Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മണിക്കുട്ടൻ മാറിനിന്ന സമയത്തൊക്കെ ശരിക്കും കഷ്ടപ്പെടുത്തുന്ന മത്സരങ്ങളായിരുന്നു അതിൽ നന്നായി പെർഫോം ചെയ്തവരൊക്കെ മണ്ടന്മാരായി ;കൂക്കിവിളികളും പരിഹാസവും ;ബിഗ് ബോസ് തലയിൽ മുണ്ടിട്ട് ഓടിയിട്ടുണ്ട്; ബിഗ് ബോസിനെതിരെ ട്രോൾ പൂരം!

26 JULY 2021 03:17 PM IST
മലയാളി വാര്‍ത്ത

മലയാളികൾ ഏറെ ഗൗരവത്തോടെ ആസ്വദിക്കുന്ന പരിപാടിയാണ് ബിഗ് ബോസ് ഷോ. ആദ്യ രണ്ടു സീസണും മലയാളത്തിൽ മികച്ചുനിന്നതിനാൽ തന്നെ മൂന്നാം സീസണിന് നിറഞ്ഞ വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ആദ്യ സീസണിൽ മാത്രമാണ് ഗംഭീരമായൊരു ഫിനാലെ പര്യവസമുണ്ടായത്. രണ്ടാം സീസൺ കൊറോണ പ്രതിസന്ധിയിൽ പാതിവഴിയ്ക്ക് ഉപേക്ഷിക്കേണ്ടിവന്നു. മൂന്നാം സീസണിലും കൊറോണ വില്ലനായെങ്കിലും ബിഗ് ബോസ് ടീം വളരെ കരുത്തോടെ ഫൈനലായിലേക്ക് എത്തിക്കുകയായിരുന്നു.

 

 

ഏറെ നാളുകളായി മലയാളികള്‍ കാത്തിരുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരാകുമെന്ന വാർത്ത അറിയാൻ വേണ്ടിയായിരുന്നു . ഫിനാലെയുടെ അടുത്തെത്തി നില്‍ക്കെയായിരുന്നു ഷോ നിര്‍ത്തിവെക്കേണ്ടി വന്നത്. ഇതോടെ ഇത്തവണയും വിജയിയെ കണ്ടെത്താനാകാതെ ബിഗ് ബോസ് മലയാളം സീസണ്‍ 3യും അവസാനിപ്പിക്കുമോ എന്നായിരുന്നു ആരാധകരുടെ ആശങ്ക. എന്നാല്‍ ഇത്തവണ വിജയിയെ കണ്ടെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പുനൽകിയതോടെയാണ് വീണ്ടും ആരാധകർ പ്രതീക്ഷയിലായത്.

 

 

എന്നാൽ, ഫിനാലെ കഴിഞ്ഞപ്പോൾ ഈ പ്രതീക്ഷയൊക്കെ തകിടം മറിഞ്ഞതായിട്ടാണ് സോഷ്യൽ മീഡിയ പറയുന്നത്. ബിഗ് ബോസ് ഷോയുടെ നിയമപ്രകാരം , മത്സരങ്ങൾക്കിടയിൽ ആഴ്ചതോറും നടത്തുന്ന എലിമിനേഷൻ പ്രോസസ് ഉണ്ട്. അതിൽ പ്രേക്ഷരുടെ വോട്ടിലൂടെയാണ് മത്സരാർത്ഥികൾക്ക് ബിഗ് ബോസ് ഹൗസിൽ തുടരാൻ സാധിക്കുക. എലിമിനേഷനിൽ വരുന്നവർക്കു വേണ്ടത്ര വോട്ട് പ്രേക്ഷകർ കൊടുക്കാതിരുന്നാൽ അവർ പുറത്താകും. എന്നാൽ, ഫൈനൽ വിജയിയെ കണ്ടെത്തുന്നത് അവസാനത്തെ ദുർഘടം പിടിച്ച മത്സരങ്ങളിലൂടെയാണ്. മലയാളം ബിഗ് ബോസിന്റെ ആദ്യ സീസൺ മാത്രമാണ് അത്തരത്തിൽ നടത്തിയിട്ടുള്ളത്. രണ്ടാം സീസൺ കൊറോണ പ്രതിസന്ധി കാരണം പൂർത്തിയായിട്ടില്ല.

 

 

അതേസമയം മൂന്നാം സീസണിൽ ഫിനാലെ നടത്താനായി വോട്ടിങ് ഏർപ്പെടുത്തുകയായിരുന്നു. കൂടുതൽ വോട്ട് നേടുന്നവർ ഒന്നാം സ്ഥാനത്ത് എന്ന രീതിയിൽ. ഈ രീതിയോട് തുടക്കം മുതൽ തന്നെ പ്രേക്ഷകർക്ക് എതിർപ്പായിരുന്നു. ഇപ്പോഴിതാ വിജയിയെ പ്രഖ്യാപിച്ചതോടെ പ്രേക്ഷകർ ഒന്നടങ്കം ബിഗ് ബോസിന് എതിരെ തിരിഞ്ഞിരിക്കുകയാണ്.

 

 

മണിക്കുട്ടന് ഫസ്റ്റ് കിട്ടാൻ ഒരുതരത്തിലും അർഹതയില്ലന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരിക്കുന്നത്. മനഃസാന്നിധ്യം പരീക്ഷിക്കുന്നതിനുള്ള ഒരു ഷോയിൽ മതിയാക്കി പുറത്തുപോയ വ്യക്തിയെ തിരികെ പിച്ചുകൊണ്ടുവന്ന് കപ്പ് കൊടുക്കുന്നത് വേറെ നല്ല മത്സരാർത്ഥികൾ ഇല്ലാഞ്ഞിട്ടാണോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.

 

 

"റംസാൻ ഒക്കെ എത്ര നന്നായിട്ട് കളിക്കുന്നവർ ആയിരുന്നു. ഏത് കടുത്ത മത്സരവും ചങ്കൂറ്റത്തോടെ നേരിടും. വോട്ടിന് മാത്രം പ്രാധാന്യം ഉണ്ടായിരുന്നുവെങ്കിൽ ഒരു വോട്ട് മത്സരം വെച്ചാൽ മതിയായിരുന്നല്ലോ. മണിക്കുട്ടൻ മാറിനിന്ന സമയത്തൊക്കെ ശരിക്കും കഷ്ടപ്പെടുത്തുന്ന മത്സരങ്ങളായിരുന്നു അതിൽ നന്നായി പെർഫോം ചെയ്തവരൊക്കെ മണ്ടന്മാരായി കഷ്ടം" എന്നാണ് ഒരു ആരാധകന്റെ കമെന്റ്.

 

 

ഇതാണ് റിസൾട്ട് എങ്കിൽ ഇതൊരുമാതിരി തട്ടിക്കൂട്ടാണെന്നു മലയാളികൾക്ക് സംശയിക്കേണ്ടിവരും. കാരണം ഇതിൽ പറയുന്ന മൂന്നു പേരും മലയാളികൾക്ക് അത്ര ഇഷ്ട്ടപെട്ടവരൊന്നും അല്ല . റംസാൻ ഒക്കെ റിയൽ ആയി നിന്നതിനാൽ തന്നെ പ്രശംസകളും വിമർശനങ്ങളും നേടിയിട്ടുണ്ട്. അല്ലാതെ ഇവരെപ്പോലെ ഫെയ്ക്കുകളെയൊന്നും അല്ല. ഇങ്ങനെയാണ് റിസൾട്ട് എങ്കിൽ മേലാൽ ഇതുപോലത്തെ ഏർപ്പാടുമായി ഏഷ്യാനെറ്റ് ഇനി കേരളത്തിലേക്ക് വരരുതെന്നുപോലും ആരാധകർ പറയുന്നു.

 

 

എന്നാൽ, മത്സരാർത്ഥികളെ ട്രോളുന്നവരും കുറവൊന്നുമല്ല, എന്റെ കപ്പെവിടെ ... എന്ന് അച്ചടി ഭാഷയുടെ ഉപഞ്ജാതാവായ പ്രവ ജന സിംഹം ഒരു കിടിലൻ ചോദ്യം ചോദിചെന്ന് കേട്ടു..എന്നൊക്കെയുള്ള ചോദ്യങ്ങളുമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends