Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഗാന്ധിയൻ ആദർശങ്ങളിൽ വിശ്വസിക്കുന്നവർ ആ പേരിനെ എതിർത്തു. ഒരു കച്ചവട സിനിമയ്ക്ക് വേണ്ടി ഗാന്ധിജിയുടെ പേര് ഉപയോഗിച്ചത് മനസിനെ വേദനിപ്പിക്കുന്നതാണന്ന് അവർ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ആരെയും വേദനിപ്പിക്കാൻ പറ്റില്ല എന്ന് സാക്ഷാൽ രജനികാന്ത്... അദ്ദേഹം വാശി പിടിച്ചില്ല.. ഉടൻ തീരുമാനമെടുത്തു, പേരു മാറ്റുക...' സംവിധായകൻ ആലപ്പി അഷ്റഫ് കുറിക്കുന്നു

04 AUGUST 2021 12:26 PM IST
മലയാളി വാര്‍ത്ത

നാദിർഷ- ജയസൂര്യ ചിത്രമായ ‘ഈശോ’യുടെ പേരിനെ ചൊല്ലി വിമർശനങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഉയരുമ്പോള്‍ സമാനമായൊരു സംഭവം ഓർത്തെടുക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. 1984 ൽ റിലീസ് ചെയ്ത രജനികാന്ത് ചിത്രത്തിന് ആദ്യം നൽകിയ പേര് ‘നാൻ ഗാന്ധിയല്ലൈ’ എന്നായിരുന്നുവെന്നും പിന്നീട് വിമർശനം വന്നതോടെ ‘നാൻ മഹാനല്ലൈ’ എന്ന് പേര് മാറ്റുകയായിരുന്നുവെന്നും അഷ്റഫ് കുറിക്കുകയുണ്ടായി.

ആലപ്പി അഷ്റഫ് പങ്കുവച്ച കുറിപ്പ് വായിക്കാം;

രജനികാന്തിന്റെ ഒരു സിനിമയുണ്ട് നാൻ മഹാനല്ലൈ എന്ന പേരിൽ. എന്നാൽ ആ ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര് നാൻ ഗാന്ധിയല്ലൈ എന്നായിരുന്നു. തമിഴ്നാട് മുഴുവൻ ആ പേരിലുള്ള സിനിമയുടെ പോസ്റ്ററുകളും, പത്രപരസ്യങ്ങളും ഞാൻ നേരിൽ കണ്ടിട്ടുള്ളത് ഇന്നും മനസിൽ തെളിഞ്ഞു കിടപ്പുണ്ട്.

ഗാന്ധിയൻ ആദർശങ്ങളിൽ വിശ്വസിക്കുന്നവർ ആ പേരിനെ എതിർത്തു. ഒരു കച്ചവട സിനിമയ്ക്ക് വേണ്ടി ഗാന്ധിജിയുടെ പേര് ഉപയോഗിച്ചത് മനസിനെ വേദനിപ്പിക്കുന്നതാണന്ന് അവർ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. സമൂഹത്തിൽ അത് ചർച്ചയായി. ആരെയും വേദനിപ്പിക്കാൻ പറ്റില്ല എന്ന് സാക്ഷാൽ രജനികാന്ത്... അദ്ദേഹം വാശി പിടിച്ചില്ല.. ഉടൻ തീരുമാനമെടുത്തു, പേരു മാറ്റുക.

പോസ്റ്റർ ഒട്ടിച്ച് പരസ്യം ചെയ്ത ചിത്രത്തിന്റെ പേര് മാറ്റാൻ അദ്ദേഹം നിർദേശിച്ചു. ഉടൻ മാറ്റപ്പെട്ടു. നാൻ മഹാനല്ലൈ, എന്നാക്കി. ആറടി പോസ്റ്ററിന്റെ പുറത്ത് പേരിന്റെ ഭാഗത്ത് മാത്രം പുതിയ പേരിന്റെ സ്ലിപ്പ് ഒട്ടിച്ചത് ഇന്നും ഓർമയിലുണ്ട്.

‘പേര് മാറ്റണ്ട ആവശ്യമില്ല സിനിമ കണ്ടിട്ട് നിങ്ങൾ പറയൂ , ഞാൻ ഗാന്ധിജിയെ ഈ സിനിമയിൽ മോശമായി ഒന്നും പറയുന്നില്ല’, എന്നൊന്നും ആ സിനിമയുടെ സംവിധായകൻ എസ്.പി. മുത്തുരാമൻ അന്ന് പറഞ്ഞില്ല. ഹിന്ദു മുസ്‌ലിം ക്രിസ്ത്യൻ സഹോദര്യം നമ്മുടെ സുന്ദരമായ ജീവിതചര്യയാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യമെന്ന പേരിൽ ഒരു മതത്തിനേയും പരിഹസിക്കാൻ പാടില്ല.

എല്ലാ മതസ്ഥർക്കും അവരവരുടെ വിശ്വാസ പ്രമാണങ്ങൾ ശുദ്ധമായ ജീവവായു പോലെയാണ്, അവരുടെ സന്തോഷവും സംതൃപ്തിയും ആ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. മത വികാരങ്ങളെ വൃണപ്പെടുത്തിയിട്ടുണ്ടങ്കിൽ ആ പേരുകൾ മാറ്റപ്പെടുത്തി മാതൃക കാട്ടേണ്ടത് ഒരു കലാകാരന്റെ കടമ കൂടിയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends