ലുവിളിക്കുന്ന അഭിനയം; ഇത് എന്തൊരു പെണ്ണാണ് ? ;കാണുമ്പോൾ തന്നെ അയ്യേ എന്നുപറയാൻ തോന്നും, ചിരിക്കാനറിയാത്ത നായികയെന്ന് തുടങ്ങി വിമർശനങ്ങൾ ആളിക്കത്തുമ്പോഴും ജൂനിയറിൽ നിന്നും സീനിയറിലേക്ക് എത്തിയ നിമിഷ കുതിക്കുകയാണ് ; പുത്തൻ നേട്ടം ഇങ്ങനെ !

23 JULY 2021 03:33 PM IST
മലയാളി വാര്‍ത്ത

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയപ്പോള്‍ സോഷ്യല്‍ മീഡിയ സിനിമാ ഗ്രൂപ്പുകളില്‍ ചിത്രം സജീവ ചര്‍ച്ചയാവുകയാണ്. സിനിമയിലെ രാഷ്ട്രീയത്തോടൊപ്പം നടീനടന്മാരുടെ പെര്‍ഫോമന്‍സുകളും ശ്രദ്ധേയമായി . ഫഹദ് ഫാസില്‍, നിമിഷ സജയന്‍, വിനയ്‌ഫോര്‍ട്ട്, ദീലീഷ് പോത്തന്‍ തുടങ്ങി മുന്‍നിരതാരങ്ങളും ചെറിയ വേഷത്തില്‍ വന്ന് പോകുന്നവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

 

 

നിമിഷ സജയന്‍ ചെയ്ത നായിക കഥാപാത്രം റോസ്‌ലിന്‍ അക്കൂട്ടത്തില്‍ എടുത്തുപറയേണ്ടതാണ്. ചുരങ്ങിയ കാലം കൊണ്ട് മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് നിമിഷ സജയന്‍. ജനിച്ചതും വളര്‍ന്നതുമൊക്കെ മുംബൈയില്‍ ആയിരുന്നെങ്കിലും നിമിഷയെ തേടിയെത്തിയത് കൂടുതലും നാടന്‍ വേഷങ്ങളായിരുന്നു.

 

 

എന്നാൽ, കുറച്ചുനാളുകളായി നിമിഷയെ അത്രയങ്ങ് ആർക്കും ഇഷ്ടപ്പെടുന്നില്ല എന്നൊരു പരാതിയുണ്ട്. എന്താണെന്ന് സോഷ്യൽ മീഡിയ അരിച്ചുപറക്കി നോക്കിയപ്പോൾ കണ്ട വാക്കുകൾ എന്തോ ഇഷ്ടമല്ല , കാരണം അറിയില്ല, കാണുമ്പോൾ തന്നെ മനം മരിക്കുമ്പോലെ.. എന്നൊക്കെയാണ് കമെന്റ്.

 

 

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ ഭാര്യ കഥാപാത്രം നായാട്ടിലെ സുനിത മാലിക്കിലെ റോസ്‌ലിന്‍ ഇതെല്ലാം തന്നെ നിമിഷ എന്ന നടിയെ അടയാളപ്പെടുത്തിയ പ്രകടനങ്ങളായിരുന്നു. കഥാപാത്രങ്ങളൊന്നും തന്നെ ചിരിക്കുന്നില്ല, ഇവരെ സ്‌ക്രീനില്‍ കാണുമ്പോഴേ സങ്കടം വരും, ഞാന്‍ അപ്പോഴെ സിനിമ മാറ്റും തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് പലരില്‍ നിന്നും അതിനൊക്കെ ലഭിച്ചത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി ആനി അവതരിപ്പിച്ച ടെലിവിഷന്‍ ഷോയില്‍ താന്‍ മേക്കപ്പ് ഇടാറില്ല എന്ന് നിമിഷ പറഞ്ഞത് പലരേയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിലര്‍ക്ക് നിമിഷയുടെ നിറവും പ്രശ്‌നമത്രേ. പല പോസ്റ്റുകള്‍ക്ക് താഴെയും ഈ കുട്ടിയുടെ അഴുക്ക് പിടിച്ച മുഖം കാണുന്നത് തന്നെ എന്തൊരു ബോറാണ് എന്നൊക്കെ ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത് കാണാം.

 

 

 

 

പലരുടേയും മനസ്സില്‍ ഉള്ള ഒരു സിനിമാ നടിയുടെ മുഖമല്ല നിമിഷയ്ക്ക് എന്നാണ് വിമര്‍ശനങ്ങള്‍ക്ക് എതിരെ പറയുന്നത്. അവര്‍ക്ക് വേണ്ടത് വെളുത്ത് തുടുത്ത നായികയേ ആണ്. സാധാ വീട്ടമ്മയായ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ നിമിഷ താഴ്ന്ന ജാതിക്കാരിയായ നായാട്ടിലെ നിമിഷ കടലോര ഗ്രാമത്തിലെ മുക്കുവകൂടുംബത്തിലെ മാലിക്കിലെ നിമിഷയൊക്കെ അങ്ങനെയാണ് അവരെ അസ്വസ്ഥരാക്കുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയും ചിലര്‍ക്ക് എതിരെ നടി തുറന്ന് പറഞ്ഞ നിലപാടുകളും ഒരുക്കൂട്ടരെ ഇപ്പോഴും മറ്റൊരു തരത്തില്‍ അസ്വസ്ഥരാക്കുന്നുണ്ടെന്നും ചര്‍ച്ചയില്‍ പലരും പറയുന്നു. നിമിഷയുടെ ചിരിയാണ് മറ്റൊരു ചര്‍ച്ചാവിഷയം.

 

 

ഏത് ദുര്‍ഘട ഘട്ടത്തിലും പൊട്ടിച്ചിരിച്ച് അമ്മൂമ്മക്കിളി വായാടീ എന്നു പാടി ഓടിച്ചാടി വരാന്‍ പ്രിയദര്‍ശന്‍ സിനിമയായ ചന്ദ്രലേഖയിലെ ലേഖയായ പൂജാ ബന്ദ്രയല്ലല്ലോ ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ നിമിഷ, അല്ലെങ്കിൽ മഹേഷ് നാരായണന്റെ മാലിക്കിലെ റോസ്‌ലിനായ നിമിഷ . നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. നിമിഷ സജയന്‍ എന്ന നടിയെ അടയാളപ്പെടുത്തിയ ആദ്യ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ നിമിഷ നല്ല അടിപൊളിയായി ചിരിക്കുന്നുണ്ട്.

 

ഒരു സുപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന കഥാപാത്രമാണ് അതില്‍. ഉച്ചഭക്ഷണത്തിന്റെ സമയത്ത് കൂട്ടുകാരുമൊത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂട്ടത്തില്‍ ആരുടേയോ തമാശ കേട്ട് ഭക്ഷണവും വായില്‍ വെച്ച് നിമിഷ ചിരിക്കുന്നത് മലയാള സിനിമയിലെ മികച്ച ചിരികളില്‍ ഒന്നാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. മാത്രമല്ല സിനിമയില്‍ സുരാജ് വെഞ്ഞാറുമൂടിന്റെ കഥാപാത്രത്തെ പലയിടത്തും വെച്ച് കാണുമ്പോള്‍ നിമിഷ സമ്മാനിക്കുന്ന ചിരിയും പത്തരമാറ്റ് തന്നെ. മാലിക്ക് എന്ന സിനിമയില്‍ ഫഹദ് ഫാസിലുമായി പ്രണയത്തിലാവുന്ന കാലഘട്ടത്തിലും ആ സുന്ദരമായ ചിരി പ്രേക്ഷകര്‍ക്ക് കാണാം.

 

 


ഇനി നിമിഷ സജയൻ എന്ന നായികയുടെ വളർച്ച നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും വളരെ പെട്ടന്നാണ് മലയാള സിനിമയെ അടയാളപ്പെടുന്നത്തുന്ന നായികയായി നിമിഷ മാറിയത്. മുംബൈയില്‍ നിന്ന് സിനിമാ മോഹവുമായി കേളത്തിലേക്ക് എത്തിയതാണ് നിമിഷ. എറണാകുളത്തുള്ള ഒരു ഫിലിം സ്‌കൂളില്‍ പഠിക്കുവാനും കയറി. അവിടെ പഠിച്ചിരുന്ന മറ്റൊരു സ്റ്റുഡന്റായിരുന്നു ആന്റണി സോണി എന്നയാള്‍. ആന്റണി സോണി അവിടുന്ന് പഠിച്ചിറങ്ങി ഒരു സിനിമ സംവിധാനം ചെയ്തു. കെയര്‍ ഓഫ് സൈറ ബാനു എന്നായിരുന്നു സിനിമയുടെ പേര്. മഞ്ജുവാര്യരും ഷെയിന്‍ നിഗവുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. പഴയ കാല നടി അമല അക്കിനേനി കുറേ നാളുകള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങി വന്ന ചിത്രം കൂടിയായിരുന്നു സൈറബാനു.

 

 

ആനി ജോണ്‍ തറവാടി എന്ന വക്കീല്‍ കഥാപാത്രമായിട്ടാണ് അമല എത്തിയത്. കോടതി രംഗങ്ങളിലും വക്കീല്‍ ഓഫീസിലും അമലയുടെ കഥാപാത്രത്തിനൊപ്പം ഒരു ജൂനിയര്‍ വക്കീലിനെ കാണാം. അന്ന് ആ ചിത്രത്തില്‍ പേരില്ലാത്ത കഥാപാത്രമായി അതായത് ജൂനിയര്‍ അര്‍ടിസ്റ്റ് ആയി എത്തിയ നടിയായിരുന്നു നിമിഷ സജയന്‍. പിന്നീടാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ നായികയായി നിമിഷയുടെ രണ്ടാം വരവ്. കൗതുകമുള്ള മറ്റൊരു കാര്യം നിമിഷയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി കൊടുത്ത ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയിലും നടി എത്തിയത് വക്കീല്‍ കഥാപാത്രമായിട്ടായിരുന്നു. കഥാപാത്രത്തിന്റെ പേര് ഹന്ന എലിസബത്ത്. ജൂനിയറില്‍ നിന്ന് സീനിയറിലേക്കുള്ള പ്രൊമോഷന്‍.


ഓഡിഷന്‍ വഴിയാണ് നിമിഷ തൊണ്ടിമുതലിലേക്ക് എത്തുന്നത്. പിന്നെ വന്ന ഓരോ സിനിമകളിലും തന്റേതായ അഭിനയശൈലികൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്രകടനാണ് നിമിഷ കാഴ്ചവെച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (5 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (5 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (6 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (6 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (7 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (7 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (7 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (7 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (8 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (9 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (10 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (10 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (10 hours ago)

Malayali Vartha Recommends