Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...


ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..


നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവർ രംഗത്ത്...'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്...

ബിഗ് ബോസ് ഹൗസിൽ വച്ച് മൂത്രമൊഴിക്കാൻ പോലും പറ്റാതെ, പ്രാണൻ ശരീരത്തിൽ നിന്ന് വിട്ടുമാറുന്നത് പോലെയുള്ള വേദനയായിരുന്നു ; അന്ന് സാബു മോൻ ചെയ്തത്; രെഞ്ചു രെഞ്ചിമാരെ പൊളിച്ചടുക്കി രാഷ്ട്രീയ മുതലെടുപ്പിനെ തുറന്നുകാട്ടി അഞ്ജലി അമീർ !

03 AUGUST 2021 03:31 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം ആദ്യ സീസണിൽ മത്സരിച്ചതോടെയാണ് തരികിട സാബുവെന്ന സാബുമോന്‍ അബ്ദുസമദിനെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസ്സിലാക്കിയത്. ട്രാന്‍സ്‌ജെന്‍ഡറുകളെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് സാബുവിന്റേത് എന്നാരോപിച്ച് ട്രാൻസ് ആക്റ്റിവിസ്റ്റുകൾ കുറച്ചുനാളുകളായി രംഗത്തുണ്ട്.

ശീതൾ ശ്യാം ആയിരുന്നു ആദ്യം ക്ലബ് ഹൌസ് ചർച്ചയിൽ നടന്ന പ്രശ്നങ്ങളെ കുറിച്ചു തുറന്നു പറഞ്ഞെത്തിയത്. ശേഷം സാബുമോൻ ട്രാൻസ് ഫോബിക് ആണെന്ന് തുറന്നുപറഞ്ഞ് മേക്ക് അപ്പ് ആർട്ടിസ്റ്റും ട്രാൻസ് കമ്മ്യൂണിറ്റി അമ്മയുടെ സ്ഥാനം നല്കുന്നവരുമായ രെഞ്ചു രെഞ്ചിമാരും രംഗത്തെത്തി. ഇതോടെ വിവാദങ്ങൾ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയ്ക്ക് ഇടയാക്കുകയായിരുന്നു.

എന്നാലിപ്പോൾ , മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ സാബുമോന് അനുകൂലമായിട്ട് വന്നിരിക്കുകയാണ്. തനിക്ക് മറ്റുള്ളവർ ആരോപിക്കുന്നതുപോലെയുള്ള അനുഭവമായിരുന്നില്ല സാബുമോനിൽ നിന്നും ഉണ്ടായത് എന്ന് തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് അഞ്ജലി അമീര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഞ്ജലി അമീര്‍ അനുഭവം പങ്കുവെച്ചത്.

 

അഞ്ജലിയുടെ വാക്കുകൾ ഇങ്ങനെയാണ്;

ഞാൻ ബിഗ്ബോസിൽ പങ്കെടുക്കുന്ന കാലത്ത് ഗുരുതരമായ ആരോഗ്യ പ്രശ്നത്തിലൂടെ ഞാൻ കടന്ന് പോയിരുന്നു. ജെൻഡർ അഫിർമേറ്റീവ് സർജറിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളുടെ തുടർച്ചയായി ഉണ്ടായ മൂത്രതടസ്സം സൃഷ്ടിക്കുന്ന പ്രാണൻ ശരീരത്തിൽ നിന്ന് വിട്ടുമാറുന്നത് പോലെയുള്ള വേദനയെ കുറിച്ച് ഓർക്കുമ്പോൾ ഇന്നുമെൻ്റെ അടിവയറ്റിൽ വേദന ഘനം വെച്ചുയരും. എന്നെ പോലുള്ള വ്യക്തിത്വങ്ങൾ സമൂഹത്തിൽ നേരിടുന്ന അപമാനങ്ങൾക്കെതിരെയുള്ള പോരാട്ടമായാണ് ഞാൻ ബിഗ്ബോസിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നത്.

 

 

 

 

നിങ്ങൾ കാലങ്ങളായി അപരവത്ക്കരണം നടത്തി ഒറ്റപ്പെടുത്തി തെറി പറഞ്ഞ് ഓടിക്കുന്ന ഞങ്ങൾ മനുഷ്യരാണെന്ന് നിങ്ങളെ ബോധിപ്പിക്കാൻ, ഞങ്ങളെ നിങ്ങൾക്ക് മനസ്സിലാക്കി തരേണ്ട ബാധ്യതയും പേറി, അനേകം കാലം ജീവിക്കാൻ പ്രചോദനം തരുന്ന ഊർജം തേടിയാണ് ഞാൻ ആ ഷോയിൽ പങ്കെടുത്തത്. പക്ഷെ, എൻ്റെ അരോഗ്യം അനുവദിക്കാത്തതിനാൽ എനിക്ക് ഷോ ഉപേക്ഷിക്കേണ്ടതായി വന്നു. ഷോയിൽ വെച്ചുണ്ടായ അസ്ഥി നുറുങ്ങുന്ന വേദനയിൽ എന്നെ സഹായിക്കാൻ ആദ്യം എത്തിയത് സാബുമോനാണ്.

സമൂഹത്തിലെ വിവിധ മേഖലയിൽ മികവ് തെളിയിച്ചിട്ടുള്ള വ്യക്തിത്വങ്ങളിൽ എൻ്റെ വേദനയറിഞ്ഞ് എനിക്ക് ഡോക്ടറിൻ്റെ സേവനം വേഗത്തിൽ ഉറപ്പ് വരുത്താൻ ബിഗ്ബോസ് ഷോയുടെ സംഘാടകരോട് കലഹിച്ചത് നിങ്ങൾ ഇടതടവില്ലാതെ കല്ലെറിയുന്ന സാബുമോനാണ്. ട്രാൻസ്ഫോബിയ ആരോപിച്ച് നിങ്ങൾ ക്രൂശിക്കുന്ന സാബു ചേട്ടനിൽ ഞാൻ ഇതുവരെയും വെറുപ്പ് കണ്ടിട്ടില്ല. വേദയിൽ പുളയുന്ന എന്നെ ആശ്വസിപ്പിക്കാൻ ചേർത്ത് പിടിച്ച സാബു ചേട്ടൻ്റെ സ്നേഹത്തിൽ ഇന്നുവരെയും ആത്മാർത്ഥമല്ലാതെയൊന്നും ഉണ്ടായിട്ടില്ല.

 

ഇക്കഴിഞ്ഞ ലോക്ഡൗൺ കാലത്ത്, എന്നോട് "എന്താ വിശേഷം, വർക്കുകൾ നടക്കുന്നുണ്ടോന്ന്" ആത്മാർത്ഥമായി ചോദിക്കുന്ന, സഹായം വാഗ്ദാനം ചെയ്യുന്ന മനുഷ്യരിൽ ഒരാൾ ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റുകൾ വെറുക്കുന്ന സാബു ചേട്ടനാണ്. എൻ്റെ പ്രശ്നങ്ങൾ കേൾക്കുന്ന, അതിന് പരിഹാരങ്ങൾ നിർദ്ദേശിക്കാൻ സമയം നീക്കിവെയ്ക്കുന്ന മനുഷ്യനെ എന്നെ ഉൾപ്പെടുത്തേണ്ട സമൂഹം ക്രൂശിക്കുന്നത് കണ്ടിരിക്കാൻ കഴിയുന്നില്ല.

 

വ്യക്തികളുടെ പ്രശ്നങ്ങളെ ഒരു സമൂഹത്തിൻ്റെ പ്രശ്നമാക്കി ഒരു മനുഷ്യനെ സമൂഹമധ്യത്തിൽ കല്ലെറിയാൻ ഇട്ട് കൊടുക്കുന്നത് ട്രാൻസ് സമൂഹത്തിൻ്റെ രാഷ്ട്രീയമല്ല. നിരവധി മനുഷ്യരുടെ സ്വകാര്യ ആവശ്യകൾക്കായി ആൾക്കൂട്ട ആക്രമണങ്ങൾക്ക് വിധേയരായി ഉണങ്ങാത്ത മുറിവുകളുമായി ജീവിക്കുന്ന കമ്യൂണിറ്റിയിൽ തുടരേണ്ട പ്രാക്ടിസല്ലയിത്. ഒറ്റപ്പെടുത്തലിൻ്റെ വൈലൻസ് ട്രാൻസ് സമൂഹത്തിൻ്റെ രാഷ്ട്രിയമല്ല. മൊബ് ലിഞ്ചിംഗിനെതിരെ ശബ്ദമുയർത്തി അതിജീവിക്കാൻ വിധിക്കപ്പെട്ടവരുടെ രാഷ്ട്രീയമല്ലയത്. ആവർത്തിച്ച് പറയട്ടെ, സാബുമോൻ ട്രാൻസ് ഫോബിക്കാണെന്ന് ആരോപിക്കുമ്പോൾ എന്നെ നിങ്ങൾ കേൾക്കാതിരിക്കൽ നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പാണ്. ഒറ്റപ്പെടലും ചേരിതിരിച്ചിലും നല്ലോണം അനുഭവിച്ച വ്യക്തിയാണ് ഞാൻ എന്നുമായിരുന്നു അഞ്ജലി അമീർ കുറിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ മഴ ശക്തമാകുന്നു... കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് മുതല്‍ അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു  (10 minutes ago)

സാമൂഹ്യമാധ്യമത്തിലൂടെ വീട്ടമ്മയെ നിരന്തരമായി ശല്യപ്പെടുത്തിയ കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (11 minutes ago)

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം... ബസിലുണ്ടായിരുന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു; ഒരു കുട്ടി അടക്കം 11 പേര്‍ക്ക് പരിക്കേറ്റു  (22 minutes ago)

രാഹുലിന്റെ അമ്മയേയും ബന്ധുക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു; പന്തീരാങ്കാവ് നവവധുവിനെ മർദിച്ച സംഭവത്തിൽ ആരോപണവുമായി രാഹുലിന്റെ അമ്മ  (24 minutes ago)

മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം പിന്‍വലിച്ചു... ഡ്രൈവിങ് ടെസ്റ്റിന് 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ അനുവദിക്കും; ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍  (33 minutes ago)

വിദേശ യാത്രയിലുള്ള മുഖ്യമന്ത്രി സിംഗപൂർ യാത്ര വെട്ടികുറച്ചു; മുൻനിശ്ചയിച്ച പ്രകാരമുള്ള യാത്രയിൽ മാറ്റം വരുത്തി അദ്ദേഹം ദുബായിലെത്തി  (34 minutes ago)

ഹമാസിനെ ഉന്മൂലനം ചെയ്യാതെ യുദ്ധത്തിൽ നിന്നും പിന്മാറില്ലെന്ന് ഇസ്രായേൽ; റഫ ആക്രമണത്തിൽ ഇസ്രായേൽ ലക്ഷ്യം കാണുക എളുപ്പമാകില്ലെന്ന് അമേരിക്ക  (44 minutes ago)

കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന സംഭവം... കുട്ടി പീഡനത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്; മലയാളം സംസാരിക്കുന്നയാളാണ് തട്ടിക്കൊണ്ട് പോയതെന്ന് കുട്ടി മൊഴി നല്‍കി  (58 minutes ago)

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു; പ്രതിയെ കോടതിയിൽ ഹാജരാക്കി  (1 hour ago)

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

ഇറാനിലെ ഛബഹാർ തുറമുഖ നടത്തിപ്പിന് ഇന്ത്യ 10 വർഷത്തെ കരാറിൽ ഒപ്പിട്ടു; ഇറാനുമായി കച്ചവട ഇടപാടുകൾ നടത്തുന്ന ഏതു രാജ്യവും ഉപരോധം നേരിടേണ്ടി വന്നേക്കും; മുന്നറിയിപ്പുമായി അമേരിക്ക  (1 hour ago)

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 20 കാരിയെ യുവാവ് കൊലപ്പെടുത്തി  (1 hour ago)

കൈയില്‍ പണമായുള്ളത് 52,920 രൂപ; എസ്.ബി.ഐയില്‍ സ്ഥിര നിക്ഷേപമായി 2.86 കോടി രൂപ; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിയിലെ വാരാണസിയില്‍ നാമനിര്‍ദേശ പത  (1 hour ago)

പുലർച്ചെയും നിർത്താതെ ഫോൺ  (1 hour ago)

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം; കേരളത്തിൽ ഇന്നും കള്ളക്കടൽ ഭീഷണി  (1 hour ago)

Malayali Vartha Recommends