Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"ഡിമ്പൽ മജ്‌സിയ ഏറ്റുമുട്ടലിൽ നിർണ്ണായക വഴിത്തിരിവ് ; ഇത് മജ്‌സിയയുടെ അടവോ? ഡിമ്പലിന്റെ വാക്കുകൾ കേൾക്കാൻ കാതോർത്ത് ആരാധകർ !

29 JULY 2021 12:14 PM IST
മലയാളി വാര്‍ത്ത

സൗഹൃദവും പ്രണയവും പലവിധ സ്ട്രാറ്റജികളും കൂടിക്കുഴഞ്ഞ ബിഗ് ബോസ് സീസൺ ത്രീ ഇന്നും മലയാളി മനസുകളിൽ നിന്നും മാഞ്ഞിട്ടില്ല. രസകരമായ ടാസ്കുകളും ടാസ്കിൽ തുടങ്ങിന്ന വഴക്കുകളും അത് കാണുന്നതോടെ മത്സരാർത്ഥികളോട് പിണങ്ങി ടാസ്ക് നിർത്തി വെക്കുന്ന ബിഗ് ബോസും എല്ലാം മനോഹരമായ 95 ദിവസങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.

 

 

ടാസ്കുകൾക്കിടയിലും മറ്റ് സീസണിൽ ഒന്നും കണ്ടിട്ടില്ലാത്ത സൗഹൃദമായിരുന്നു ബിഗ് ബോസ് സീസൺ ത്രീയുടെ മറ്റൊരു പ്രത്യേകത. മണിക്കുട്ടൻ ഡിമ്പൽ കൂട്ടുകെട്ട്, റിതു റംസാൻ സൗഹൃദം, അനൂപ് മജ്‌സിയ കൂട്ട് , ഡിമ്പൽ മജ്‌സിയ കൂട്ട് , കിടിലം ഫിറോസ് , ഭാഗ്യലക്ഷ്മി , സന്ധ്യ കൂട്ടുകെട്ട്.. മണിക്കുട്ടൻ അനൂപ് ചങ്ങാത്തം... അഡോണി റംസാൻ അങ്ങനെ അവരുടെ ഒരു കൂട്ടം അങ്ങനെ എല്ലാവർക്കും ഇടയിൽ വളരെയധികം സൗഹൃദം ബിഗ് ബോസ് ഷോയിൽ കാണാമായിരുന്നു.

 

 

എന്നാൽ, എന്തുകൊണ്ടോ സീസൺ ത്രീ കഴിഞ്ഞതോടെ ആ സൗഹൃദവും കഴിഞ്ഞ മട്ടായിരുന്നു . ഇതിൽ തന്നെ ഏറെ ചർച്ചയായ കൂട്ടുകെട്ട് മജ്‌സിയ ഡിമ്പൽ കൂട്ടായിരുന്നു. ബിഗ് ബോസ് മൂന്നാം സീസണിലൂടെ അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് ഡിമ്പലും മജ്‌സിയ ഭാനുവും. എന്നാല്‍ ഷോ കഴിഞ്ഞ ശേഷം ഇവര്‍ക്കിടയില്‍ പഴയ സൗഹൃദം ഇല്ലാതെയായി.

 

 

ഡിമ്പലിനെതിരെ ആരോപണങ്ങളുമായി മജ്‌സിയ ആണ് ആദ്യം രംഗത്ത് എത്തിയത്. ഡിമ്പല്‍ ഫോണ്‍ എടുത്തില്ലെന്ന് പരാതി പറഞ്ഞാണ് മജ്‌സിയ ആദ്യം എത്തിയത്. ഇതേകുറിച്ച് ഡിമ്പലിന്റെ ഭാഗത്തുനിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇത് പിന്നീട് സൈബറിടം ഏറ്റെടുത്തതോടെ കുറെ ഗോസിപ്പുകൾക്ക് ഈ വിഷയം കാരണമായി. തുടര്‍ന്ന് ഫിനാലെ സമയത്ത് മജ്‌സിയ തന്നെ പ്രകോപിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞ് ഡിമ്പല്‍ രംഗത്ത് എത്തി.

 

 

 

 

ഡിമ്പലിന്‌റെ വോയിസ് ക്ലിപ്പ് പുറത്തുവിട്ട് സഹോദരി തിങ്കള്‍ ഭാലാണ് ഇത് പുറംലോകത്തെ അറിയിച്ചത്. വോയിസ് ക്ലിപ്പില്‍ ഫിനാലെയ്ക്കിടെയുളള മജ്‌സിയയുടെ പെരുമാറ്റത്തെ കുറിച്ചെല്ലാം ഡിമ്പല്‍ തുറന്നുപറഞ്ഞിരുന്നു. മജ്‌സിയയുടെ ഹറാസ്‌മെന്‌റ് കാരണം താന്‍ വിഷമത്തിലാണെന്നും ഡിമ്പല്‍ പറഞ്ഞു. തുടര്‍ന്ന് നിരവധി പേരാണ് മജ്‌സിയയ്‌ക്കെതിരെ എഷ്യാനെറ്റ് ആക്ഷന്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്. ഡിമ്പലിന്‌റെ ആരാധകരും മറ്റു മല്‍സരാര്‍ത്ഥികളുടെ ഫാന്‍സും അടക്കം ബിഗ് ബോസ് താരത്തിന് പിന്തുണയുമായി എത്തി.

 

 

അതേസമയം ഫിനാലെയ്ക്ക് ശേഷം മജ്‌സിയയുടെതായി വന്ന ഒരു റീല്‍ വീഡിയോയ്ക്ക് താഴെ കമന്റിട്ട ആള്‍ക്ക് ബിഗ് ബോസ് താരം നല്‍കിയ മറുപടിയാണ് വൈറലാവുകയാണ്‌. 'ഹേയ്, ഡിമ്പലുമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നാണ് ആരാധിക ചോദിച്ചത്. ഇതിന് മറുപടിയായി ഒരു പ്രശ്‌നവുമില്ല, എല്ലാം കഴിഞ്ഞു എന്നാണ് മജ്‌സിയ മറുപടി നല്‍കിയത്. ഇരുവരും തമ്മിലുളള പ്രശ്‌നങ്ങള്‍ കഴിഞ്ഞെന്നാണ് മജ്‌സിയ പറയുന്നത്. എന്നാല്‍ ഡിമ്പലിന്‌റെ ഭാഗത്തുനിന്ന് ഇതേകുറിച്ച് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഡിമ്പലും ഇതേകുറിച്ച് ഉടനെ പ്രതികരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

 

 

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു ഫിനാലേ ഷൂട്ട് നടന്നത്. മണിക്കുട്ടനാണ് വിജയകിരീടം ചൂടിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും പിന്നാലെ ട്രോഫിയുമായി എയര്‍പോര്‍ട്ടിലേക്കെത്തിയ മണിക്കുട്ടന്‍ സുഹൃത്തുക്കളുമായി സന്തോഷം പങ്കുവെക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മണിക്കുട്ടന് പിന്നാലെ ഫസ്റ്റ് റണ്ണറപ്പായി മാറിയത് സായി വിഷ്ണു ആയിരുന്നു. വിമര്‍ശനങ്ങള്‍ക്കിടയിലും രണ്ടാം സ്ഥാനത്തെത്തുകയായിരുന്നു.

 

 

നൂറു ദിവസം വിഭാവനം ചെയ്ത ഷോ തമിഴ് നാട്ടില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അപ്രതീക്ഷിതമായി തൊണ്ണൂറ്റിയഞ്ചാം ദിവസം അവസാനിപ്പിക്കേണ്ടി വരികയും മത്സരാര്‍ത്ഥികളെല്ലാം സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. പിന്നാലെ വോട്ടിംഗ് പുനരാരംഭിച്ചപ്പോള്‍ മുതല്‍ മണിക്കുട്ടനും സായിയും തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്. ഫിനാലേയ്‌ക്കെത്തിയ മത്സരാര്‍ത്ഥികളെല്ലാം തങ്ങളുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends