Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"അഴകിയ രാവണൻ , സ്വയം പൊങ്ങി എന്നിങ്ങനെ എല്ലാ ആരോപണങ്ങളും കേൾക്കാറുണ്ട് " ; ഈ വിളികൾ കേൾക്കുമ്പോൾ തോന്നുന്നതൊക്കെ ഒറ്റക്കാര്യമാണ് ; ഫിനാലയ്ക്ക് ശേഷം ആദ്യമായി മനസുതുറന്ന് കിടിലം ഫിറോസ് ; അവിടെ നിങ്ങൾ കണ്ടതൊന്നുമല്ല കളികൾ !

02 AUGUST 2021 10:38 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം മൂന്നാം സീസൺ വിജയി ആരെന്ന ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ് . കോറോണയും ലോക്ക്ഡൗണും ഒക്കെ ഈ വർഷത്തെ ഷോയുടെ ശോഭ കെടുത്തി എങ്കിലും കഴിഞ്ഞ സീസൺ പോലെ ഒരു വിജയി ഇല്ലാതെ ഈ സീസൺ അവസാനിച്ചില്ല എന്ന സന്തോഷത്തിലാണ് ആരാധകർ. ഇന്നലെയായിരുന്നു ഫിനാലെ ആഘോഷങ്ങളോടെ ആരാധകരുടെ മുന്നിലെത്തിയത്.

 

ഒട്ടും നിരാശപ്പെടുത്താത്ത പരിപാടിയായിരുന്നു മോഹൻലാൽ അവതാരകനായിട്ടെത്തിയ ബിഗ് ബോസ് ഷോയുടെ ഫിനാലെയിൽ ചിട്ടപ്പെടുത്തിയിരുന്നത്. ഗ്രാൻഡ് ഫിനാലെയില്‍ അവസാന റൗണ്ടിൽ മത്സരിച്ചത് ഡിംപിള്‍ ഭാൽ ,സായ് വിഷ്‍ണു , മണിക്കുട്ടൻ , റിതുമന്ത്ര , നോബി , കിടിലം ഫിറോസ് , അനൂപ് കൃഷ്‍ണൻ , റംസാൻ എന്നീ എട്ട് മത്സരാര്‍ഥികളാണ്.വിജയിയെ നിർണയിച്ചത് പ്രേക്ഷകർ നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ ആണ്.

 

ഈ സീസണിലെ ഏറ്റവും മികച്ച എന്റര്‍ടെയ്‍നര്‍ക്കുള്ള അവാര്‍ഡും ഗ്രാൻഡ് ഫിനാലെയുടെ തുടക്കത്തിലേ മണിക്കുട്ടൻ നേടിയിരുന്നു. സ്വപ്‍നം കാണാൻ പ്രചോദിപ്പിച്ചതിനുള്ള അവാര്‍ഡ് സായ് വിഷ്‍ണുവും സ്വന്തമാക്കി. വോട്ടിംഗില്‍ തുടക്കം മുതലേയുള്ള മുന്നേറ്റം അവസാനം വരെ നിലനിര്‍ത്തിയാണ് മണിക്കുട്ടൻ ഒന്നാം സ്ഥാനത്തും സായ് വിഷ്‍ണു രണ്ടാമതും എത്തിയത്.

 

അതേസമയം സീസൺ ത്രീയിലെ നട്ടെല്ലുള്ള മത്സരാർത്ഥി എന്ന വിശേഷങ്ങൾക്കുടമയായ കിടിലം ഫിറോസ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഫൈനൽ ഫൈവിൽ കിടിലം ഫിറോസ് ഇല്ല എന്നുള്ള വാർത്ത പലർക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അതിനുകാരണം, കിടിലത്തിന്റെ ഹോയിലെ പെർഫോമൻസ് തന്നെയാണ്.

 

എന്നാൽ, ഫൈനൽ ഫൈവിൽ എത്താത്തതിലൊന്നും യാതൊരു പ്രശ്നവും തനിക്കില്ല എന്നാണ് കിടിലം ഫിറോസ് പറയുന്നത്. മെട്രോമാറ്റിനി ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് ഫിറോസിന്റെ തുറന്നുപറച്ചിൽ . താൻ ഏറ്റവും കൂടുതൽ കേട്ട ആരോപണം അഴകിയ രാവണൻ , സ്വയം പുകഴ്ത്തി എന്നൊക്കെയാണ് , ഇതൊക്കെ തനിക്ക് ചിരിയാണ് വരുന്നതെന്നും ഫിറോസ് പറഞ്ഞു. ആർ. ജെ ആയി പതിനേഴ് വർഷം പിന്നിടുന്നുണ്ട്. ഇതിനിടയിൽ താൻ നേടിയ ലോക റെക്കോർഡ് പോലും പുറത്തുപറഞ്ഞിട്ടില്ല. അങ്ങനെ ഇതൊന്നും പുറത്തുപറഞ്ഞു നടക്കണമെന്ന് തോന്നിയിട്ടില്ല, എന്നാണ് കിടിലം ഫിറോസ് പറയുന്നത്.

ഊണും ഉറക്കവുമില്ലാതെ ശബ്ദം കൊണ്ട് നേടിയെടുത്ത കിടിലം ഫിറോസിന്റെ ലോക റെക്കോർഡ് ഇന്നും ആരെക്കൊണ്ടും ബ്രേക്ക് ചെയ്യാൻ സാധിച്ചിട്ടില്ല. ലോക റെക്കോർഡിനെ കുറിച്ചും കിടിലം ഫിറോസിന്റെ കൂടുതൽ വിശേഷങ്ങൾ കേൾക്കാനും പൂർണ്ണമായ അഭിമുഖം കാണാം വീഡിയോയിലൂടെ....!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends