Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

മമ്മൂട്ടിയുടെ ജീവിതം മാറ്റിയ സിനിമ ; മലയാളികൾ മാത്രമല്ല ഇന്ത്യ മുഴുവൻ ആ സിനിമ ഏറ്റെടുത്തു; രജനീകാന്ത് റീമേക്ക് ചെയ്യാൻ ആഗ്രഹിച്ചിട്ട് നിരാശപ്പെട്ടുപോയ, സാക്ഷാൽ സത്യജിത് റായ് പോലും കാണാൻ ആഗ്രഹിച്ച സിനിമ; മമ്മൂട്ടിയുടെ വേദനകളുടെ ഉത്തരം !

25 JULY 2021 03:36 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയു‌ടെ ബോക്സ് ഓഫീസ് ഹിറ്റുകളിലേക്ക്, മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയ ചിത്രമായിരുന്നു ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം നിർവഹിച്ച ന്യൂ ഡല്‍ഹി. അഴിമതിക്കാരായ രണ്ടു രാഷ്ട്രീയക്കാരുടെ ദുഷ്കൃത്യങ്ങൾ വെളിച്ചത്തുകൊണ്ടുവന്നതിനെത്തുടർന്ന് തടവിലാക്കപ്പെടുന്ന ഡൽഹിയിലെ പത്രപ്രവർത്തകനായ കൃഷ്ണ മൂർത്തിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ജയിലിൽ വച്ച് കാലുകൾ നഷ്ടമാകുന്ന കൃഷ്ണ മൂർത്തി, പുറത്തിറങ്ങി പ്രതികാരം ചെയ്യുന്നതാണ് സിനിമയുടെ പ്രമേയം.

 

 


മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളില്‍ ഒന്നായിട്ടാണ് ന്യൂഡല്‍ഹി എന്ന സിനിമയറിയപ്പെടുന്നത് . മമ്മൂക്കയെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തിയ സിനിമ എന്ന വിശേഷണവും ഇതിനുണ്ട് . 1987ല്‍ പുറത്തിറങ്ങിയ സിനിമ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്.

 

 

2.5 കോടി രൂപയാണ് ബോക്‌സോഫീസ് കളക്ഷനായി മമ്മൂട്ടി ചിത്രം അന്ന് നേടിയത്. മമ്മൂട്ടിക്കൊപ്പം ത്യാഗരാജന്‍, സുമലത, സുരേഷ് ഗോപി, ഉര്‍വ്വശി ഉള്‍പ്പെടെയുളള താരങ്ങളും ന്യൂഡല്‍ഹിയില്‍ പ്രധാന വേഷങ്ങളിലെത്തി. അതേസമയം മമ്മൂട്ടി ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ ശ്രദ്ധിച്ചിരിക്കാന്‍ ഇടയില്ലാത്ത ചില കാര്യങ്ങളെ കുറിച്ചുളള ഫേസ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മലയാളം മൂവി ആന്‍ഡ് മ്യൂസിക്ക് ഡാറ്റാബെയ്‌സ് എന്ന ഗ്രൂപ്പില്‍ ഷംസു എം ഷംസുവിന്‌റെതായി വന്ന പോസ്റ്റിലാണ് ന്യൂഡല്‍ഹിയെ കുറിച്ച് പറയുന്നത്.

 

 

ഹിന്ദിയില്‍ ജിതേന്ദ്രയും തെലുങ്കില്‍ കൃഷ്ണം രാജുവും കന്നഡയില്‍ അംബരീഷുമാണ് മമ്മൂട്ടി ചിത്രത്തിന്‌റെ റീമേക്കുകളില്‍ നായക വേഷങ്ങള്‍ ചെയ്തത്. നാല് ഭാഷയിലും ന്യൂഡല്‍ഹി ജോഷി തന്നെ സംവിധാനം ചെയ്തു. നാല് ഭാഷയിലും പശ്ചാത്തല സംഗീതം ശ്യാമും ഛായാഗ്രാഹണം ജയനന്‍ വിന്‍സെന്‌റുമാണ് നിര്‍വ്വഹിച്ചത്. മലയാളത്തിന് പുറമെ റീമേക്ക് ചിത്രങ്ങളിലും സുരേഷ് ഗോപി, ത്യാഗരാജന്‍, സുമതല, ഉര്‍വ്വശി, സിദ്ദിഖ്, വിജയരാഘവന്‍, മോഹന്‍ജോസ് എന്നിവര്‍ തങ്ങളുടെ വേഷങ്ങളില്‍ അഭിനയിച്ചു.

 

 

 

 

മലയാളം, ഹിന്ദി ഭാഷകളില്‍ മാത്രം ദേവന്‍ ഒരേ വേഷം ചെയ്തു. മൂന്ന് ഭാഷകളില്‍ ന്യൂഡല്‍ഹി എന്ന പേര് ആയിരുന്നെങ്കില്‍ തെലുങ്കില്‍ മാത്രം അന്തിമ തീര്‍പ്പ് എന്നാക്കി. മൂന്ന് ഭാഷകളില്‍ നായക കഥാപാത്രം ജി കൃഷ്ണമൂര്‍ത്തി ജി കെ ആയിരുന്നെങ്കില്‍ ഹിന്ദിയില്‍ മാത്രം വിജയകുമാര്‍ വികെ എന്നായിരുന്നു. ന്യൂഡല്‍ഹിയുടെ മലയാളം വേര്‍ഷന്‍ തമിഴ്‌നാട്ടില്‍ കൂടി വിജയം നേടിയത് കൊണ്ട് തമിഴ് റീമേക്ക് വേണ്ടെന്ന് വെച്ചു.

 

 

ഡബ്ബ് പോലും ചെയ്യാതെ ഒരു മലയാള ചിത്രം ആദ്യമായി തമിഴ്‌നാട്ടില്‍ 2 സെന്‌ററില്‍ 100 ദിവസം ഓടിയത് ന്യൂഡല്‍ഹി ആയിരുന്നു. തമിഴില്‍ ത്യാഗരാജനെ നായകനാക്കി ന്യൂഡല്‍ഹിയിലെ കഥാപാത്രം വെച്ച് സേലം വിഷ്ണു എന്ന പേരില്‍ ചിത്രം പുറത്തിറങ്ങി. രജനീകാന്ത് റീമേക്ക് ചെയ്യാന്‍ ഏറെ താല്‍പര്യം പ്രകടിപ്പിച്ചതും, മണിര്തനം ഷോലെയ്ക്ക് ശേഷം ഞാന്‍ കണ്ട എറ്റവും മികച്ച തിരക്കഥ എന്ന് വിശേഷിപ്പിച്ചതും, സാക്ഷാല്‍ സത്യജിത് റായ് ന്യൂഡല്‍ഹി കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതും അക്കാലത്തെ വാര്‍ത്തകള്‍ ആയിരുന്നു.

 


ക്രൈം ത്രില്ലര്‍ ചിത്രമായിട്ടാണ് ന്യൂഡല്‍ഹി പുറത്തിറങ്ങിയത്. ജോയ് തോമസും ജി ത്യാഗരാജനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. ജൂബിലി പ്രൊഡക്ഷന്‍സാണ് സിനിമ വിതരണത്തിന് എത്തിച്ചത്. 1987 ജൂലായ് 24നാണ് ന്യൂഡല്‍ഹി പുറത്തിറങ്ങിയത്. സിനിമയെ കുറിച്ചുള്ള മറ്റൊരു വിശേഷം ജൂബിലി ജോയ് ഒരിക്കൽ പറഞ്ഞതിങ്ങനെയാണ്.

 

കാല്‍ നഷ്ടപ്പെട്ട ശേഷമുള്ള കൃഷ്ണമൂര്‍ത്തിയെ അവതരിപ്പിക്കാനായി മമ്മൂട്ടി ഏറെ കഷ്ടപ്പെട്ടെന്നായിരുന്നു നിര്‍മ്മാതാവ് ജൂബിലി ജോയ് ഒരഭിമുഖത്തിൽ പറഞ്ഞത് . ഒരു പാട് വേദനകൾ സഹിച്ചാണ് മമ്മൂട്ടി കൃഷ്ണമൂർത്തിയ അവതരിപ്പിച്ചത്. പകല്‍ മുഴുവന്‍ ഒടിഞ്ഞ കാലിന് പിന്തുണ നൽകുന്ന ഉപകരണം വെച്ച് നടക്കുന്നതുകൊണ്ട് രാത്രിയില്‍ മമ്മൂട്ടിയുടെ കാല് കുഴമ്പിട്ട് തിരുമ്മേണ്ടതായി വന്നുവെന്നും ജൂബിലി ജോയ് പറയുന്നു. ഏതായാലും മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായി ആ കഷ്ടപ്പാട് മമാറിയെന്നുപറയാം .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (5 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (6 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (6 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (6 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (7 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (7 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (8 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (8 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (8 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (9 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (10 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (11 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (11 hours ago)

Malayali Vartha Recommends