Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

മോഹൻലാലിൻറെ കംപ്ലീറ്റ് സ്‌പോർട്‌സ് ചിത്രവുമായി പ്രിയദർശൻ ; വാർത്തകൾക്കൊടുവിൽ ആ സൂചന; കഥാപാത്രമായി മാറാൻ മോഹൻലാൽ ചെയ്ത പണി കണ്ടാൽ ആരും തൊഴുതുപോകും !

31 JULY 2021 01:31 PM IST
മലയാളി വാര്‍ത്ത

പ്രായഭേദമന്യേ മലയാളികളുടെ മാത്രമല്ല, സിനിമാ പ്രേമികളുടെയൊക്കെ ഏട്ടനാണ് ലാലേട്ടൻ എന്ന മോഹൻലാൽ. മലയാള സിനിമയുടെ എല്ലാമെല്ലാമായി മോഹൻലാൽ മാറിയത് വെറുതെയായിരുന്നില്ല അതിനു പിന്നൽ അത്രത്തോളം അധ്വാനമുണ്ട്. ഒരു സിനിമയ്ക്ക് വേണ്ടി മോഹൻലാൽ എടുക്കുന്ന തയ്യാറെടുപ്പുകൾ എല്ലായിപ്പോഴും വാർത്താ കോളങ്ങളിൽ നിറയാറുണ്ട്.

 

മോഹൻലാൽ ഇതുവരെ ചെയ്ത കഥാപാത്രങ്ങൾ പരിശോധിച്ചാൽ ആർക്കും നിസ്സംശയം പറയാം, അദ്ദേഹത്തിന് എന്ത് വേഷവും ചേരുമെന്ന്. പൊലീസായും ലെഫ്റ്റനന്റ കെർണലായും നർത്തകനായും കള്ളുകുടിയനായും ചട്ടമ്പിയായുമൊക്കെ മോഹൻലാലിനെ നമ്മൾ കണ്ടതാണ്. അതുപോലെ ഇപ്പോൾ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരു സ്‌പോട്‌സ് ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി.

 

എന്നാല്‍ ഇതുവരെ ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും വന്നിട്ടില്ല. മോഹന്‍ലാല്‍ ബോക്‌സിങ് പരിശീലനം നടത്തുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ ഇതിന് മുന്‍പ് പുറത്ത് വന്നിരുന്നു. എന്നാല്‍ ഏത് സിനിമയ്ക്ക് വേണ്ടിയാണ് എന്ന സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. പൊതുവെ സിനിമയ്ക്ക് വേണ്ടി ശരീരത്തെ എത്തരത്തിൽ വേണമെങ്കിലും അഡ്ജസ്റ്റ് ചെയ്യുന്ന കലാകാരനാണ് ലാലേട്ടൻ.

 

എന്നാല്‍ ഔദ്യോഗികമായി മോഹൻലാലിൻറെ സിനിമാ ഏതാണെന്ന സംശയത്തിന് ഇപ്പോള്‍ പ്രിയദര്‍ശന്‍ തന്നെ ചെറിയൊരു സൂചന നല്‍കിയിരിയ്ക്കുകയാണ്. സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ വലിയൊരു ശാരീരിക മാറ്റത്തിന് ഒരുങ്ങുകയാണെന്നാണ് സംവിധായകന്‍ പറഞ്ഞത്. സിനിമയ്ക്കായി പതിനഞ്ച് കിലോ ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണത്രെ സൂപ്പര്‍ താരം.

 

പ്രിയദര്‍ശന്‍ പറഞ്ഞത് പ്രകാരം, 'ഞാനും മോഹന്‍ലാലും ചേര്‍ന്ന് പല സിനിമകളും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഒരു സ്‌പോട്‌സ് ചിത്രം ചെയ്തിട്ടില്ല. സ്‌കോര്‍സസിയുടെ റാഗിങ് ബുള്‍ എന്നെ എപ്പോഴും ആകര്‍ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത് ഞങ്ങളുടെ റാഗിങ് ബുള്‍ ആണെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം''

 

ബോക്‌സിങില്‍ തിളങ്ങിയ താരത്തിന്റെ നല്ല കാലവും, തകര്‍ച്ചയുടെ കാലവുമാണ് സിനിമ. കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നുണ്ട് എന്ന സൂചനയും പ്രിയദര്‍ശന്‍ നല്‍കി.

 

 

 

 

ലാലും പ്രിയദര്‍ശനും ഒന്നിച്ച് മുപ്പതോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും മലയാള സിനിമയുടെ എവഗ്രീന്‍ ഹിറ്റ് ആണ്. എന്നും ഓര്‍മിക്കുന്ന ചിത്രങ്ങളുടെ എണ്ണമെടുത്താൽ കൈയ്യിലൊതുങ്ങില്ല .

 

ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമ്പോഴും മോഹൻലാലിൻറെ ഡെഡിക്കേഷനാണ് ആരാധാകർ ചർച്ച ചെയ്യുന്നത്. അക്കൂട്ടത്തിൽ ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്ന ചിത്രമാണ് 1997 ല്‍ പുറത്തിറങ്ങിയ ഗുരു. ആ സിനിമയ്ക്കായി ലാലേട്ടൻ ഏറ്റെടുത്ത ടാസ്ക് വലുതായിരുന്നു. ഗുരു ചിത്രത്തിലെ അണിയറ പ്രവര്‍ത്തകൻ അടുത്തിടെ പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു...

 

"സിനിമയില്‍ ലാലേട്ടന് ഉപയോഗിക്കാന്‍ വേണ്ടി ചെരുപ്പ് തയ്യാറാക്കിയിരുന്നു. എന്നാല്‍ അദ്ദേഹം അത് ഇട്ടിരുന്നില്ല. നമുക്ക് പോലും ചെരുപ്പിടാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ചൂട് കൂടിയ അന്തരീക്ഷമാണ് അവിടെ. കുപ്പിച്ചില്ല് പോലെയാണ് അവിടത്തെ പാറക്കല്ലുകള്‍. അവിടെയാണ് ചെരുപ്പിടാതെ മോഹന്‍ലാല്‍ നടന്നത്."

 

മലയുടെ മുകളില്‍ നിന്ന് ഉരുണ്ട് വരുന്ന മറ്റൊരു സീന്‍ ഉണ്ടായിരുന്നു. അത് അഭിനയിക്കുമ്പോള്‍ ലാലേട്ടന്റെ മുതുക് മുറിഞ്ഞ് ചോര വന്നിരുന്നു. ലാലേട്ടന്‍ അതും കൊണ്ട് അഭിനയിച്ചിരുന്നു. സിനിമയില്‍ മോഹന്‍രാജ് ലാലേട്ടനെ വലിച്ച് കൊണ്ട് പോകുന്ന രംഗമുണ്ട്. ആ രംഗത്തിനായി പാഡൊക്കെ വച്ചിരുന്നു. എന്നാല്‍ അതൊക്കെ ഇളകി പോവുകയായിരുന്നു. അവിടെ മുറിഞ്ഞ് ചോരവരാനും തുടങ്ങി.

 

കുറച്ച് അകലെ നിന്നാണ് മോഹന്‍ലാലിനെ മോഹന്‍രാജ് വലിച്ചു കൊണ്ട് വരുന്നത്. സീന്‍ എടുക്കുമ്പോഴും അദ്ദേഹം ഉറക്കെ വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു, ടേക്ക് ഓക്കേയാണോ എന്ന്. അവിടെ ശരിയാവുന്നത് വരെ വലിച്ച് കൊണ്ട് പേകാന്‍ മോഹൻലാൽ പറയുകയായിരുന്നു. ഇങ്ങനെയൊക്കെ ചെയ്യാന്‍ ഒരു മികച്ച ആര്‍ട്ടിസ്റ്റിന് മാത്രമേ കഴിയുകയുള്ളൂ. അതൊക്കെ കൊണ്ടാണ് ഇന്നും അദ്ദേഹം സൂപ്പര്‍സ്റ്റാര്‍ ആയതിളങ്ങി നില്‍ക്കുന്നത്....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി ...കേസില്‍ 29-ന് ശിക്ഷ വിധിക്കും  (8 minutes ago)

ഡ്രൈവിങ് ടെസ്റ്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ മാസം വരെ നല്‍കിയിരുന്ന തീയതികള്‍ മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി...  (10 minutes ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി  (36 minutes ago)

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ജെഇഇ മെയിന്‍ 2024 സെഷന്‍ 2 ഫലങ്ങള്‍ പുറത്ത്.... ജെഇഇ അഡ്വാന്‍സ്ഡ് കട്ട് ഓഫ് മാര്‍ക്ക് ഉയര്‍ത്തി  (37 minutes ago)

സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തി ക്യൂവില്‍ നില്‍ക്കുന്നു; വോട്ടറുടെ ഊഴമെത്തുമ്പോള്‍ പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടര്‍ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കുന്നു; കന്നിവോട്ടര്‍മാ  (41 minutes ago)

സ്വപ്ന സുരേഷ് കോടതിയിൽ ഹാജരാകും; വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാ‍ർക്കിലെ ജോലി നേടിയെന്ന കേസിലാണ് സ്വപ്ന സുരേഷ് കോടതിയിൽ ഹാജരാകുന്നത്  (47 minutes ago)

രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ യാത്ര ആരംഭിച്ചിട്ട് ഒരു വര്‍ഷമാകുമ്പോള്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുന്നു....  (1 hour ago)

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ചു... ഇന്ന് പുലര്‍ച്ചെയാണ് അപകടം  (1 hour ago)

വിഴിഞ്ഞം മാതൃതുറമുഖത്ത് കപ്പലുകള്‍ക്ക് സാനിറ്റേഷന്‍ നടത്തി.... അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനിയുടെ ജലയാനങ്ങള്‍ക്കാണ് വിഴിഞ്ഞം മാതൃതുറമുഖം സാനിറ്റേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയത  (1 hour ago)

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമ  (1 hour ago)

രക്തം മരവിപ്പിച്ച കളി... അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 റണ്‍സിന്റെ ജയം; സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ചറി നേടിയെങ്കിലും ഗുജറാ  (2 hours ago)

വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷ  (2 hours ago)

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (3 hours ago)

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....  (3 hours ago)

Malayali Vartha Recommends