Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ ശരീരത്തെ നിരീക്ഷിക്കാന്‍ ആദ്യമൊന്നും ശ്രദ്ധിച്ചിരുന്നില്ല, ഋതുമതിയായപ്പോള്‍ അമ്മ എനിക്കാ പുസ്തകം തന്നു ; എന്നിട്ട് കണ്ണാടിയില്‍ നോക്കി എന്റെ ശരീരത്തെ നിരീക്ഷിക്കാനും ഉപദേശിച്ചു ; ലൈംഗികമായി ഉപദ്രവിക്കപ്പെട്ട സംഭവത്തെപ്പറ്റി ആമിര്‍ ഖാന്റെ മകൾ !

24 JULY 2021 04:23 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയിലൂടെ തന്റെ നിലപാട് വ്യക്തമാക്കുന്ന താരപുത്രിമാരില്‍ പ്രമുഖയാണ് ആമിര്‍ ഖാന്റെ മകളായ ഇറാ ഖാന്‍. മുമ്പ് വിഷാദരോഗത്തിന് അടിമയായിരുന്നു താനെന്നും നാല് വര്‍ഷത്തോളം അതിന് ചികിത്സതേടിയിരുന്നുവെന്ന ഇറാ ഖാന്റെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു.

 

 

ഇപ്പോഴിതാ മറ്റൊരു തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് താരപുത്രി . താന്‍ ഋതുമതിയായ സമയത്ത് അമ്മ ആദ്യം നല്‍കിയത് സെക്‌സ് എജ്യുക്കേഷനെക്കുറിച്ചുള്ള ഒരു പുസ്തകമായിരുന്നുവെന്ന് പറയുകയാണ് ഇറ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇറയുടെ വെളിപ്പെടുത്തല്‍.

 

 

‘എന്റെ ശരീരത്തെ നിരീക്ഷിക്കാന്‍ ആദ്യമൊന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ഋതുമതിയായപ്പോള്‍ അമ്മ എനിക്ക് സെക്‌സ് എജ്യുക്കേഷന്‍ സംബന്ധിച്ച ഒരു പുസ്തകം തന്നു. എന്നിട്ട് കണ്ണാടിയില്‍ നോക്കി എന്റെ ശരീരത്തെ നിരീക്ഷിക്കാനും പറഞ്ഞു. എന്റെ ശരീരം ഒരുപാട് മാറിയതായി മനസ്സിലാക്കിത്തരാനായിരുന്നു അതെന്ന് പിന്നീട് എനിക്ക് മനസ്സിലായി,’ ഇറ പറഞ്ഞു.

 


മുമ്പ് തന്റെ 14ാം വയസ്സില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ട സംഭവത്തെപ്പറ്റി ഇറ നടത്തിയ തുറന്നുപറച്ചില്‍ ഏറെ ചര്‍ച്ചയായിരുന്നു. തനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് മനസ്സിലാക്കാന്‍ തന്നെ ഒരുവര്‍ഷമെടുത്തെന്നും ഈ വിവരം പിതാവ് ആമിര്‍ ഖാനോടും അമ്മ റീന ദത്തയോടും പറഞ്ഞിരുന്നുവെന്നും ഇറ അന്ന് വെളിപ്പെടുത്തിയിരുന്നു.

 

 

തന്റെ ചെറുപ്പത്തിലായിരുന്നു മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതെന്നും എന്നാല്‍ അത് തന്നെ മാനസികമായി ബാധിച്ചിരുന്നില്ലെന്നും ഇറ പറഞ്ഞിരുന്നു. അവര്‍ ഇപ്പോഴും തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും തങ്ങളുടേത് ഒരു രീതിയിലും തകര്‍ന്ന കുടുംബമല്ലെന്നും ഇറ പറഞ്ഞിരുന്നു.

 

 

വേര്‍പിരിയലിന് ശേഷവും തന്നെയും സഹോദരന്‍ ജുനൈദിന്റെയും കാര്യങ്ങള്‍ നോക്കുന്നതില്‍ അവര്‍ മികവ് പുലര്‍ത്തുന്നു. മാതാപിതാക്കളുടെ വേര്‍പിരിയലില്‍ വിഷമമുണ്ടെന്ന് ചിലര്‍ പറയാറുണ്ടെന്നും എന്നാല്‍ അതൊരിക്കലും തന്നെ മുറിവേല്‍പ്പിച്ചിട്ടില്ലെന്നും ഇറ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends