Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകനോട് വരെ മറച്ചുവച്ച ആ സത്യം അവൻ കൂട്ടുകാരിൽ നിന്നും അത് അറിഞ്ഞപ്പോൾ സംഭവിച്ചത് ; മുകേഷ് , സിദ്ധിക്ക് ജഗദീഷ് എന്നിവരുടെ തുടക്കകാല നായിക ; പിന്നീട് സൂപ്പർസ്റ്റാറുകളുടെ നായികയായി ; ഇന്ന് സിനിമയിൽ ഇല്ലാത്ത നടി സുനിത ഇപ്പോൾ ഇങ്ങനെയാണ്...!

02 AUGUST 2021 11:19 AM IST
മലയാളി വാര്‍ത്ത

ഒരു കാലത്ത് മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയായിരുന്നു സുനിത. ജഗദീഷ് , മുകേഷ് , സിദ്ധിക്ക് എന്നിവരുടെ തുടക്കകാല നായികയായെങ്കിലും പിന്നീട് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ നായികയായി സിനിമയിൽ തിളങ്ങിയിട്ടുണ്ട്. ഇന്നും സുനിത നായികയായിട്ടുള്ള പഴയ സിനിമകൾ മിനിസ്‌ക്രീനിൽ എത്തുമ്പോൾ ആരാധകർ ഇന്നീ നായികാ എവിടെ എന്ന് തേടാറുണ്ട്...

 

സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിച്ച സുനിത ഇപ്പോള്‍ ഭര്‍ത്താവിനും മകനുമൊപ്പം അമേരിക്കയിലാണ്. വിവാഹം കഴിഞ്ഞതോടെ അഭിനയ ജീവിതത്തോട് ബൈ പറഞ്ഞ നടി പിന്നീട് സിനിമയിലേക്ക് തിരികെ വന്നിരുന്നില്ല. മലയാള സിനിമകളിലൂടെയാണ് ശ്രദ്ധ നേടിയതെങ്കിലും സുനിത ആന്ധ്രാ പ്രദേശുകാരിയാണ്. അഭിനയത്തിന് പുറമെ നർത്തകിയെന്ന നിലയിലും പ്രസിദ്ധയാണ് സുനിത. തമിഴ് ചിത്രം കൊടൈ മഴൈയിലൂടെയാണ് സുനിത സിനിമയിലേക്ക് എത്തുന്നത്. എന്നാൽ, ഇപ്പോൾ അത്ര താരത്തിളക്കമില്ലങ്കിലും സുനിത ആരാധകർ ഓർക്കുന്ന നായികയാണ്.

 

പ്രതീക്ഷിക്കാതെ അഭിനയ ജീവിതത്തിലെത്തിയ കഥ ആരാധകരുമായി പങ്കുവെക്കുന്നതിനിടയിൽ കുടുംബ ജീവിതത്തെ കുറിച്ചടക്കമുള്ള കാര്യങ്ങളും സുനിത വ്യക്തമാക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സുനിതയുടെ വെളിപ്പെടുത്തൽ.

സുനിതയുടെ വാക്കുകൾ കേൾക്കാം... "ചെന്നൈയില്‍ എന്റെ സംഗീത അധ്യാപികയുടെ മകനായിരുന്നു രാജ്. വര്‍ഷങ്ങളായി പരസ്പരം അറിയാം. തഞ്ചാവൂരാണ് രാജിന്റെ നാട്. വീട്ടുകാരുടെ ആഗ്രഹവും തീരുമാനവും ഞങ്ങള്‍ അനുസരിച്ചു. പഠനാര്‍ഥമാണ് രാജ് യുഎസില്‍ പോവുന്നത്. പിന്നെ ജോലി നേടി. വിവാഹശേഷം സിനിമ ഉപേക്ഷിക്കുമെന്നും അമേരിക്കയില്‍ സ്ഥിര താമസമാക്കുമെന്നും അറിയമായിരുന്നു. കളിവീട് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. ആ സിനിമയില്‍ അഭിനയിച്ച ശേഷമാണ് രാജിനെ വിവാഹം കഴിക്കുന്നത്.

 

 

 

 

യുഎസില്‍ നിന്ന് വന്ന് സിനിമ ചെയ്യാന്‍ കഴിയില്ലെന്ന് രാജിനും എനിക്കും അറിയാമായിരുന്നു. ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചതോടെ തിരക്കേറി. വഴുവൂര്‍ ശൈലിയിലുള്ള ഭരതനാട്യമാണ് പഠിപ്പിക്കുന്നത്. നാല് മുതല്‍ 68 വയസ് വരെയുള്ളവര്‍ എന്റെ വിദ്യാര്‍ഥികളാണ്. എല്ലാ മാസവും രണ്ട് വീതം കുട്ടികളുടെ അരങ്ങേറ്റം ഉണ്ടാവും. അമ്മ മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ നായികയായിരുന്നു എന്ന് മകനോട് ഞാന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ അവന്റെ കൂട്ടുകാരില്‍ നിന്ന് അറിഞ്ഞു. ആ കൂട്ടുകാരന്‍ അറിഞ്ഞത് അയാളുടെ മാതാപിതാക്കളില്‍ നിന്നാണ്. അവന്‍ ചോദിച്ചപ്പോള്‍ രാജ് അതേ എന്ന് പറഞ്ഞു.

 

അത്ഭുതത്തില്‍ കണ്ണുകള്‍ വിടര്‍ന്നു. ആ സമയത്ത് അവന്‍ സ്‌കൂളില്‍ പഠിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ അവന് അങ്ങനെ ഒരു തോന്നലില്ല. ഇന്ത്യയില്‍ എത്തി ആളുകള്‍ സ്‌നേഹത്തോടെ അടുത്ത് വന്ന് ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ അവന് നാണം. താന്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ലെന്ന് ചിരിയോടെ അവന്‍. മകന്‍ ഇപ്പോള്‍ ഇന്റര്‍നാഷണല്‍ ബിസിനസ് ലോ വിദ്യാര്‍ഥിയാണ്. കോളേജില്‍ ഡാന്‍സ് ടീമിന്റെ കൊറിയോഗ്രാഫറാണ്. അഞ്ച് വര്‍ഷം മുന്‍പാണ് ഇന്ത്യയില്‍ വന്നത്. ആ വരവില്‍ അമ്മയും മകനും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

 


യുഎസിന്റെ പ്രാന്ത പ്രദേശമായ സൗത്ത് കരോലിനിലാണ് ഞങ്ങള്‍. ഇവിടെ സ്റ്റേജ് ഷോ ഉണ്ടാവാറില്ല. ഷൂട്ടിങ്ങിനും ആരും വരാറില്ല. അതിനാല്‍ ആരെയും കാണാറില്ല. മമ്മൂക്കയെയും ലാലേട്ടനെയും ജയറാമേട്ടനെയും കണ്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. സിനിമയില്‍ അഭിനയിച്ച സമയത്ത് സൗഹൃദം ഉണ്ടായിരുന്ന സുചിത്ര, ചിത്ര, നളിനി എന്നിവരുമായി ഇപ്പോവും നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്നുണ്ട്. ഇടയ്ക്ക് സിനിമാ കാലം ഓര്‍ക്കാറുണ്ട്. മലയാളത്തിലാണ് മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചത്. ഏറ്റവും കൂടുതല്‍ സ്‌നേഹവും മലയാളികൾ തന്നു. എന്നാല്‍ അധികം പേര്‍ക്കും ഞാന്‍ മലയാളി ആണെന്ന കാര്യം അറിയില്ല . നല്ല കഥാപാത്രം ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ച് വരും. എന്നാല്‍ കാത്തിരിക്കുന്നില്ല. തേടി വരട്ടെ. സിനിമ എന്നെ തേടി വന്നതാണല്ലോ.

 

ഞാനൊരു സിനിമാ താരമായി എന്നത് ഇപ്പോഴും എന്നെ വിസ്മയിപ്പിക്കുന്നു. പത്മശ്രീ വഴുവൂര്‍ രാമയ്യപിള്ളയുടെ ശിഷ്യയായിരുന്നു. അച്ഛന്റെ കുടുംബസുഹൃത്താണ് മാഷ്. സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന് മധുരയിലേക്ക് സ്ഥലമാറ്റം വന്നു. മകൾ ചെന്നൈയില്‍ ഞങ്ങളുടെ വീട്ടില്‍ നിന്ന് നൃത്തം പഠിക്കട്ടേ എന്ന് മാഷ് അച്ഛനോട് പറഞ്ഞു. ഗുരുകുലം സമ്പ്രദായത്തില്‍ മൂന്ന് വര്‍ഷം പഠനം. ആ സമയത്താണ് തമിഴിലെ നിര്‍മാതാവും സംവിധായകനുമായ മുക്ത ശ്രീനിവാസന്‍ നൃത്ത വിദ്യാലയത്തില്‍ വരുന്നത്. അവരുടെ സിനിമയില്‍ നായികയെ തേടുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ നായികയുടെ മുഖഛായ തോന്നി മാഷിനോട് പറഞ്ഞു. മാഷ് പറഞ്ഞാല്‍ പിന്നെ അച്ഛനും അമ്മയും എതിര്‍ക്കില്ല. അങ്ങനെയാണ് കൊടൈ മഴൈ എന്ന ആദ്യ സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നതെന്നും സുനിത പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends