നടന് ന്യൂ ഫെയ്സ് റഹ്മാന് നിര്‍മ്മിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു... ഒരേ ഒരു കഥാപാത്രമായി പ്രിയങ്ക നായര്‍
നബീഹ മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടനും നിര്‍മ്മാതാവുമായ ന്യൂ ഫെയ്സ് റഹ്മാന് ( രുദ്ര) നിര്‍മ്മിക്കുന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നു. ഇതുവരെ പേരിടാത്ത സിനിമയില്‍ ഒരേ ഒരു കഥാപാത്രമായി നടി പ്രിയങ്ക നായരാണ് എത്തുന്നത്. മലയാള സിനിമ ഇതുവരെ നോക്കി കാണാത്ത വേറിട്ടൊരു പ്രമേയമാണ് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തന്റെ സിനിമ പങ്കുവയ്ക്കുക എന്നാണ് നടന് ന്യൂ ഫെയ്സ് പറയുന്നത്. മലയാളത്തിലും തമിഴിലുമായി രണ്ട് ഭാഷകളിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ന്യൂ ഫെയ്സ് റഹ്മാന് എന്ന നിര്‍മ്മാതാവിന്റെ രണ്ടാമത്തെ സംരംഭമാണ് ഈ സിനിമ. എന്നിരുന്നാല്‍ പോലും ഒരു നിര്മ്മാതാവിനെക്കാള് അദ്ദേഹം ഒരു നടന് എന്ന നിലയിലാണ് സിനിമാ മേഖലയില്‍ കൂടുതല്‍ അറിയപ്പെടുന്നത്.
സ്ത്രീകള്‍ക്ക് പ്രാധാന്യം നല്കുന്ന സിനിമയാണ് ഇതെന്ന് സംവിധായകന് പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും സംവിധായകന് അഭിലാഷ് പുരുഷോത്തമന് പറയുന്നു.
പ്രിയങ്ക അവതരിപ്പിക്കുന്ന സ്ത്രീ കഥാപാത്രം ഇന്നത്തെ ഒരു സ്ത്രീയാണ്, അവള് അഭിമുഖീകരിക്കുന്ന ഒരു പ്രത്യേക സാഹചര്യവും അക്കാലത്തെ അവളുടെ മാനസികാവസ്ഥയുമാണ് സിനിമയില്‍ പറയുന്നത്. രണ്ടു ഗാനങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം പ്രതാപ് പി. നായരും എഡിറ്റിംഗ് സോബിനും സംഗീതം ദീപാങ്കുരന് കൈതപ്രവും ഗാനങ്ങള്‍ ശ്യാം കെ വാരിയരുമാണ്.
https://www.facebook.com/Malayalivartha