Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മണിക്കൂറുകളോളം ഫോൺ ഓഫാക്കി; പ്രതികരിക്കാനില്ലെന്ന് മുകേഷ്: ഈ വേർപിരിയൽ വേദനാജനകമെന്ന് മേതിൽ ദേവിക

29 JULY 2021 08:20 AM IST
മലയാളി വാര്‍ത്ത

ഈ വേർപിരിയൽ വേദനാജനകമാണെന്നും മുകേഷിനെ കുറ്റപ്പെടുത്താനില്ലെന്നും പ്രതികരിച്ച് മേതിൽ ദേവിക. നടനും എം. എൽ. എയുമായ മുകേഷിന് വിവാഹമോചന നോട്ടീസ് നൽകിയത് സ്ഥിരീകരിച്ച് മാധ്യമങ്ങൾക്ക് മുമ്പിൽ സംസാരിക്കവെയായിരുന്നു ദേവികയുടെ പ്രതികരണം. മുകേഷിനെതിരെ ഗാർഹിക പീഡനം ആരോപിച്ചിട്ടുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു. ഇതിന്റെ പേരിൽ മുകേഷിനെ കുറ്റക്കാരനാക്കരുത്.

തന്റെ ജീവിതത്തിന്റെ വലിയ ഭാഗമായിരുന്ന മുകേഷിനെ ചെളിവാരിയെറിയാനില്ലെന്നും മേതിൽ ദേവിക വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളാലാണ് വിവാഹം ബന്ധം വേർപിരിയുന്നത്. അഭിഭാഷകൻ നോട്ടീസ് കൊടുത്തിട്ടുണ്ട്. മുകേഷ് നിലപാട് വ്യക്തമാക്കിയിട്ടില്ല. തന്റെ കുടുംബ പ്രശ്‌നത്തിന് കേരളവുമായി ബന്ധമുണ്ടെങ്കിൽ നേരത്തേ തുറന്ന് പറയുമായിരുന്നു. പിരിയാൻ തീരുമാനിച്ച സന്ദർഭം വളരെ പ്രയാസകരമായ ഘട്ടമാണെന്നും സമാധാനപരമായി അത് മറികടക്കാൻ എല്ലാവരും അനുവദിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

മുകേഷിന്റെ രാഷ്ട്രീയ പശ്ചാത്തലം കണക്കിലെടുത്താണ് താനിപ്പോൾ ഇക്കാര്യങ്ങൾ വിശദീകരിക്കാൻ നിർബന്ധിതയായത്. മുതിർന്ന ആൾക്കാരാണ് ഞങ്ങൾ രണ്ടുപേരും. നടൻ എന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുമുള്ള മുകേഷിന്റെ നിലയുമായി ഇത്തരം വ്യക്തിപരമായ കാര്യങ്ങൾ കൂട്ടിക്കുഴയ്ക്കാൻ പാടില്ല. മുകേഷുമായി ദേഷ്യത്തോടെ പിരിയേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ല. വിവാഹമോചനം സംബന്ധിച്ച് മുകേഷുമായി നേരത്തേ സംസാരിച്ചതാണ്. തിരഞ്ഞെടുപ്പ് കഴിയാൻ കാത്തിരുന്നതാണെന്നും മേതിൽ ദേവിക പറഞ്ഞു.

അതേ സമയം വി​വാ​ഹ​മോ​ച​ന​ ​വി​ഷ​യ​ത്തി​ൽ​ ​ത​നി​ക്കെ​തി​രാ​യ​ ​ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നാ​ണ് ​മു​കേ​ഷി​ന്റെ​ ​നി​ല​പാ​ട്.​ ​മേ​തി​ൽ​ ​ദേ​വി​ക​യു​ടെ​ ​വ​ക്കീ​ൽ​ ​നോ​ട്ടീ​സ് ​മു​കേ​ഷി​ന് ​കി​ട്ടി​യി​ട്ടി​ല്ലെ​ന്നാ​ണ് ​അ​ടു​പ്പ​മു​ള​ള​വ​ർ​ പറഞ്ഞിരുന്നത്. എ​ന്നാ​ൽ​ ​വി​വാ​ഹ​മോ​ച​ന​ത്തി​ന് ​നോ​ട്ടി​സ് ​ന​ൽ​കി​യെ​ന്ന് ​ദേ​വി​ക​ ​സ്ഥി​രീ​ക​രി​ച്ച​തി​ന് ​പി​ന്നാ​ലെ​ ​ഉ​യ​ർ​ന്ന​ ​ചോ​ദ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​മു​കേ​ഷ് ​ഒ​ഴി​ഞ്ഞു​മാ​റി.​ ​ഉ​ച്ച​വ​രെ​ ​നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​മു​കേ​ഷ് ​പി​ന്നീ​ട് ​സ​ഭ​യി​ൽ​ ​എ​ത്തി​യി​ല്ല.​

​ഇ​ട​യ്‌​ക്ക് ​ഫോ​ൺ​ ​സ്വി​ച്ച് ​ഓ​ഫാ​ക്കി​യ​ ​അ​ദ്ദേ​ഹം​ ​പി​ന്നീ​ട് ​പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ​പ​റ​യു​ക​യാ​യി​രു​ന്നു. പൂര്‍ണ്ണമായും നൃത്തത്തില്‍ ഫോക്കസ് ചെയ്തു ജീവിതം മുന്നോട്ടു പോകാനാണ് ദേവികയുടെ തീരുമാനം. ആദ്യ വിവാഹം ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ കാരണം ഉപേക്ഷിച്ചവരായിരുന്നു ഇരുവരും. ഇരുവരും ചേര്‍ന്ന് തിരുവനന്തപുരത്ത് വീട് വെച്ചുരുന്നു. ഈ വീട്ടില്‍ മേതില്‍ ദേവിക അധികകാലം താമസിച്ചിരുന്നില്ല.

ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ തന്നെയാണ് പ്രശ്‌നമായത്. മുകേഷില്‍ നിന്നും ആദ്യ ഭാര്യ സരിതക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തന്നെയാണ് മുകേഷില്‍ നിന്നും ദേവികയ്ക്കും ഉണ്ടായതെന്ന സൂചനയാണ് വിവാഹം മോചനത്തിലേക്ക് എത്തുമ്പോൾ പുറത്തുവരുന്ന സൂചനകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends