Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും


കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...


പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...

സായിയെ മലർത്തിയടിച്ച് വീണ്ടും റംസാൻ ; ഷോ കഴിഞ്ഞിട്ടുള്ള സൈബർ ആക്രമണങ്ങളെല്ലാം പിആർ വർക്ക് ; ബിഗ് ബോസിനകത്തും പുറത്തും നടന്ന സംഭവങ്ങളെ കുറിച്ചും സൈബർ ഗുണ്ടകളെ കൈകാര്യം ചെയ്തത് എങ്ങനെ എന്നും വെളിപ്പെടുത്തി റംസാൻ മുഹമ്മദ് !

04 AUGUST 2021 11:15 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസൺ ത്രീയിലെ മികച്ച മത്സരാര്ഥികളിൽ ഒരാളാണ് റംസാൻ മുഹമ്മദ് . ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് തന്നെ റംസാൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ റംസാന് സാധിച്ചിട്ടുണ്ട്.

 

ബിഗ് ബോസില്‍ ഒരു മല്‍സരാര്‍ത്ഥിയായി പങ്കെടുത്തപ്പോഴും മികച്ച പിന്തുണയാണ് റംസാന് ലഭിച്ചത്. ഷോയുടെ തുടക്കം മുതല്‍ അവസാനം വരെ വലിയ ആത്മവിശ്വാസത്തോടെയും ഊര്‍ജ്ജത്തോടെയും നിന്ന താരമാണ് റംസാന്‍. പൊതുവെ എല്ലാവരോടും സൗഹൃദാന്തക്ഷീരത്തില്‍ പോയ താരം തെറ്റാണെന്ന് തോന്നിയ കാര്യങ്ങള്‍ക്കെല്ലാം പ്രതികരിച്ചിട്ടുണ്ട്.

അതേസമയം സായിയുമായി അകന്നതിന് കാരണവും, സൈബര്‍ അറ്റാക്കിനോടുളള പ്രതികരണവും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ പങ്കുവെക്കുകയാണ് റംസാന്‍. നിലപാടുകളുടെ രാജകുമാരന്‍ എന്ന വിളി പേരിനെ കുറിച്ചും റംസാന്‍ അഭിപ്രായപ്പെട്ടു . അതോടൊപ്പം ഇനി ബിഗ് ബോസിലേക്ക് വരുന്നവർക്കുള്ള ഉപദേശങ്ങളും റംസാന്‍ പറയുന്നു.

 

റംസാന്റെ വാക്കുകളിങ്ങനെ, "നമുക്ക് എന്തും പറയാം, ബാക്കിയുളളവര് ഒന്നും പറയരുത് എന്ന് ചിന്തിക്കുന്ന ചിലരുണ്ട്. എന്നാല്‍ അതല്ല വേണ്ടത്. എന്നോട് എന്തെങ്കിലും പറയുവാണെങ്കില്‍ തിരിച്ച് അവര്‍ക്കും കിട്ടും എന്ന ഉറപ്പിലാണ് പലരും എന്റെയടുത്ത് വരുന്നത്. ഓപ്പോസിറ്റുളള ആളുകള്‍ നല്ല രീതിയില്‍ പെര്‍ഫോം ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ നന്നായിട്ടുണ്ടെന്ന് പോയി പറയാറുണ്ട്.

സൈബർ അറ്റാക്കുകളെ കുറിച്ച് പ്രതികരിച്ചപ്പോൾ ഇത്തരം അറ്റാക്കുകളൊന്നും തന്നെ ബാധിച്ചില്ല എന്നാണ് റംസാന്‍ പറഞ്ഞത് . അതൊരു ഗെയിമാണ്. അത് റിയാലിറ്റി ഷോ ആണെന്ന് മനസിലാക്കാത്തവരാണ് ഈ പറയുന്ന സൈബര്‍ അറ്റാക്കും കൊണ്ട് വരുന്നത്. അപ്പോ അവരോട് നമ്മള് എന്ത് പറഞ്ഞിട്ടും കാര്യമില്ല. ഞാന്‍ ഉളളിലായപ്പോ കുറെ കാര്യങ്ങള്‍ എന്‌റെ ഫാമിലിയും സുഹൃത്തുക്കളുമെല്ലാം നേരിട്ടിട്ടുണ്ട്. പുറത്തിറങ്ങിയ ശേഷം സൈബര്‍ അറ്റാക്ക് എന്നത് പിആര്‍ വര്‍ക്ക് പോലെ തോന്നി. എന്നെ എതിര്‍ക്കുന്നവരാണെങ്കില്‍ എപ്പോഴും എതിര്‍ക്കണം. അല്ലെങ്കില്‍ ആ ഒരു ഫ്‌ളോ പോവും.

 

 

 

 

നിങ്ങള് എത്ര വേണമെങ്കിലും പറഞ്ഞോ, എന്നെ അത് ബാധിക്കില്ലെന്ന് ലൈവില്‍ വന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. എനിക്കെതിരെ ആര് എന്ത് എഴുതിയാലും ഞാന്‍ വായിക്കാറില്ല. ലെെവിന് ശേഷം എനിക്ക് അങ്ങനെ സൈബര്‍ അറ്റാക്കുകളൊന്നും വന്നിട്ടില്ല എന്നും റംസാന്‍ പറഞ്ഞു.


സായിയുമായി അകന്നതിന്റെ കാരണവും റംസാൻ വ്യക്തമാക്കി . ഓരോ മല്‍സരാര്‍ത്ഥികളും എങ്ങനെ ആ ഷോയെ നോക്കികാണുന്നോ അങ്ങനെയായിരിക്കും ഗെയിം. സായി എന്ന വ്യക്തി ആദ്യം എന്റെ കമ്പനിയായിരുന്നു. ഞാനും അഡോണിയും സായിയും നല്ല സുഹൃത്തുക്കളായി നിന്നു. പക്ഷേ എവിടെയൊക്കെയോ വെച്ച് സായിയുടെ ഗെയിം നിലപാടില്ലാത്ത പോലെ എനിക്ക് തോന്നി.

 

കാരണം പറയുന്ന കാര്യങ്ങളല്ല സായി ചെയ്യുന്നത്, പ്രവൃത്തിക്കുന്നത് വേറെയാണ്. നിലനില്‍ക്കാന്‍ വേണ്ടി ചെയ്യുന്നത് പോലെ തോന്നി. അതുകൊണ്ട് സായി ചെയ്യുന്ന കാര്യങ്ങള്‍ തെറ്റാണെങ്കില്‍ ഞാന്‍ എപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. അവന്‍ ക്യാപ്റ്റനായപ്പോള്‍ കൂടുതല്‍ സന്തോഷിച്ചത് ഞാനാണ്. പക്ഷേ നിലപാടുകള്‍ മാറ്റിയപ്പോള്‍ കൂടുതല്‍ ദേഷ്യവും സങ്കടവും വന്നതും എനിക്കാണ്.

ബിഗ് ബോസ് സീസൺ ത്രീ കിരീടം സ്വന്തമാക്കണം എന്നൊരു ലക്ഷ്യം ഇല്ലായിരുന്നു എന്നും റംസാന്‍ പറഞ്ഞു. ഫിനാലെയില്‍ വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ബിഗ് ബോസ് ചോദിപ്പോഴും അങ്ങനെയാണ് പറഞ്ഞത്. ഷോയുടെ തുടക്കത്തില്‍ അധികം ആരോടും വഴക്കുണ്ടാക്കിയിട്ടില്ല. പിന്നെ സജ്‌ന ഇത്തയോട് ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ വഴക്കുണ്ടാക്കുന്നവരോട് ഒകെ പിന്നെ പോയി സംസാരിക്കാറുണ്ട്. പേഴ്‌സണല്‍ കാര്യങ്ങളിട്ട് ചിലര് വഴക്കുണ്ടാക്കുമ്പോള്‍ അത് ഞാന്‍ എതിര്‍ക്കാറുണ്ട്. കാരണം അത് ഗെയിമല്ല. ഗെയിമിന് പറ്റിയതല്ല. എന്‌റെ ഫാമിലിയെയും പ്രൊഫഷനെയും ഒഴിച്ച് ബാക്കി എന്തും ഗെയിമായിട്ട് എടുത്തോളു എന്ന് ഞാന്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്. ഫാമിലിയും പ്രൊഫഷനും വെച്ച് ഞാനാരോടും കളിച്ചിട്ടില്ല എന്നും റംസാന്‍ പറഞ്ഞു.

 

അതേസമയം ബിഗ് ബോസ് സീസൺ ത്രീ വിജയിയായി കപ്പ് ഉയർത്തിയത് മണിക്കുട്ടനാണ്. രണ്ടാം സ്ഥാനം സായിയും മൂന്നാമത് ഡിമ്പലും ആയിരുന്നു . ആദ്യ മൂന്നിൽ ഉണ്ടാകാൻ അർഹത ഉണ്ടെന്ന് പ്രേക്ഷകർ വിധിയെഴുതിയ റംസാൻ നാലാം സ്ഥാനമാണ് സ്വന്തമാക്കിയത്. ഇടയ്ക്ക് വച്ച് ഷോയിൽ നിന്നും പുറത്തുപോയ മണിക്കുട്ടന് ഫസ്റ്റ് കിട്ടിയതിൽ എതിരഭിപ്രായമുള്ളവർ ഇപ്പോഴും ബിഗ് ബോസ് പ്രേക്ഷകരുടെ കൂട്ടത്തിൽ ഉണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം... മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അച്ഛന്‍ മരിച്ചു...  (9 minutes ago)

സമരം കടുത്തതോടെ... സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ച ഒത്ത് തീര്‍പ്പ് ചര്‍ച്ച ഇന്ന്.  (26 minutes ago)

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും  (46 minutes ago)

ഐ.പി.എല്ലിലെ നിര്‍ണായകമായ പോരാട്ടത്തില്‍ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെതിരെ 19 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ്...  (1 hour ago)

ചര്‍ച്ചയ്‌ക്കൊടുവില്‍.... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മ ജീവനക്കാര്‍ നടത്തിയ സമരം അവസാനിച്ചു...  (2 hours ago)

കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...  (2 hours ago)

പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ  (2 hours ago)

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം... വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തു  (7 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (9 hours ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (9 hours ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (9 hours ago)

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി  (9 hours ago)

ഡോ ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യുഡിഎഫ്  (9 hours ago)

രാജ്യസുരക്ഷയ്ക്ക് ഭീഷണി... പ്രധാനമന്ത്രിയുടെ ജീവൻ എടുത്ത കൊടും ഭീകരർ!  (9 hours ago)

Malayali Vartha Recommends