Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

"ചുവന്ന പാടുകള്‍ ഉണ്ടാകല്ലേ എന്ന പ്രാര്‍ത്ഥന, ആരെങ്കിലും, പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ അറിഞ്ഞാലുള്ള നാണക്കേട്, ആദ്യ പീരീഡ്‌സ് മുതല്‍ അവരെ 'മുതിര്‍ന്നവര്‍' എന്ന് വിളിക്കാതിരിക്കാം. പുസ്തകങ്ങളിലെ ലൈംഗിക വിദ്യാഭ്യാസ പേജുകള്‍ വിട്ടുകളയാതിരിക്കാം; വായിക്കാം ജ്യോത്സ്നയുടെ വാക്കുകൾ !

04 AUGUST 2021 03:17 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത ഗായികയാണ് ജ്യോത്സന. ശബ്ദം കൊണ്ട് മലയാളികളെ കീഴ്‌പ്പെടുത്തി എന്ന് നിസ്സംശയം പറയാം. നമ്മൾ സിനിമയിലെ എന്ത് സുഖമാണീ നിലാവ് എന്ന പാട്ട് ജ്യോത്സ്നയുടെ ശബ്ദത്തിൽ ഇന്ന് കേൾക്കുമ്പോഴും മലയാളികളുടെ മനസിൽ കുളിരാണ് . ഇപ്പോള്‍ സൂപ്പര്‍ ഫോര്‍ സംഗീത റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളില്‍ ഒരാളാണ് ജ്യോ ബേബി എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ജ്യോത്സന.

 

സോഷ്യല്‍ മീഡിയയിൽ വളരെ സജീവമായ ജ്യോത്സ്ന പല വിഷയങ്ങളിലുമുള്ള നിലപാടുകളും തന്റെ ജീവിതത്തെക്കുറിച്ചുമെല്ലാം തുറന്നെഴുതാറുണ്ട് . ഇപ്പോഴിതാ ആർത്തവത്തെക്കുറിച്ചുള്ള ജ്യോത്സനയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവർന്നിരിക്കുകയാണ് . ഒരുകാലത്ത് ആരും ഉറച്ചുപറയാത്ത ആര്‍ത്തവത്തെ കുറിച്ചാണ് ജ്യോത്സ്ന പറയുന്നത്. ആർത്തവം ഒരു സ്വാഭാവിക പ്രക്രിയയാണെന്നും അതേക്കുറിച്ചുള്ള തെറ്റായ ചിന്തകള്‍ ഉപേക്ഷിക്കാമെന്നുമാണ് ജ്യോത്സനയുടെ കുറിപ്പിന്റെ ഉള്ളടക്കം . പഴയ ഒരു ചിത്രം പങ്കുവച്ചുകൊണ്ടുള്ള ജ്യോത്സ്നയുടെ പൂർണ്ണമായ വാക്കുകൾ കേൾക്കാം....

 

'ഈ ചിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, ഞാനെത്ര ചെറുപ്പമായിരുന്നുവെന്ന വസ്തുതയോടൊപ്പം, സ്വാഭാവികമായിരുന്ന പല കാര്യങ്ങളിലേക്കും എന്റെ കണ്ണുകള്‍ തുറക്കപ്പെടുന്നു. ഇതിലെ എനിക്ക് 14 വയസായിരിക്കണം. ലൂസ് ഫിറ്റിംഗ് യൂണിഫോമും തോളില്‍ സുരക്ഷിതമായി കിടക്കുന്ന ഷാളും''.

 

''സ്‌പോര്‍ട്‌സ് ഡേയില്‍ മൊത്തം വെള്ളയായിരിക്കും. പീരിയഡ്‌സുള്ളപ്പോള്‍ അവ ധരിക്കേണ്ടതിന്റെ ഭീകരത! ഓരോ തവണയും കസേരയില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ കൂട്ടുകാരോട് ഒന്ന് ചെക്ക് ചെയ്‌തേ എന്നു ചോദിക്കുമായിരുന്നു. ചുവന്ന പാടുകള്‍ ഉണ്ടാകല്ലേ എന്ന പ്രാര്‍ത്ഥന. ആവശ്യം വന്നാലോ എന്നു കരുതി ബാഗില്‍ കരുതുന്ന പാഡുകള്‍. ആ നാല് ദിവസം കളിക്കാന്‍ വരാത്ത എന്റെ കുറച്ച് കൂട്ടുകാരികള്‍. തങ്ങള്‍ പീരീഡ്‌സിലാണെന്ന് ആരെങ്കിലും, പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ അറിഞ്ഞാലുള്ള നാണക്കേട്''.

 

 

 

 

'പക്ഷെ അങ്ങനെയൊക്കെ വേണ്ടിയിരുന്നുവോ? സ്വാഭാവികമായൊരു ശാരീരികാവസ്ഥയെക്കുറിച്ച് ഇത്രമാത്രം ചിന്തിച്ച് കൂട്ടാന്‍ 14 വയസെന്നതൊരു കൊച്ചു പ്രായമല്ലേ? പതുക്കെയെങ്കിലും കാര്യങ്ങള്‍ മാറുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. ചെറിയ പെണ്‍കുട്ടികളെ ചെറിയ പെണ്‍കുട്ടികളായിരിക്കാന്‍ വിടാം. ആദ്യ പീരീഡ്‌സ് മുതല്‍ അവരെ 'മുതിര്‍ന്നവര്‍' എന്ന് വിളിക്കാതിരിക്കാം. പുസ്തകങ്ങളിലെ ലൈംഗിക വിദ്യാഭ്യാസ പേജുകള്‍ വിട്ടുകളയാതിരിക്കാം. നിങ്ങളുടെ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും അതേക്കുറിച്ച് സംസാരിക്കാം''. ആ നാണക്കേടും വിലക്കുകളുമെല്ലാം എടുത്തുകളയൂ. പീരീഡ്‌സ് വളരെ സ്വാഭാവികമാണ്. സിമ്പിള്‍ എന്നു പറഞ്ഞാണ് ജ്യോത്സന തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

മുൻപും ജ്യോത്സനയുടെ വാക്കുകൾ ശ്രദ്ധ നേടിയിട്ടുണ്ട്. സ്ത്രീ ആയാലും പുരുഷനായാലും പരിപൂര്‍ണത എന്നതും എല്ലാ തികഞ്ഞ അവസ്ഥ എന്നതുമെല്ലാം വെറും മിഥ്യയാണെന്നുള്ള ജ്യോത്സനയുടെ കുറിപ്പാണ് ശ്രദ്ധ നേടിയത്.

 

പ്രിയപ്പെട്ട സ്ത്രീകളെ... എല്ലാം തികഞ്ഞ സ്ത്രീ എന്നത് ഒരു മിഥ്യയാണ്. നിങ്ങള്‍ എല്ലാം തികഞ്ഞ ഒരു ഭാര്യയോ, അമ്മയോ, മകളോ, മരുമകളോ, ജോലിയുള്ളവളോ ആയില്ലെങ്കിലും കുഴപ്പമില്ല. നിങ്ങളുടെ വീട് അല്‍പ്പം വൃത്തികേടായി കിടന്നാലും കുഴപ്പമില്ല. നിങ്ങള്‍ ആഗ്രഹിച്ചിരുന്ന അത്രയും കാലം നിങ്ങളുടെ കുഞ്ഞിനെ മുലയൂട്ടാന്‍ സാധിച്ചില്ലെങ്കിലും കുഴപ്പമില്ല. കുട്ടി വേണ്ട എന്ന് തീരുമാനിച്ചാലും കുഴപ്പമില്ല. ജോലിത്തിരക്ക് കാരണം കുട്ടിയുടെ സ്കൂളിലെ പരിപാടിയ്ക്ക് എത്താന്‍ സാധിച്ചില്ലെങ്കിലും കുഴപ്പമില്ല. ഇതൊന്നും നിങ്ങളെ മോശക്കാരിയാക്കില്ല. നിങ്ങള്‍ മനുഷ്യരാണ്. എല്ലാം തികഞ്ഞ സ്ത്രീ ഒരു മിഥ്യയാണ്.

 

പ്രിയപ്പെട്ട പുരുഷന്മാരെ... നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ല. അത്താഴം കഴിച്ചതിന്റെ പണം നിങ്ങളുടെ സ്ത്രീ കൊടുക്കുന്നതില്‍ തെറ്റില്ല. നിങ്ങള്‍ വീട്ടിലിരിക്കുന്ന പങ്കാളിയാകാന്‍ താത്പര്യപ്പെടുന്നതില്‍ കുഴപ്പമില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പിങ്ക് വസ്ത്രങ്ങള്‍ ധരിക്കാന്‍ ആഗ്രഹിക്കുന്നതില്‍ കുഴപ്പമില്ല. നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത് എന്നതിനെക്കുറിച്ച് പറയുന്നതിലും കുഴപ്പമില്ല. എല്ലാം തികഞ്ഞ പുരുഷന്‍ എന്നത് ഒരു മിഥ്യയാണ്. എന്നുള്ള അർത്ഥവത്തായ കുറിപ്പായിരുന്നു ജോത്സനയുടേത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (6 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (6 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (6 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (6 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (7 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (7 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (7 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (8 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (8 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (8 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (8 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (8 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (9 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (9 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (9 hours ago)

Malayali Vartha Recommends