Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...

ആറാട്ടിലേക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഞാന്‍ അച്ഛനോടും അമ്മയോടും ആവേശത്തോടെ പറഞ്ഞത് ഇങ്ങനെയായിരുന്നു ; ഇനി ഒരേയൊരു പ്രാർത്ഥനയെ ഉള്ളു...; താരരാജാവിനൊപ്പം അഭിനയിച്ചതിന്റെ ത്രില്ല് മാറാതെ മാളവിക മേനോന്‍!

30 JULY 2021 03:23 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ബി. ഉണ്ണികൃഷ്ണന്‍ ടീമിന്റെ പുതിയ ചിത്രമായ ആറാട്ടില്‍ അഭിനയിച്ചതിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടി മാളവിക മേനോന്‍. ലാലേട്ടനൊപ്പം അഭിനയിക്കാനായതിന്റെ ത്രില്ല് വിട്ടുമാറാതായാണ് മാളവിക വിശേഷങ്ങൾ പങ്കുവെക്കുന്നത്.

 

വളരെ അപ്രതീക്ഷിതമായിട്ടാണ് സിനിമയിലേക്കുള്ള അവസരം കിട്ടിയതെന്നും മാളവിക പറയുന്നുണ്ട് . മോഹന്‍ലാലിനൊപ്പം അഭിനയിച്ച സീനുകള്‍ സ്‌ക്രീനില്‍ കാണാനാണ് താന്‍ കാത്തിരിക്കുന്നതെന്നും ചിത്രത്തിലെ പാട്ടുകളെങ്കിലും വേഗം റിലീസാകാനാണ് ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നതെന്നും ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മാളവിക പറഞ്ഞു.

 

‘ഒരു ഉത്സവത്തിനുള്ളത്രയും താരങ്ങളുള്ള ചിത്രമാണ് ആറാട്ട്. ലാലേട്ടന് വേണ്ടപ്പെട്ട ഒരു കുടുംബത്തിലെ കുട്ടിയുടെ വേഷമാണ് എനിക്ക്. സ്വാസികയും ഞാനും ചേച്ചിയും അനിയത്തിയുമായി അഭിനയിക്കുന്നു. ഇന്ദ്രന്‍സേട്ടന്റെ മക്കളായിട്ടാണ് ഞങ്ങളെത്തുന്നത്.


ലാലേട്ടനൊപ്പം ഇതിനു മുന്‍പ് ഞാന്‍ സ്റ്റേജ് പെര്‍ഫോമന്‍സൊക്കെ ചെയ്തിട്ടുണ്ട്. ലാലേട്ടന്‍ സജസ്റ്റ് ചെയ്തിട്ട് അദ്ദേഹത്തിനൊപ്പം ഒരു ഷോയിലും പങ്കെടുത്തിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിനൊപ്പം സിനിമയില്‍ ആദ്യമാണ്.അപ്രതീക്ഷമായി വീണുകിട്ടിയ ഭാഗ്യമെന്ന് തന്നെ പറയാം. സൂപ്പര്‍ സ്റ്റാറുകളോടൊപ്പം അഭിനയിക്കുന്നത് പറഞ്ഞറിയിക്കാനാകാത്ത എക്‌സൈറ്റ്‌മെന്റാണ്. അഭിനയിച്ച് തുടങ്ങുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നെങ്കിലും ലാലേട്ടന്‍ വിശേഷങ്ങളൊക്കെ ചോദിച്ച് ആ ടെന്‍ഷന്‍ മാറ്റി.

 

 

 

 

എത്ര വലിയ ഡയലോഗും കാണാതെ പഠിച്ചുപറയും, അനായാസമായി അഭിനയിക്കുമൊന്നൊക്കെ ലാലേട്ടനെ കുറിച്ച് പറയുന്നത് നേരില്‍ കണ്ടു. അദ്ദേഹത്തിനൊപ്പം എന്നെ സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് ഞാന്‍. ആറാട്ടിലെ രണ്ട് പാട്ടുകളില്‍ ഞാനുണ്ട്. ആ പാട്ടെങ്കിലും വേഗം റിലീസാവണേയെന്നാണ് എന്റെ പ്രാര്‍ത്ഥന. ഞാന്‍ കൊണ്ടുവരുന്ന മഞ്ചാടിക്കുരു വാങ്ങി ലാലേട്ടന്‍ എറിയുന്ന ഒരു ഷോട്ടുണ്ട്. അതൊക്കെ കാണാന്‍ ത്രില്ലടിച്ചിരിക്കുകയാണ് ഞാന്‍.

 

ആറാട്ടിലേക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഞാന്‍ അച്ഛനോടും അമ്മയോടും ആവേശത്തോടെ ‘എന്നെ ലാലേട്ടന്റെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചു’ എന്നായിരുന്നു ഓടിച്ചെന്ന് പറഞ്ഞതെന്നും മാളവിക പറയുന്നു.

 

ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍- ബി. ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മോഹന്‍ലാലിനെ വെച്ച് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. വില്ലനാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. പുലിമുരുകന് ശേഷം ഉദയകൃഷ്ണ എഴുതുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ആറാട്ട്. ബി. ഉണ്ണികൃഷ്ണനുവേണ്ടി ആദ്യമായിട്ടാണ് ഉദയകൃഷ്ണ തിരക്കഥ എഴുതുന്നത്.



ഒരു പ്രത്യേക ലക്ഷ്യത്തോടെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട് എത്തുന്ന ഗോപന്റെ കഥയാണ് ആറാട്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും അതിന്റെ നമ്പറും വൈറലായിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. ഐ.എ.എസ്. ഓഫീസറായിട്ടാണ് താരം എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില  (3 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (32 minutes ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (1 hour ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (1 hour ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (2 hours ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (2 hours ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (7 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (7 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (7 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (7 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (8 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (8 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (8 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (8 hours ago)

Malayali Vartha Recommends