Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"എന്തിനാണ് ഇത്രവേഗം പോയത്. എനിക്കരികിലേക്ക് തിരികെ വരൂ..."; കരളലിയിക്കുന്ന വാക്കുകളിലൂടെ വേർപാടിന്റെ വേദന ; സൗഭാഗ്യയുടെ വേദനയിൽ ആശ്വാസവാക്കുകളേകി ചേർത്തുപിടിച്ച് പേളി ; ഈ ആത്മാർത്ഥ സ്നേഹത്തിന് മുന്നിൽ യാതൊന്നുമില്ല !

30 JULY 2021 01:51 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് സുപരിചിതയാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുനും ഇന്ന് എല്ലാവരുടേയും പ്രിയപ്പെട്ട താരമാണ്. അതിലേറെ മലയാളികൾക്ക് പരിചിതമാണ് സൗഭാഗ്യയുടെ അമ്മയായ താര കല്യാണിനെയും അച്ഛൻ രാജാറാമിനെയും . ഇന്ന് സൗഭാഗ്യയുടെ അച്ഛന്റെ ഓര്‍മ്മ ദിവസമാണ്. തന്റെ അച്ഛനെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ വെറുതെ വായിച്ചുകളയാൻ ഇടയില്ല. അത്ര മനസ് തൊടുന്ന വാക്കുകളാണ് സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്. സൗഭാഗ്യയുടെ പോസ്റ്റിന് പേളി മാണി നല്‍കിയ കമന്റും ഏറെ ശ്രദ്ധ നേടി.

 

"കുഞ്ഞിന് അദ്ദേഹത്തെ പോലെയൊരു ഡാഡിയുണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ഇടയ്ക്ക് ചിന്തിക്കാറുണ്ട്. പിന്നെ ഞാന്‍ തിരിച്ചറിയും അദ്ദേഹത്തിന്റെ സാന്നിധ്യം ജീവിതത്തിലുണ്ടാകാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണെന്ന്. ഞാന്‍ എന്റെ ഡാഡിയെ മാത്രമല്ല മിസ് ചെയ്യുന്നത്. ഒരു മൂത്ത ചേട്ടനേയും ഇളയ അനിയനേയും മിസ് ചെയ്യുന്നുണ്ട്, ഒരു ബേബി ബോയിയേയും നല്ല സുഹൃത്തിനേയും വികൃതി പയ്യനേയും മിസ് ചെയ്യുന്നു, ശല്യം ചെയ്യുന്ന ഇഡിയറ്റിനേയും എന്റെ സുരക്ഷിതമായ ഇടത്തേയുമാണ്. എന്റെ സ്ലീപ്പിംഗ് പില്ലോ. കോഫി വിദഗ്ധന്‍, പ്രിയപ്പെട്ട കൊമേഡേിയന്‍. അതങ്ങനെ നീണ്ടു പോവുകയാണ്.

 

ഞാന്‍ തനിയെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോള്‍ അദ്ദേഹത്തെ ഞാന്‍ ഓര്‍ക്കും. കാരണം സുഖമില്ലാതാകുന്നത് വരെ അദ്ദേഹമായിരുന്നു രാവിലെ എനിക്ക് ഭക്ഷണം തന്നിരുന്നത്. ഞാന്‍ ബ്രേക്ക്ഫാസ്റ്റ് മുടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനായിരുന്നു അത്. ജൂലൈ 30 എന്ന ഈ ദിവസം എനിക്ക് നഷ്ടമായത് എന്തെന്ന് ഇപ്പോഴും വിശദീകരിക്കാന്‍ സാധിച്ചിട്ടില്ല. എന്തിനാണ് ഇത്രവേഗം പോയത്. എനിക്കരികിലേക്ക് തിരികെ വരൂ. നാല് വര്‍ഷങ്ങള്‍, സമയം ഒരിക്കലും സുഖപ്പെടുത്തില്ലെന്നു പറഞ്ഞാണ് സൗഭാഗ്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

ഇത് വായിക്കുന്ന ഏതൊരു വ്യക്തിയും അവരുടെ അച്ഛനെ ഓർത്തുപോകും. അത്രത്തോളം വികാരത്തെ തൊട്ടുണർത്തുന്ന വാക്കുകളാണ് സൗഭാഗ്യയുടേത്. "ഈ വാക്കുകള്‍ നിന്നെയൊന്ന് കെട്ടിപ്പിടിക്കാന്‍ തോന്നിപ്പിക്കുന്നുണ്ട്. വെര്‍ച്വല്‍ കെട്ടിപ്പിടുത്തങ്ങള്‍ അയക്കുന്നു എന്നായിരുന്നു ഇതിന് പേളി നല്‍കിയ കമന്റ്. പിന്നാലെ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ട് പേളി. ആ വാക്കുകളിലേക്ക്.

 

ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അങ്കിളിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നെ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തിയ വ്യക്തിയാണ്. ബാലലോകം എന്നായിരുന്നു പരിപാടിയുടെ പേര്. എന്നോട് തമാശരൂപത്തില്‍ സംസാരിക്കാന്‍ പറഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു. ആങ്കറിംഗ് ചെയ്യുമ്പോള്‍ ടെഡ്ഡി ബെയറിനെ പിടിക്കാന്‍ പറഞ്ഞു. എനിക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ട് പേടിക്കാതിരിക്കാനും ശ്രദ്ധിച്ചു. പേളി പറയുന്നു.

 

 

 

 

ശരിക്കും നല്ലൊരു വ്യക്തിയായിരുന്നു അദ്ദേഹം. കുറച്ച് ദിവസങ്ങളുടെ മാത്രം സാന്നിധ്യം കൊണ്ട് എന്നില്‍ ഇത്രത്തോളം സ്വാധീനം സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോടൊപ്പമുള്ള നിങ്ങളുടെ ഓര്‍മ്മകള്‍ എത്രത്തോളം മനോഹരമായിരിക്കുമെന്ന് എനിക്ക് ഊഹിക്കാം. അതെ, അദ്ദേഹം നിങ്ങളുടെ ഭാഗ്യമായിരുന്നു. നിന്റെ മാത്രം. എന്നും നിനക്കൊപ്പം. നിന്റെ മിട്ടു നല്ല ആരോഗ്യമുള്ളൊരു കുഞ്ഞായിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞാണ് പേളി അവസാനിപ്പിക്കുന്നത്.

 

നായികാ എന്നതിലുപരി താര കല്യാൺ എന്ന വ്യക്തിയെയും മലയാളികൾ ഏറെ ബഹുമാനിക്കുന്നുണ്ട്. കരുത്തുറ്റ കഥാപാത്രങ്ങളെ സ്‌ക്രീനിൽ അനശ്വരമാക്കിയപ്പോൾ യഥാർത്ഥ ജീവിതത്തിലും കരുത്തോടെ മുന്നേറുകയായിരുന്നു താര കല്യാൺ . 'അമ്മേ ഭഗവതി’ എന്ന ചിത്രത്തിൽ ചോറ്റാനിക്കര ദേവി ആയി അഭിനയിച്ചുകൊണ്ടായിരുന്നു താര കല്യാണിന്റെ സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി സിനിമകളിലൂടെയു സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതയായി താര മാറി. താരയുടെ ഭർത്താവ് രാജാറാമും അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യ വെങ്കിടേഷുമെല്ലാം കലാകേരളത്തിന് പ്രിയപ്പെട്ടവരാണ്.

 

2017 ജൂലൈ 30നാണ് നര്‍ത്തകനും ടെലിവിഷൻ അവതാരകനും നടി താരാ കല്യാണിന്റെ ഭര്‍ത്താവുമായ രാജാറാം മരിക്കുന്നത്.വൈറല്‍പ്പനി ആയി തുടങ്ങിയെങ്കിലും. പിന്നീട് നെഞ്ചില്‍ ഇന്‍ഫെക്ഷനായതോടെ രാജാറാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് പിന്നീട് സെപ്റ്റെസീമിയ എന്ന ഗുരുതരമായ അവസ്ഥയായി മാറുകയും അവയവങ്ങളെല്ലാം ഒന്നൊന്നായി തകരാറിലാവുകയും ചെയ്തു. ഏതാണ്ട് ഒന്‍പത് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് അദ്ദേഹം വിട വാങ്ങിയത്. സീരിയലുകളിലും സിനിമകളിലും ചെറു വേഷങ്ങള്‍ ചെയ്ത രാജാറാം നൃത്താധ്യാപകന്‍ എന്ന നിലയിലാണ് പ്രശസ്തിയാര്‍ജ്ജിക്കുന്നത്. .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends