Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഞ്ഞിക്കുള്ള വകയായതിൽ സന്തോഷം , ഇനി ആരും അതും ചോദിച്ച് വരരുത് ; ആരാധകർക്ക് നന്ദി പറഞ്ഞതിനോടൊപ്പം മാധ്യമങ്ങൾക്ക് സൂര്യയുടെ മുന്നറിയിപ്പ് !

26 JULY 2021 05:06 PM IST
മലയാളി വാര്‍ത്ത

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ്. മലയാളത്തിൽ ഷോ ആരംഭിച്ചതുമുതൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഷോയ്ക്ക് ലഭിക്കുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ നിരവധി മികച്ച താരങ്ങളേയും പ്രേക്ഷകർക്ക് ലഭിക്കുന്നുണ്ട്. അത്തരത്തിൽ ബിഗ് ബോസ് സീസൺ ത്രീയിലൂടെ മലയാളികൾ തിരിച്ചറിഞ്ഞ നല്ലൊരു അഭിനേത്രിയാണ് സൂര്യ ജെ മേനോൻ.

 

 

ഷോയിൽ വരുന്നതിന് മുൻപ തന്നെ സൂര്യ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. താരറാണി ഐശ്വര്യ റായ് ബച്ചനോടുള്ള രൂപ സാദ്യശ്യമാണ് താരത്ത പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയാക്കിയത് ദേശീയ മാധ്യമങ്ങളിൽ പോലും ഇത് വാർത്തയായിരുന്നു. അതിലൂടെ സൂര്യയുടെ കണ്ണുകൾക്ക് പോലും ആരാധകരേറെയാണ്.

 

 

ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയായികുന്നു സൂര്യ. ടോപ്പ് ഫൈവിലും പ്രതീക്ഷിച്ചിരുന്നു. എന്നാൽ 91ാം ദിവസം പുറത്ത് പോകുകയായിരുന്നു. ഫിനാലെ കഴിഞ്ഞപ്പോഴും ആരാധകർ നിരാശയോടെ പറഞ്ഞത് സൂര്യ ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും സൂര്യയ്ക്കാകും ഫസ്റ്റ് കിട്ടുകയെന്നാണ്.

 

 

എന്നാൽ, ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം തെറ്റുധാരണകളുടെ പേരിൽ നിരവധി വിമർശനങ്ങൾ സൂര്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു. അപ്പോഴും ആരാധകരെ അമ്പരപ്പിക്കുന്ന പ്രതികരണമാണ് സൂര്യ കാഴ്ചവെച്ചത്. പൊട്ടിക്കരഞ്ഞ് മാറിയിരിക്കും എന്ന് കരുതിയവരെയൊക്കെ ഞെട്ടിച്ച പ്രതികരണമായിരുന്നു അത്. അതിലൂടെ വിമര്ശകരെയും തന്റെ ആരാധകരാക്കാൻ സൂര്യയ്ക്ക് സാധിച്ചു.

 

 

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൂര്യയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഫിനാലെയ്ക്ക് ശേഷം ബിഗ് ബോസ് മത്സരാർഥികളുമായുള്ള ചിത്രം സൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്നാൽ മണിക്കുട്ടനോടൊപ്പമുള്ള ചിത്രം മാത്രം പോസ്റ്റ് ചെയ്തിരുന്നില്ല. ഇതിന് കാരണം തേടി പ്രേക്ഷകർ എത്തിയിരുന്നു. ഇപ്പോഴിത സൂര്യ ഇതിന് മറുപടി നൽകിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഈ വിഷയവുമായി ബന്ധപ്പെട്ട് നെഗറ്റീവ് രീതിയിലുള്ള വാർത്തകൾക്കും നടി മറുപടി നൽകിയിട്ടുണ്ട്.

 

 

 

 

രണ്ടാം സ്ഥാനം നേടിയ സായിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിജയികൾക്ക് താരം ആശംസ നേർന്നത്. ഈ ചിത്രത്തിന് കമന്റായിട്ടാണ് മണിക്കുട്ടനോടൊപ്പമുള്ള ചിത്രം ചോദിച്ചുകൊണ്ട് പ്രേക്ഷകർ രംഗത്ത് എത്തിയത്. നിരവധി പേർ ഇതേ ചോദ്യം ആവർത്തിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സൂര്യ ഈ ചോദ്യത്തിന് മറുപടി നൽകിയിരുന്നില്ല. ഇപ്പോഴിത എല്ലാവർക്കുമുള്ള മറുപടിയുമായി താരം എത്തിയിരിക്കുകയാണ്. തന്നെ പിന്തുണച്ച എല്ലാവർക്കും സൂര്യ നന്ദിയും പറയുന്നുണ്ട്.

 

 

സൂര്യയുടെ വാക്കുകൾ ഇങ്ങനെ... എന്നെ സഹായിച്ച എല്ലാ കൂട്ടുകാർക്കും ഒത്തിരി നന്ദി പറയുന്നു. എന്നും നിങ്ങളുടെ സ്നേഹം മനസ്സിലുണ്ടാകും. എന്നെ സപ്പോർട്ട് ചെയ്ത എല്ലാ പേജുകൾക്കും പ്രത്യേകം നന്ദിയും സ്നേഹവും അറിയിക്കുന്നുവെന്നും സൂര്യ കുറിച്ചു. കൂടാതെ താൻ ഓക്കെയാണെന്നും താരം പറയുന്നുണ്ട്. അച്ഛനും അമ്മയും നിങ്ങളുടെ സ്നേഹവുമുണ്ടെങ്കിൽ എന്ത് വിഷമം വന്നാലും ഞാൻ ഹാപ്പിയാണെന്നാണ് സൂര്യ പറയുന്നത്. പ്രേക്ഷകരുടെ സന്ദേശങ്ങൾക്ക് മറുപടിയായിട്ടാണ് ഇക്കാര്യം സൂര്യ കുറിച്ചത്.

 

 

ഫിനാലെയ്ക്ക് ശേഷം അഭിമുഖീകരിച്ച മറ്റൊരു ചോദ്യത്തിനും സൂര്യ മറുപടി നൽകുന്നുണ്ട്. കുറെ പേർ ചോദിക്കുന്നു.. ഒരു വ്യക്തിയുമായി ഫോട്ടോ എടുത്തില്ലേയെന്ന് ഇനി ആരും അതിനെ കുറിച്ച് ചോദിക്കില്ലെന്ന് വിശ്വസിക്കുന്നു. എല്ലാവരും സന്തോഷത്തോടെ സുരക്ഷിതമായി വീടുകളിൽ ഇരിക്കാനു സൂര്യ പറയുന്നുണ്ട്..

 

നെഗറ്റീവ രീതിയിൽ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചവർക്കും സൂര്യ മറുപടി നൽകുന്നുണ്ട്. ഇന്നലെ കൂടി തന്നെ മോശമായ ചിത്രീകരിച്ച യൂട്യൂബ് വീഡിയോ കണ്ടു. എന്റെ കണ്ടന്റ് കൊണ്ട് നിങ്ങൾക്ക് കഞ്ഞി കുടിക്കാൻ വക കിട്ടുന്നുണ്ടെങ്കിൽ സന്തേഷമേയുള്ളുവെന്നാണ് സൂര്യയുടെ മറുപടി. ഇൻസ്റ്റഗ്രാമിൽ മികച്ച ഫോളോവേഴ്സാണ് സൂര്യയ്ക്കുളളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends