Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിരോധിത മേഖലയിൽ ഷൂട്ടിങ്ങ്! മിന്നൽ മുരളി വീണ്ടും പ്രതിസന്ധിയിൽ? ഡി കാറ്റഗറിയിലുള്ള പഞ്ചായത്തിൽ നടന്ന ചിത്രീകരണം തടഞ്ഞ് നാട്ടുകാർ; പ്രദേശവാസികളുടെ പ്രതിഷേധം മുറുകിയതോടെ ഇടപെട്ട് പോലീസ്!

24 JULY 2021 11:12 PM IST
മലയാളി വാര്‍ത്ത

ഗോദയ്ക്ക് ശേഷം ടോവിനോ തോമസും ബേസിൽ ജോസഫും ഒന്നിക്കുന്ന ചിത്രമായ മിന്നൽ മുരളി വീണ്ടും പ്രതിസന്ധിയിൽ. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണ് മിന്നൽ മുരളി.

കൊറോണ മൂലം സിനിമയുടെ ഷൂട്ടിങ് പാതിവഴിയ്ക്ക് നിർത്തേണ്ടി വന്നിരുന്നു. തുടർന്ന് അടുത്തിടെയാണ് ഷൂട്ടിങ് പുനഃരാരംഭിച്ചത്. ഇപ്പോഴിതാ ഈ ഷൂട്ടിങ്ങും നിർത്തിവെക്കേണ്ടി വന്നിരിക്കുകയാണ്. മിന്നൽ മുരളി ഷൂട്ടിംഗിനതിരെ നാട്ടുകാർ പ്രതിഷധവുമായി രംഗത്ത് എത്തിയതിനെ തുടർന്നാണ് നിർത്തിവെച്ചത്.

കൊവിഡ് നിയന്ത്രണം ശക്തമാക്കിയ ഡി കാറ്റഗറിയിലുള്ള പഞ്ചായത്തിൽ നടന്ന ഷൂട്ടിംഗാണ് നാട്ടുകാർ ഇടപെട്ട് നിർത്തിച്ചത്. നിരോധിത മേഖലയിൽ ഷൂട്ടിങ് നടത്തിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

ഷൂട്ടിംഗിന് കളക്ടറുടെ അനുമതിയുണ്ടെന്ന് സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. എന്നിട്ടും തർക്കം മുറുകിയതോടെ നാട്ടുകാരുടെ പ്രതിഷേധത്തിനിടെ പോലീസ് ഇടപെട്ട് ഷൂട്ടിംഗ് നിർത്തിവെയ്പ്പിക്കുകയായിരുന്നു.


ചിത്രത്തിൻ്റെ ഹിന്ദി പതിപ്പിൻ്റെ പേര് മിസ്റ്റര്‍ മുരളിയെന്നാണ്. തെലുങ്ക് പതിപ്പിന് മെരുപ്പ് മുരളിയെന്നും കന്നഡ പതിപ്പിന് മിഞ്ചു മുരളിയെന്നുമാണ് പേര് നൽകിയിട്ടുള്ളത്. സിനിമയിൽ ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന റിപ്പോർട്ട് നേരത്തേയുണ്ടായിരുന്നു.

അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സമീർ താഹിറാണ് ക്യാമറ ചലിപ്പിക്കുന്നത്. ഷാൻ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ് ചിത്രത്തിലെ രണ്ടു വലിയ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends