Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

മുകേഷിന്റെ പണക്കൊതിയുടെ പുതിയ തെളിവുകൾ പുറത്ത് ; സരിതയ്ക്ക് മുന്നിൽ വച്ച് വരെ ചീത്തവിളി കേട്ടിട്ടുണ്ട് ; ഒടുവിൽ മുകേഷ് അഭിനയിക്കേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു ; എത്തിക്‌സ് ഇല്ലാത്ത മുകേഷിന്റെ സ്വഭാവത്തെ കുറിച്ച് സംവിധായകൻ !

01 AUGUST 2021 09:55 AM IST
മലയാളി വാര്‍ത്ത

മലയാളത്തില്‍ ഇന്നും ഓർത്തുവെക്കാൻ പാകത്തിന് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള സംവിധായകനാണ് തുളസീദാസ്. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ സംവിധായകന്‌റെ സിനിമകളില്‍ അഭിനയിച്ചു. തുളസീദാസിനെ ഇന്നും ഓർത്തുവെക്കുന്നത് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ "മിമിക്‌സ് പരേഡ്" എന്ന ചിത്രത്തിലൂടെയാകും.

ഇപ്പോഴിതാ, വിവാദങ്ങൾക്കിടയിൽ നിൽക്കുന്ന നടൻ മുകേഷിനെ മിമിക്‌സ് പരേഡിലേക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഉണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് തുളസീദാസ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ തനിക്കുണ്ടായ അനുഭവം തുറന്നുപറയുന്നത്. തുളസീദാസിന്റെ ഒരുപാട് സിനിമകളിൽ മുകേഷ് നായകനായിട്ടുണ്ട്.

 

സംവിധായകൻ പറഞ്ഞ വാക്കുകളിലേക്ക്..."കൗതുക വാര്‍ത്തകള്‍" എന്ന സിനിമയുടെ വിജയത്തിന് ശേഷം മിമിക്‌സ് പരേഡിന് വേണ്ടി ഞാന്‍ മുകേഷിനെ സമീപിച്ചു. സിനിമയുടെ കഥ ഞാനും കലൂര്‍ ഡെന്നീസും പ്ലാന്‍ ചെയ്ത സമയത്ത് മുകേഷിന്‌റെ അടുത്താണ് പോയത്. മുകേഷ് സരിതയ്‌ക്കൊപ്പം ഏറണാകുളത്ത് ഉണ്ടായിരുന്നു. കൗതുക വാര്‍ത്തകള്‍ ഷേണായീസില്‍ അമ്പത് ദിവസം കഴിഞ്ഞ സമയമാണ്. അന്ന് എന്നെ കണ്ട ഉടനെ മുകേഷ് പറഞ്ഞു, തുളസി, കൗതുക വാര്‍ത്തകളുടെ പ്രതിഫലം അല്ലട്ടോ, പ്രതിഫലം ഒകെ മാറിയെന്ന്.

 

ഞാനത് ചോദിച്ചില്ലല്ലോ എന്നായിരുന്നു എന്റെ മറുപടി. പുതിയ പ്രോജക്ടിന് വേണ്ടി സംസാരിക്കാനല്ലെ വന്നത്. പ്രൊഡ്യൂസറ് ആരാണെന്നുളളത് ഞാന്‍ മുകേഷിനോട് പറഞ്ഞു. മിമിക്രി താരങ്ങളെ വെച്ചുളള കഥയും കോമഡിയുമാണ്. തുടര്‍ന്ന്‌ അഡ്വാന്‍സ് വാങ്ങിക്കാം, പക്ഷേ ഈ സമയത്ത് സിദ്ധിഖ് ലാലിന്‌റെ സിനിമ തുടങ്ങുമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് മുകേഷ് പറഞ്ഞു. അത് തുടങ്ങിയാല്‍ ചിലപ്പോ ഞാന്‍ പോവും. പിന്നെ സത്യന്‍ അന്തിക്കാടിന്‌റെയും സിനിമ പറഞ്ഞിട്ടുണ്ട് എന്നും മുകേഷ് അറിയിച്ചു.

 

 

 

 

ഇതൊക്കെ കൗതുക വാര്‍ത്ത കണ്ട ശേഷമുളള റിയാക്ഷനാണ്. എനിക്കത് അങ്ങോട്ട് സഹിച്ചില്ല. അത് ഒരു എത്തിക്‌സിന് നിരക്കാത്ത സംഭാഷണമല്ലെ. എന്‌റെ നിര്‍മ്മാതാവിന്‌റെ കൈയ്യില്‍ നിന്ന് പൈസ വാങ്ങിയിട്ട് ആ സിനിമയ്ക്ക് വിളിച്ചാല്‍ പോവുമെന്ന്. ഞാന്‍ അന്ന് മുകേഷിന്‌റെ മുഖത്ത് നോക്കി ഒരു തെറി വാക്ക് പറഞ്ഞു. സരിത നില്‍ക്കുന്നത് പോലും ഓര്‍ത്തില്ല. കലൂര്‍ ഡെന്നീസും വഴക്ക് പറഞ്ഞു. മുകേഷ് അഭിനയിക്കേണ്ട എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോന്നു. നിര്‍മ്മാതാവ് എന്നോട് പറഞ്ഞപ്പോഴും മുകേഷ് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. പിന്നെ സിദ്ദിഖ്, ജഗദീഷ് തുടങ്ങിയവരാണ് നായകന്മാരായത്. ആ സിനിമ സൂപ്പര്‍ഹിറ്റാവുകയും നൂറ് ദിവസം ഓടുകയും ചെയ്തു . നൂറാം ദിവസ ആഘോഷത്തിന് മുകേഷിനെ വിളിച്ചെങ്കിലും സരിതയാണ് വന്നത്, അഭിമുഖത്തില്‍ തുളസീദാസ് ഓര്‍ത്തെടുത്തു.

 

മുകേഷിന്റെ പണക്കൊതിയെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വേറെയും നിരവധി ആരോപണങ്ങൾ ഉണ്ടായിരുന്നു . നിര്‍ധന രോഗികള്‍ക്കായി കേരള സര്‍ക്കാര്‍ പുറത്തിറക്കിയ കാരുണ്യ ലോട്ടറി പരസ്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലുമുൾപ്പടെ മുൻനിര താരങ്ങളൊക്കെ പണം വാങ്ങാതെ അഭിനയിച്ചപ്പോള്‍ ലക്ഷങ്ങള്‍ പ്രതിഫലംപറ്റിയ മുകേഷിനെ കുറിച്ചുള്ള വാർത്തകൾ അടുത്തിടെ വലിയ ശ്രദ്ധ നേടിയതാണ്. ആറുലക്ഷം രൂപയാണ് ലോട്ടറിയുടെ പരസ്യചിത്രത്തില്‍ അഭിനയിക്കുന്നതിനായി മുകേഷ് വാങ്ങിയത്.

 

കിടപ്പുരോഗികള്‍ക്കും ഗുരുതരരോഗബാധിതരായ പാവങ്ങള്‍ക്കും ചികില്‍സാസഹായം നല്‍കുന്നതിനാണ് കാരുണ്യ ലോട്ടറി തുടങ്ങിയത്. മുന്‍ ധനമന്ത്രിയായിരുന്ന കെ.എം മാണിയാണ് ഈ ഒരു പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിയുടെ നല്ലവശം മനസിലാക്കിയായ മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള മഹാനടന്‍മാര്‍ പരസ്യചിത്രത്തില്‍ അഭിനയിക്കുന്നതിന് പണം വേണ്ടെന്ന് അറിയിക്കുകയായിരുന്നു.

 

ഇവരെ കൂടാതെ കാരുണ്യ ഭാഗ്യക്കുറിയുടെ പരസ്യചിത്രത്തില്‍ പ്രിയദര്‍ശന്‍, ഇന്നസെന്റ്, പൃഥ്വിരാജ്, എംജി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, കെ.എസ് ചിത്ര, ദിലീപ്, അശോകന്‍, മേനക, ജയചന്ദ്രന്‍, കാവ്യ മാധവന്‍, കവിയൂര്‍ പൊന്നമ്മ, മധു, മനോജ് കെ. ജയന്‍, കെഎം മാണി എന്നിവരും അഭിനയിച്ചിരുന്നു. എന്നാല്‍, ഇവരാരും നിര്‍ധന രോഗികള്‍ക്കായുള്ള ലോട്ടറിയുടെ പരസ്യചിത്രത്തില്‍ അഭിനയിച്ചത് ഒരു രൂപ പോലും വാങ്ങാതെയാണ്. കൊല്ലം എംഎല്‍എയായ മുകേഷ് മാത്രമാണ് ലക്ഷങ്ങള്‍ വാങ്ങി പരസ്യത്തില്‍ അഭിനയിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (6 minutes ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (16 minutes ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (21 minutes ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (22 minutes ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (27 minutes ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (36 minutes ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (57 minutes ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (1 hour ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (1 hour ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (1 hour ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (2 hours ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (2 hours ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (2 hours ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (3 hours ago)

Malayali Vartha Recommends