Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ് ബോസ് സീസൺ ത്രീയുടെ ഫിനാലയ്ക്ക് നിൽക്കാതെ ഡിമ്പൽ മടങ്ങുന്നു ? എല്ലാത്തിനും കാരണം മജ്‌സിയ ഭാനുവെന്ന് സഹോദരി; എല്ലാം അധികൃതരോട് അറിയിക്കാനൊരുങ്ങി ഡിമ്പൽ !

24 JULY 2021 11:27 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസണ്‍ 3ലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളാണ് ഡിംപല്‍ ഭാല്‍. ഈ സീസണിലെ വിജയി ഡിംപല്‍ തന്നെയാണെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് ഇടയ്ക്ക് ഷോയില്‍ നിന്നും പുറത്ത് പോയെങ്കിലും താരം തിരികെ എത്തിയിരുന്നു. തുടക്കത്തില്‍ ഡിംപലിന്റെ അടുത്ത സുഹൃത്തായിരുന്നു മജ്‌സിയ ഭാനു. പിന്നീട് ഇവരുടെ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാവുകയായിരുന്നു. മജ്‌സിയയായിരുന്നു പ്രശ്‍നങ്ങൾ ഉന്നയിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചയ്ക്ക് വന്നത് .

 

 

ഇപ്പോൾ ഫിനാലെയ്ക്കായി എത്തിയപ്പോഴും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഡിംപലിന്റെ സഹോദരിയായ തിങ്കള്‍ ഭാലാണ് യൂട്യൂബ് ചാനലിലൂടെ ഡിംപലിന്റെ ഓഡിയോ ക്ലിപ് പങ്കുവെച്ചെത്തിയത്.

 

 

ഫിനാലെ ഷൂട്ടിനായി ചെന്നൈയിലേക്ക് ഇപ്പോൾ എല്ലാ താരങ്ങളും എത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി താരങ്ങള്‍ക്ക് അത്രയധികം നിയന്ത്രണങ്ങളില്ലായിരുന്നു . അതിനാല്‍ത്തന്നെ വീട്ടുകാരെയും സുഹൃത്തുക്കളെയുമെല്ലാം താരങ്ങള്‍ ബന്ധപ്പെടുന്നുണ്ട്. ചെന്നൈയിലെത്തിയ ഡിംപലിനോട് സംസാരിച്ചിരുന്നുവെന്നും ആദ്യമൊക്കെ ഹാപ്പിയാണെന്ന മറുപടിയാണ് ലഭിച്ചതെന്നും ഡിംപല്‍ പറയുന്നു.

 

 

ഒടുവിലായി ഡിംപലിനെ വിളിച്ചപ്പോള്‍ അവള്‍ അത്ര സന്തോഷത്തിലല്ലായിരുന്നു. ദേഷ്യത്തിലായിരുന്നു അവള്‍. മജ്‌സിയ ബാനുവാണ് അതിന് പിന്നിലെ കാരണം. ഫിനാലെ ചെയ്യുന്നില്ല, തിരിച്ച് വരികയാണ് എന്ന തോന്നല്‍ വന്നത്. മജ്‌സിയ ഉണ്ടെങ്കില്‍ താന്‍ തിരിച്ച് വരികയാണെന്നൊക്കെയായിരുന്നു പറഞ്ഞത്. അവളിപ്പോള്‍ നല്ല വിഷമത്തിലാണ്. ഇനി പറയാതിരിക്കാന്‍ വയ്യെന്ന് പറഞ്ഞായിരുന്നു തിങ്കള്‍ കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.

 

 

ഇതൊന്നും ഞങ്ങള്‍ക്ക് ഏല്‍ക്കുന്നില്ലെന്ന് വെച്ച് തന്നെയാണ് ഞങ്ങള്‍ ചിരിച്ച് നില്‍ക്കുന്നത്. എന്നാല്‍ ഇതിപ്പോള്‍ ഓവറാണ്. മമ്മി പറഞ്ഞ കാര്യത്തിന് സോഷ്യല്‍ മീഡിയയിലൂടെ ഞാന്‍ ക്ഷമാപണം നടത്തിയതാണ്. ഡിംപല്‍ ആരേയും അപമാനിച്ചിട്ടില്ല. ഞാനും ഇതുവരെ ആരേയും സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചിട്ടില്ല. ഡിംപല്‍ പെര്‍ഫോം ചെയ്യുന്നതിനിടയിലും മജ്‌സിയ തളര്‍ത്തുകയാണ്.

 

 

 

 

നീ ഫ്രോഡാണെന്നും, ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥ എന്നും, അത് വിറ്റ് കാശുണ്ടാക്കിയതല്ലെ എന്നുമൊക്കെ ചോദിച്ചുവെന്നും മജാസിയ പറഞ്ഞിരുന്നുവെന്നാണ് ഡിംപല്‍ തന്നോട് പറഞ്ഞത്. അവര്‍ക്ക് ആള്‍ക്കാരെ വില്‍ക്കുന്ന സ്വഭാവം ഉണ്ടാവും, ഞങ്ങള്‍ക്ക് അതില്ല. കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്. ഇന്നും ഡിംപല്‍ വോയ്‌സ് നോട്ട് അയച്ചിരുന്നു. ഇതേക്കുറിച്ച് ഷോയുടെ അണിയറപ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്.

 

 

മുഖത്ത് ചിരിയുമായാണ് ഡിംപല്‍ അവിടെ പെര്‍ഫോം ചെയ്യുന്നത്. മനസ്സിലെ സങ്കടം അടക്കിപ്പിടിച്ചാണ് അവള്‍ അവിടെ നില്‍ക്കുന്നത്. അതിനിടയിലാണ് മരിച്ച് പോയ ആളെക്കുറിച്ച് പറഞ്ഞ് തളര്‍ത്തുന്നത് . മജ്‌സിയയുടെ ഇത്തരത്തിലുള്ള ചെയ്തികള്‍ ഇനിയും സഹിക്കാനാവില്ല. ഡിംപല്‍ തനിക്കായി അയച്ച വോയ്‌സ് നോട്ടും ഇവിടെ ചേര്‍ക്കുന്നുവെന്നും തിങ്കള്‍ പറഞ്ഞിരുന്നു.

 

 

പപ്പയെന്ന് പറയുമ്പോള്‍ ഞങ്ങളുടെ കണ്ണ് നിറയും. ഇങ്ങനെ പപ്പയെക്കുറിച്ച് പറയുന്നത് കേള്‍ക്കാനാവില്ല. ഞാന്‍ എല്ലാത്തിനേയും പ്രതിരോധിക്കുന്നയാളാണ്. ഇത് എനിക്ക് സഹിക്കാനാവുന്നില്ല. ഇതില്‍ എന്താണ് ചെയ്യേണ്ടതെന്ന് മമ്മിയോട് ചോദിക്കണം. ഇതേക്കുറിച്ച് വീഡിയോ ചെയ്യണമെന്നും ഡിംപല്‍ തിങ്കളിനോട് പറയുന്നുണ്ട്. നിരവധി പേരാണ് ഡിംപലിന് പിന്തുണ അറിയിച്ചെത്തിയിട്ടുള്ളത്. ഡിംപല്‍ നീഡ്‌സ് യൂ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ അവസാനിക്കുന്നത്.

 

 

അതേസമയം ബിഗ് ബോസ് ടീം പ്രേക്ഷകർക്കായി വലിയ സർപ്രൈസ് ആണ് ഒരുക്കിയിരിക്കുന്നത്. ഓണം പരിപാടികളുൾപ്പടെ നിരവധി പരിപാടികളുടെ ഷൂട്ട് നടന്നുകഴിഞ്ഞതായി വിവരമുണ്ട്. ലാലേട്ടന്‍ അവിട എത്തികഴിഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ട്‌. 'ലാലേട്ടന്‍ ബിഗ് ബോസ് വിന്നറെ പ്രഖ്യാപിക്കുന്നതും എവിക്ഷനുമൊക്കെ ജൂലായ് 24, അതായത് ഇന്നാണ് ഷൂട്ട് ചെയ്യുന്നത് എന്നാണ് അറിയുന്നത് . സ്‌പെഷ്യല്‍ ഗസ്റ്റുകളൊക്കെ വരുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ വിജയി ആരാണെന്ന് അറിയാന്‍ ചാന്‍സുണ്ട്‌. ആഗസ്റ്റ് 1ന് ഫിനാലെ ടെലികാസ്റ്റ് ചെയ്യാനാണ് സാധ്യത.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends