Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അപ്പോൾ ഇതായിരുന്നല്ലേ നമിതയുടെ പ്രണയ സങ്കല്പം ; "ലവ് അറ്റ് ഫസ്റ്റ് സൈറ്റ്" എന്ന മലയാളികളുടെ ക്ളീഷേ പ്രണയ രീതിയെ കുറിച്ച് പണ്ടേ നമിത പറഞ്ഞിട്ടുണ്ട് ; വാ തുറന്നാൽ പൊട്ടത്തരം മാത്രമേ പറയൂ... പിന്നെന്ത് ചെയ്യാനാണെന്ന് നമിത !

31 JULY 2021 01:19 PM IST
മലയാളി വാര്‍ത്ത

‘അമ്മേ ദേവി’ സീരിയലിൽ അഭിനയിക്കാൻ വന്ന നമിത പ്രമോദ് എന്ന ആറാം ക്ലാസുകാരിക്ക് വലിയ സ്ക്രീനിലേക്ക് പ്രമോഷൻ കിട്ടിയത് ഒമ്പതാം ക്ലാസിൽ എത്തിയപ്പോഴാണ്. കൈയിൽ വരുന്ന ചിത്രങ്ങളെല്ലാം മോഹിപ്പിക്കുന്നതു തന്നെയായിരുന്നു. ഒന്നാം നിര സംവിധായകർക്കൊപ്പം, ഒന്നാം നിര നായകന്മാർക്കൊപ്പം നമിത ചേർന്നു നിന്നു. തുടക്കക്കാരി എന്ന തോന്നലൊന്നും നമിതയിൽ കണ്ടിട്ടില്ല.

 

‘പുതിയ തീരങ്ങളി’ൽ നിവിൻപോളിയുടെ നായികയായി തുടക്കം. പിന്നീട് ദിലീപിന്റെയും കുഞ്ചാക്കോ ബോബന്റെയും നായിക. ധ്യാനിനൊപ്പം ‘അടി കപ്യാരേ കൂട്ടമണി’ യിൽ. അതു കഴിഞ്ഞ് തെലുങ്ക് സിനിമയിലേക്ക്..... സാക്ഷാൽ ദുൽഖറിന്റെയും ഉണ്ണി മുകുന്ദന്റെയും നായികയായി മത്സരിച്ചുള്ള അഭിനയവും വിക്രമാദിത്യനിൽ നമ്മൾ കണ്ടതാണ് . പല ന്യൂജനറേഷൻ നായികമാരും ‘വന്നുപോയപ്പോൾ’ നമിത മലയാളിയുടെ മനസ്സിലേക്ക് പോകാതെ നിൽക്കുകയായിരുന്നു.

 

‘‘എന്നെ സന്തോഷിപ്പിക്കുന്ന കാര്യമേ ഞാൻ ചെയ്യാറുളളൂ. സിനിമയായാലും അങ്ങനെയാണ്. അമ്മയ്ക്കും അച്ഛനും അനുജത്തിക്കും ഈ സിനിമ കണ്ടാൽ ഇഷ്ടമാവുമോ അതുമാത്രമേ ആലോചിക്കാറുളളൂ. അത്ര കുഞ്ഞു ബുദ്ധിയോടെയാണ് ‍ഞാൻ സിനിമ തിരഞ്ഞെടുക്കാറുളളത്.’’ ഇതായിരുന്നു വർഷങ്ങൾക്ക് മുൻപുള്ള നമിതയുടെ സിനിമാ തിരഞ്ഞെടുപ്പുകൾ. ഏകദേശം അഞ്ചു വർഷത്തിന് മുൻപുള്ള നമിതയുടെ പ്രണയ വിശേഷങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നത്.

 

അന്നും ഇന്നും നമിത ലവ് അറ്റ് ഫസ്റ്റ് സൈറ്റിന്റെ ആളല്ല... പ്രണയവുമായി ബന്ധപ്പെട്ട് പൊതുവെ മലയാളികൾ ഉപയോഗിക്കുന്ന ക്ളീഷേ പ്രയോഗമാണ് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് .ചില സിനിമകളിലും അത്തരം പ്രയോഗങ്ങൾ കടന്നുവരാറുണ്ട്. പക്ഷെ അങ്ങനെ ഒരു പറച്ചിലിന് എതിരാണെന്ന് പണ്ടേ നമിത പറഞ്ഞിട്ടുണ്ട്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നുപറയുമ്പോൾ അത് ക്രഷ് മാത്രമാണെന്നും ലവ് ആകില്ലെന്നുമാണ് നമിതയുടെ പക്ഷം.

 

 

 

 

ഒരാളെ കണ്ട് ഇഷ്ടം തോന്നിയിട്ട് അയാൾ വാ തുറക്കുന്നത് മുഴുവൻ പൊട്ടത്തരം പറയാൻ ആണെങ്കിൽ എല്ലാം പോയില്ലേ...?നമ്മുടെ ക്രഷ് അവിടെ തീരും. ഒരാളെ കണ്ടതുകൊണ്ട് ഇഷ്ടം വരില്ല അയാളുടെ പെരുമാറ്റ രീതിയാണ് പ്രധാനം. അങ്ങനെ ആകർഷിക്കുമ്പോഴാണ് ലവ് ഉണ്ടാകുന്നത് . എനിക്ക് ഒരാളോട് ഇഷ്ടമാണെന്ന് തോന്നിയാൽ അതയാളോട് പറയാനുള്ള ധൈര്യവും ഉണ്ടെന്ന് നമിത പറഞ്ഞു.

 

എന്നാൽ, സൂര്യ–ജ്യോതിക ദമ്പതിമാരെ ഒരുപാടിഷ്ടമാണ് എന്നും നമിത പറഞ്ഞിരുന്നു . അവർ പരസ്പരം നൽകുന്ന ബഹുമാനവും ശ്രദ്ധയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. വിവാഹം ചെയ്തു സ്വന്തമാക്കുന്നതിനേക്കാൾ ജീവിതം മുഴുവൻ എങ്ങനെ പരസ്പരം സന്തോഷിപ്പിക്കാം എന്നതിലാണ് കാര്യമുള്ളത്.

 

അതേസമയം, പ്രണയ ഗോസിപ്പുകൾക്ക് എതിരെ നല്ല കിടിലം മറുപടിയും നമിത പറയുന്നുണ്ട്. തന്നെക്കുറിച്ച് അങ്ങനെയൊരു ഗോസിപ്പ് ഇതുവരെ കേട്ടിട്ടില്ല എന്നാണ് നമിത പറയുന്നത്. "ഗോസിപ്പുകാർക്ക് എന്തും പറയാം. ഞാനത് ശ്രദ്ധിക്കാറേയില്ല. സോഷ്യൽ മീഡിയയിലൂടെയൊക്കെ അപവാദം പറഞ്ഞു പരത്തുന്നവർ ഒന്നോർക്കണം, കൾച്ചർ അല്ലെങ്കിൽ സംസ്കാരം എന്നൊരു സംഭവമുണ്ട്. മറ്റുളളവരുടെ ഫോട്ടോയ്‌ക്കോ വാർത്തയ്‌ക്കോ താഴെ കമന്റ് ചെയ്യുമ്പോൾ അതു മറന്നു പോവരുത്.

 

ഇനി വളർന്നു വരുന്ന തലമുറയ്‌ക്കെങ്കിലും സോഷ്യൽ മീഡയയെ എങ്ങനെ മാന്യമായി ഉപയോഗിക്കാമെന്ന് പഠിപ്പിച്ചു കൊടുക്കണം. അതിന്റെ നെഗറ്റീവുകളും പൊസിറ്റീവ് വശങ്ങളും പറഞ്ഞു കൊടുക്കണം . നമ്മൾ പരാതി കൊടുത്താലും വ്യാജ പ്രൊഫൈലും തെറ്റായ വാർത്തകളും ഒക്കെ പിന്നെയും വരും. കുറച്ചൊക്കെ പ്രതികരിക്കുക. കുറേയൊക്കെ ശ്രദ്ധിക്കാനേ പോകരുത്. അതാണ് എന്റെ പോളിസി. ഇത്തരം വാർത്തകൾ കണ്ട് നമ്മൾ നെഗറ്റീവ് ആയിരുന്നാൽ അതിനുമാത്രമേ സമയം കാണൂ.’’എന്നും നമിത പക്വതയോടെ പറഞ്ഞു. ‌

 

അവസാനമായിട്ടാണ് നമിതയുടെ പ്രണയം എന്താണെന്ന് തുറന്ന് പറയിപ്പിക്കുന്നത്. വളരെ മനോഹരമായൊരു ഉത്തരം അതിനും നമിതയ്ക്ക് പറയാനുണ്ടായിരുന്നു. ‘‘ഇറ്റ്സ് എ ബ്യൂട്ടിഫുൾ ഫീൽ. എനിക്ക് പ്രണയം അങ്ങനെയാണ് തോന്നിയിരിക്കുന്നത്.’’എന്ന് പറഞ്ഞ് അവസാനിക്കുന്നു ആ അഭിമുഖം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends