Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇംഗ്ലീഷ് സിനിമകൾ ധാരാളമായി കാണുന്ന സമയമായിരുന്നു അത് ;നിര്‍മ്മാതാവിനോട് ആയിരം രൂപ വാങ്ങി കുറെ വീഡിയോ ക്യാസറ്റ് വാങ്ങി; "ഒരു വടക്കന്‍ വീരഗാഥ"യിൽ ഒളിഞ്ഞിരിക്കുന്ന ഹോളിവുഡ് ടച്ചിനെ കുറിച്ച് സംവിധായകന്‍ ശ്രീകുമാര്‍ കൃഷ്ണന്‍ നായര്‍ !

29 JULY 2021 02:24 PM IST
മലയാളി വാര്‍ത്ത

ഇന്നും മലയാളികൾ അഭിമാനത്തോടെ കണ്ടാസ്വദിക്കുന്ന സിനിമയാണ് മമ്മൂട്ടി ഹരിഹരന്‍ കൂട്ടുകെട്ടിൽ പിറന്ന ഒരു വടക്കന്‍ വീരഗാഥ. എക്കാലത്തെയും മികച്ച ക്ലാസിക്ക് ചിത്രങ്ങളില്‍ ഒന്നായ ഈ സിനിമ റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകര്‍ക്കിടയിൽ സിനിമയുടെ ചർച്ചകൾ അവസാനിക്കുന്നില്ല .

മമ്മൂട്ടിക്ക് ആദ്യമായി ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം എന്ന ഖ്യാദിയും വടക്കന്‍ വീരഗാഥയ്ക്കുണ്ട് . മികച്ച നടന് പുറമെ മികച്ച തിരക്കഥ, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച കോസ്റ്റ്യൂം ഡിസൈന്‍ തുടങ്ങിയവയ്ക്കും സിനിമയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. അതേസമയം വടക്കന്‍ വീരഗാഥയില്‍ ദേശീയ അവാര്‍ഡ് ജൂറിക്ക് കണ്ടുപിടിക്കാന്‍ കഴിയാതെ പോയ ഹോളിവുഡ് ടച്ചിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ കൃഷ്ണന്‍ നായര്‍. തീർത്തും ആരാധകർ പോലും വിട്ടുപോയ സംഗതിയാകും ഇത്.

 

വടക്കന്‍ വീരഗാഥയിലെ വാള്‍പയറ്റ് രംഗങ്ങളെ കുറിച്ചാണ് സംവിധായകന്‍ സംസാരിച്ചത്. വാള്‍പയറ്റ് രംഗങ്ങളില്‍ വാള് വീശുന്ന ഇടത്ത് അതുവരെ മലയാളത്തില് തീരെ ഉപയോഗിച്ചിട്ടില്ലാത്ത ശബ്ദം ഇടണം എന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എന്ന് സംവിധായകന്‍ പറയുന്നു.

 

'ഞാന്‍ ഇംഗ്ലീഷ് സിനിമകള്‍ ഒരുപാട് കാണുന്ന സമയമാണ് അന്ന്. ഇംഗ്ലീഷ് സിനിമകളില്‍ നിഞ്ച പടങ്ങളിലെല്ലാം ഈ വാളിന്‌റെ സൗണ്ട് ഉണ്ട്. അത് എങ്ങനെ നമ്മള്‍ സെല്ലുലോയ്ഡിലേക്ക് മാറ്റുമെന്നായി ചിന്ത. അങ്ങനെ നിര്‍മ്മാതാവിനോട് ആയിരം രൂപ വാങ്ങി കുറെ നിഞ്ച പടത്തിന്‌റെ വീഡിയോ കാസറ്റ്‌സ് എടുത്തു'.

 

 

 

 

അങ്ങനെ ഞാന്‍ ഒരു മെറ്റല്‍ ടേപ്പ് കൂടി വാങ്ങിച്ചു. സുഹൃത്തിന്റെ ടേപ്പ് റെക്കാര്‍ഡര്‍ നല്ലതാണ്. അത് കണക്ട് ചെയ്ത് നിഞ്ചയുടെ എല്ലാ ശബ്ദങ്ങളും ഞാന്‍ മെറ്റല്‍ ടേപ്പിലേക്ക് മാറ്റി. കൂട്ടത്തില്‍ നിങ്ങള് സിനിമയിലെ ക്രൗഡ് കണ്ടിട്ടുണ്ടാവും. അന്ന് മദ്രാസില്‍ വളരെ കുറച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളാണ് ഉളളത്. അപ്പോ ക്രൗഡിന്‌റെ ശബ്ദത്തിനായി സ്പാര്‍ട്ടക്കസ് എന്ന ചിത്രത്തിന്‌റെ ക്രൗഡ് സൗണ്ട് എടുത്തു. അങ്ങനെ പ്രസാദ് സ്റ്റുഡിയോയില്‍ പോയി അവിടെയുളള റെക്കോര്‍ഡിസ്റ്റിന്‌റെ കൈയ്യില്‍ കൊടുത്തിട്ട് ഞങ്ങള് ഇതിനെ ഒരു ഫിലിം ടേപ്പിലേക്ക് മാറ്റി'.

 

ഫിലിം ടേപ്പിലേക്ക് മാറ്റിയിട്ട് സൗണ്ട് നെഗറ്റീവിലേക്ക് എക്‌സ്‌പോസ് ചെയ്തു. അത് ലാബില്‍ കൊണ്ടുപോയിട്ട് ആ സൗണ്ട് നെഗറ്റീവിനെ വികസിപ്പിച്ച് പോസിറ്റീവായിട്ട് മാറ്റി. എഡിറ്റിംഗ് ഭൂരിഭാഗം കഴിഞ്ഞ ശേഷം എഡിറ്റര്‍ ഗോവിന്ദനും ഞാനും ഈ അങ്കം വെട്ടിന്‌റെ ഇടയ്ക്ക് ഒരോ ഒരോ പീസുകളായിട്ട് സൗണ്ട് ആഡ് ചെയ്തു. എന്നിട്ട് ഇത് മാത്രം കാണാന്‍ തുടങ്ങി. അങ്ങനെയാണ് അങ്കം വെട്ട് രംഗങ്ങള്‍ക്ക് ഇങ്ങനെയൊരു ശബ്ദം വന്നത്. ഇതിന് സൗണ്ട് എഡിറ്റേഴ്‌സിന് നാഷണല്‍ അവാര്‍ഡ് കിട്ടി.

 

അന്ന് സിനിമ കണ്ട ശേഷം എംടി സാര്‍ ഇതേകുറിച്ച് പറഞ്ഞ് അഭിനന്ദിച്ചതാണ് തനിക്ക് കിട്ടിയ നാഷണല്‍ അവാര്‍ഡെന്നും സംവിധായകന്‍ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാര്‍ കൃഷ്ണന്‍ നായര്‍ വടക്കന്‍ വീരഗാഥ അനുഭവം പങ്കുവെച്ചത്‌.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends