Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...


ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..


നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവർ രംഗത്ത്...'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്...

ഹോ... ഇജ്ജാതി മനുഷ്യൻ ; മമ്മൂക്കയോട് ഏറ്റുമുട്ടാൻ കമൽഹാസൻ തന്നെ വരണമെന്ന് ആരാധകർ ; എല്ലാം ഇനി മമ്മൂക്കയുടെ പിറന്നാളിന് അറിയാം ; കൈനിറയെ മലയാളം സിനിമയുള്ളപ്പോഴും തെന്നിന്ത്യയിൽ തിളങ്ങാൻ മമ്മൂക്ക !

03 AUGUST 2021 04:18 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലും തെന്നിന്ത്യൻ ഭാഷകളിലും താര രാജാവായി വാഴുന്ന നായകനാണ് മമ്മൂട്ടി. താരങ്ങളുടെ ഇടയിൽ പോലും മമ്മൂക്കയ്ക്ക് കൈനിറയെ ആരാധകരുണ്ട്. കൂടാതെ ഏറെ ബഹുമാനത്തോടെ സഹപ്രവർത്തകർ പോലും പരിഗണിക്കുന്ന വ്യക്തിയാണ് മമ്മൂക്ക. അവസരം കിട്ടുമ്പോഴെല്ലാം മറ്റുതാരങ്ങൾ മമ്മൂട്ടിയെ കുറിച്ച് തുറന്ന് പറയാറുമുണ്ട്.

 

യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന മെഗാസ്റ്റാറിന്റെ പുതിയ ചിത്രങ്ങൾ മാത്രമല്ല പഴയ സിനിമകളും പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ചയാണ്. വാത്സല്യം, കൗരവർ, നിറക്കൂട്ട്,ന്യൂഡൽഹിയുമൊക്കെ ഇന്നും കാഴ്ചക്കാരുണ്ട്. അതോടൊപ്പം ഇന്നും സോഷ്യൽ മീഡിയ കോളങ്ങളിൽ നിറയുകയും ചെയ്യുന്നുണ്ട്.

തുടക്കത്തിൽ സീരിയസ് കഥാപാത്രങ്ങളിലാണ് മെഗാസ്റ്റാർ പ്രത്യക്ഷപ്പെട്ടിരുന്നത്. കർക്കശക്കാരൻ , മുൻകോപി ഇങ്ങനെയുള്ള ഓമനപ്പേരുകളും മമ്മൂക്ക സ്വന്തമാക്കിയിട്ടുണ്ട് . എന്നാൽ പിന്നീട് ഇതൊന്നുമല്ല എന്ന് മമ്മൂക്ക എന്ന് പലരും തിരുത്തി പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ എന്താണ് മമ്മൂക്ക എന്ന ചോദ്യം മമ്മൂക്കയുടെ കാര്യത്തിൽ അപ്രസക്തമാണ്.

 

പിന്നീട് പല അഭിമുഖത്തിലും തമാശ പറയുന്ന താരത്തെയാണ് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. സീരിയസ് കഥാപാത്രങ്ങളിൽ നിന്ന് മാറി രസകരമായ കഥാപാത്രങ്ങളെയും താരം അവതരിപ്പിക്കാൻ തുടങ്ങിയതോടെ കുട്ടികൾക്കും മെഗാസ്റ്റാർ സ്വന്തം മമ്മൂക്കയാവുകയായിരുന്നു. ഈ പട്ടണത്തിൽ ഭൂതം, തുറുപ്പ് ഗുലാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മറ്റൊരു മെഗാസ്റ്റാറിനെയാണ് ആരാധകർക്ക് കാണാൻ സാധിച്ചത്.

 

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മെഗാസ്റ്റാറിന്റെ രസകരമായ ഒരു പഴയ വീഡിയോയാണ്. കാസർഗോഡ് ഭാഷയിൽ സംസാരിക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണുന്നത്. സിനിമ കണ്ട് ഗംഭീരമാക്കി തന്ന ആരാധകർക്ക് നന്ദി പറയുകയാണ് മെഗാസ്റ്റർ. താരത്തിന്റെ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായിരിക്കുകയാണ്.

 

 

 

 

മമ്മൂട്ടിയുടെ കാസർഗോഡ് ഭാഷയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് . രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഏത് ഭാഷയും സംസാരിക്കാൻ സാധിക്കുന്ന മമ്മൂട്ടിയുടെ കഴിവിനെ കുറിച്ച് ആരാധകർ പറയുന്നുണ്ട്. താരത്തിന്റെ ഫാൻസ് പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

ഉസാർക്ക് നാരങ്ങ കുശാൽക്ക് മുന്തിരിങ്ങ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്.സ്ലാങ്ങ് കൈകാര്യം ചെയ്യാൻ അല്ലെങ്കിലും ഇക്ക കഴിഞ്ഞെ വെറെ നടനുള്ളൂ. ആകെ ഒരു മത്സരം നടൻ കമൽഹാസനുമായിട്ടാണ്. എല്ലാ ഭാഷയും കൃത്യമായി പറയും. തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നടൻ ആസിഫ് അലിയും ഈ വീഡിയോ പങ്കുവെച്ചിരുന്നു.

 

സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ഏറ്റവും കൂടുതൽ ചർച്ചയാവുന്ന താരമാണ് മെഗാസ്റ്റാർ. അദ്ദേഹത്തിന്റെ സിനിമാ വിശേഷങ്ങൾ മാത്രമല്ല കുടുംബവിശേഷങ്ങളും ലുക്കുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രം പുറത്ത് വന്നിരുന്നു. ലുക്കിലൂടെ വിസ്മയിപ്പിക്കുന്ന മോളിവുഡ് താരമാണ് മെഗാസ്റ്റാർ. ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്ന മമ്മൂട്ടിയുടെ ടൈനി പോണി ഹെയർ സ്റ്റൈൽ ഏറ ശ്രദ്ധിക്കപ്പെട്ടിയിരുന്നു. താരം തന്നെയായിരുന്നു ചിത്രം പങ്കുവെച്ചത്. വീട്ടിൽ നിന്നുള്ള മറ്റൊരു ചിത്രവും നടൻ പങ്കുവെച്ചിരുന്നു.

 


സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അമൽ നീരദ് സംവിധനം ചെയ്യുന്ന ഭീഷ്മപർവമാണ് മെഗാസ്റ്റാറിന്റെ ഏറ്റവും പുതിയ ചിത്രം. താടിയും മുടിയും നീട്ടി വളർത്തിയ ഗെറ്റപ്പിലാണ് താരം എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വന്നിരുന്നു. സിനിമയുടെ ചിത്രീകരണം നടക്കവെയായിരുന്നു ലോക്ക് ഡൗണിനെ തുടർന്ന് ഷൂട്ടിങ്ങ് നിർത്തി വെച്ചത്.

 


അതേസമയം , കൈനിറയെ മലയാള സിനിമയുള്ളപ്പോൾ മമ്മൂക്ക തെലുങ്കിൽ നായകനാകുന്നു എന്ന വാർത്തയും എർത്തുന്നുണ്ട്. 2019 ൽ പുറത്തിറങ്ങിയ യാത്രയാണ് അവസാനമായി മമ്മൂക്ക തെലുങ്കിൽ അഭിനയിച്ച സിനിമ. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയായിരുന്നു യാത്ര. പുതിയ തെലുങ്ക് സിനിമയെ കുറിച്ചുള്ള ഔദ്യാഗിക പ്രഖ്യാപനമൊന്നും ഉണ്ടണ്ടായിട്ടില്ല. ഈ വരുന്ന സെപ്റ്റെംബർ ഏഴിന് മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ പ്രതീക്ഷിക്കാമെന്നാണ് ആരാധകർക്കിടയിലുള്ള സംസാരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്... അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സിഐക്ക് സസ്‌പെന്‍ഷന്‍  (23 minutes ago)

യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് തടസ്സം സൃഷ്ടിച്ചെന്ന ആരോപണത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ മർദ്ദിച്ചു കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു  (38 minutes ago)

വിനായകന് കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍  (41 minutes ago)

കേരളത്തില്‍ മഴ ശക്തമാകുന്നു... കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് മുതല്‍ അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു  (57 minutes ago)

സാമൂഹ്യമാധ്യമത്തിലൂടെ വീട്ടമ്മയെ നിരന്തരമായി ശല്യപ്പെടുത്തിയ കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (58 minutes ago)

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം... ബസിലുണ്ടായിരുന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു; ഒരു കുട്ടി അടക്കം 11 പേര്‍ക്ക് പരിക്കേറ്റു  (1 hour ago)

രാഹുലിന്റെ അമ്മയേയും ബന്ധുക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു; പന്തീരാങ്കാവ് നവവധുവിനെ മർദിച്ച സംഭവത്തിൽ ആരോപണവുമായി രാഹുലിന്റെ അമ്മ  (1 hour ago)

മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം പിന്‍വലിച്ചു... ഡ്രൈവിങ് ടെസ്റ്റിന് 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ അനുവദിക്കും; ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍  (1 hour ago)

വിദേശ യാത്രയിലുള്ള മുഖ്യമന്ത്രി സിംഗപൂർ യാത്ര വെട്ടികുറച്ചു; മുൻനിശ്ചയിച്ച പ്രകാരമുള്ള യാത്രയിൽ മാറ്റം വരുത്തി അദ്ദേഹം ദുബായിലെത്തി  (1 hour ago)

ഹമാസിനെ ഉന്മൂലനം ചെയ്യാതെ യുദ്ധത്തിൽ നിന്നും പിന്മാറില്ലെന്ന് ഇസ്രായേൽ; റഫ ആക്രമണത്തിൽ ഇസ്രായേൽ ലക്ഷ്യം കാണുക എളുപ്പമാകില്ലെന്ന് അമേരിക്ക  (1 hour ago)

കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന സംഭവം... കുട്ടി പീഡനത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്; മലയാളം സംസാരിക്കുന്നയാളാണ് തട്ടിക്കൊണ്ട് പോയതെന്ന് കുട്ടി മൊഴി നല്‍കി  (1 hour ago)

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു; പ്രതിയെ കോടതിയിൽ ഹാജരാക്കി  (1 hour ago)

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

ഇറാനിലെ ഛബഹാർ തുറമുഖ നടത്തിപ്പിന് ഇന്ത്യ 10 വർഷത്തെ കരാറിൽ ഒപ്പിട്ടു; ഇറാനുമായി കച്ചവട ഇടപാടുകൾ നടത്തുന്ന ഏതു രാജ്യവും ഉപരോധം നേരിടേണ്ടി വന്നേക്കും; മുന്നറിയിപ്പുമായി അമേരിക്ക  (1 hour ago)

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 20 കാരിയെ യുവാവ് കൊലപ്പെടുത്തി  (1 hour ago)

Malayali Vartha Recommends