Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്ലസ്ടു കഴിഞ്ഞ ഒരു കുട്ടിയോടാണ് ഇതൊക്കെ പറയുന്നത് എന്ന ബോധം പോലും അയാൾക്കില്ലായിരുന്നു. തമിഴിലെ പ്രമുഖനായ വ്യക്തി, അയാളുടെ പേര് പറയുന്നതിന് പോലും എനിക്ക് മടിയില്ല; ശ്രുതി രജനികാന്തിന് നേരിടേണ്ടി വന്ന കാസ്റ്റിങ്ങ് കൗച്ച് അനുഭവം!

03 AUGUST 2021 04:58 PM IST
മലയാളി വാര്‍ത്ത

ചക്കപ്പഴം എന്ന പരമ്പരയിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ശ്രുതി രജനികാന്ത്. സ്വന്തം പേരിനെക്കാൾ ആരാധകർ അധികവും വിളിക്കുന്നത് പൈങ്കിളി എന്ന പേരാണ്. ചക്കപ്പഴത്തിൽ ശ്രുതി അവതരിപ്പിക്കുന്ന കഥാപാത്രമാണ് പൈങ്കിളി. വളരെ ചെറിയ സമയം കൊണ്ടാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ബാലതാരമായിട്ടാണ് ശ്രുതി സീരിയലിൽ എത്തിയത്. എന്നാൽ ഉപരിപഠനത്തിന് വേണ്ടി ഒരു ഇടവേള എടുത്തിരുന്നു. പഠനം പൂർത്തിയാക്കിയതിന് ശേഷം വീണ്ടും അഭിനയത്തിൽ സജീവമാവുകയായിരുന്നു. ശ്രുതിയുടെ ഇൻസ്റ്റാഗ്രാം റീലുകൾക്കും ആരാധാകർ ഏറെയാണ്.

 

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത ശ്രുതിയ്ക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവമാണ്. തമിഴ് സിനിമാ മേഖലയിൽ നിന്നാണ് ഇത്തരത്തിലുള്ള മോശമായ അനുഭവം ഉണ്ടായതെന്നാണ് നടി പറയുന്നു. ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു പുതിയ ചുവട് വയ്പ്പ് എന്ന നിലയിലാണ് തമിഴ് സിനിമയെ കണ്ടതെന്നും കാസ്റ്റിങ്ങ് കൗച്ച് അനുഭവം വെളിപ്പെടുത്തി കൊണ്ട് നടി പറയുന്നു. ശ്രുതിയുടെ വാക്കുകൾ ഇങ്ങനെ...

 

"‘തമിഴിൽ നിന്നാണ് തനിക്ക് കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായത്. കരിയറിന്റെ പുതിയ തുടക്കം, അല്ലെങ്കിൽ ഒരു പുതിയ സ്വപ്നം ലക്ഷ്യം എന്ന നിലയിലാണ് തമിഴിലെ ആ അവസരത്തെ കണ്ടത്. അവസരം വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്യുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് കേട്ടിട്ടുള്ള അറിവേയുള്ളൂ. സിനിമയുടെ പൂജ കഴിഞ്ഞു, ഫൊട്ടോഷൂട്ട് കഴിഞ്ഞു. അതിനുശേഷമാണ് റിയൽ ലൈഫിൽ ഞാൻ അത് എക്സ്പീരിയൻസ് ചെയ്തത്.

 

 

 

 

പ്ലസ്ടു കഴിഞ്ഞ ഒരു കുട്ടിയോടാണ് ഇതൊക്കെ പറയുന്നത് എന്ന ബോധം പോലും അയാൾക്കില്ലായിരുന്നു. തമിഴിലെ പ്രമുഖനായ വ്യക്തി, അയാളുടെ പേര് പറയുന്നതിന് പോലും എനിക്ക് മടിയില്ല. നമ്മുടെ പാഷന് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യരുത് എന്നതാണ് എന്റെ പോളിസിയെന്നും അഭിമുഖത്തിൽ ശ്രുതി രജനീകാന്ത് പറയുന്നു. സിനിമയിലെ ചൂഷണത്തിന്റെ കഥകൾ എത്രയോ നമ്മൾ കേട്ടിട്ടുണ്ട്. തിരശീലയും ലൈം ലൈറ്റും കടന്നു ചെന്നാൽ ചതിയുടെയും കണ്ണീരിന്റെയും ഒരായിരം കഥകൾ പറയാനുണ്ടാകും പലർക്കും".

 

രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശ്രുതി അഭിനയ മേഖലയിലേക്ക് എത്തുന്നത് . ഉണ്ണിക്കുട്ടൻ എന്ന പരമ്പരയിൽ ആൺക്കുട്ടിയായിട്ടായിരുന്നു ശ്രുതി അഭിനയിച്ചത്. പിന്നീട് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത മാനസപുത്രിയിലും അഭിനയിച്ചിരുന്നു. സീരിയലിൽ സജീവമായി നിൽക്കുമ്പോഴാണ് പഠനത്തിനായി ബ്രേക്ക് എടുക്കുന്നത്. വയനാട് പഴശ്ശിരാജ കോളേജിൽ നിന്ന് ഡിഗ്രിയും കോയമ്പത്തൂരിലെ കോളേജിൽ നിന്നും പിജിയും പൂർത്തിയാക്കി. ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ കണ്ടാണ് വീണ്ടും മിനിസ്ക്രീനിലേയ്ക്ക് എത്തുന്നത്.

 

സിനിമയിലും ചുവട് ഉറപ്പിച്ചിട്ടുണ്ട് ശ്രുതി. 2019 ൽ പുറത്തിറങ്ങി ആസിഫ് അലി ചിത്രമായ കുഞ്ഞെൽദേയിലും, ചിലപ്പോൾ പെൺക്കുട്ടികൾ എന്ന സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. പത്മയാണ് നടിയുടെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. അനൂപ് മോനോൻ സുരഭി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ടീസർ പുറത്തു വന്നിരുന്നു. ടിക്ടോക് ഡാന്‍സും അതിനെപറ്റിയുള്ള സംഭാഷണമാണ് ടീസറിൽ. ശ്രുതിയും സുരഭിയുമായിരുന്നു ടീസറിലെ ഹൈലൈറ്റ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends