Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സീരിയൽ രംഗത്തെ ഉലക നായകൻ ; നാല് സീരിയലുകൾ, നാല് വ്യത്യസ്ത കഥാപാത്രങ്ങൾ, ഒരൊറ്റ നായകൻ, സാധിക്കുമോ സക്കീർ ഭായിക്ക് ?, എന്നാൽ ദാവീദിന് പറ്റും ; ഇവൻ ചുമ്മാ പൊളിയാ!

07 AUGUST 2021 01:33 PM IST
മലയാളി വാര്‍ത്ത

ബിഗ് സ്‌ക്രീൻ ആഗ്രഹിച്ചാണ് പല അഭിനേതാക്കളും മിനിസ്‌ക്രീനിൽ എത്തുന്നത്. എന്നാൽ, ബിഗ് സ്‌ക്രീനിൽ കിട്ടുന്നതിലും വലിയ താര പരിവേഷം മിനിസ്‌ക്രീനിലൂടെ ചില നടീ നടന്മാർക്ക് കിട്ടും. അത്തരത്തിൽ ശ്രദ്ധിക്കപ്പെട്ട നടനായിരിക്കുകയാണ് ദാവീദ്. ആരാണ് ഈ ദാവീദ് എന്ന് ചോദിക്കുന്നവർ ഉണ്ടെങ്കിൽ പെട്ടന്നുതന്നെ പറഞ്ഞേക്കാം ഇയാൾ നിങ്ങളുടെ മനസിൽ ഒരേ പോലെ വില്ലനും നടനുമായി പതിഞ്ഞുകഴിഞ്ഞു.


ഒരേ സമയം നാല് സീരിയലുകൾ, നാല് വ്യത്യസ്ത കഥാപാത്രങ്ങൾ ഇതെല്ലം ഒറ്റയ്ക്ക് കൈകാര്യം ചെയ്താണ് ദാവീദ് ജോൺ ശ്രാദ്ധേയനായിരിക്കുന്നത് . അമ്മയറിയാതെയിലെ അമ്പാടി അർജുനന്റെ വലംകൈയായ ടോണി, പ്രിയപ്പെട്ടവൾ സീരിയലിലെ കള്ളത്തരങ്ങളുടെ ഉസ്താദ് റോയ്, മഞ്ഞിൽ വിരിഞ്ഞ പൂവിലെ സേതുപതി ഐപിഎസ്, മിസ്സിസ് ഹിറ്റ്ലറിലെ ശക്തനായ വില്ലൻ അവിനാശ്, അങ്ങനെ പോകുന്നു ദാവീദ് മലയാളികൾക്ക് മുന്നിൽ തകർത്തഭിനയിക്കുന്ന നാല് കഥാപാത്രങ്ങൾ . അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ഈ വലിയ അനുഗ്രഹത്തെപ്പറ്റി ദാവീദ് വാചാലനായത്.

ഒരേ സമയം നാല് സീരിയലിൽ നാല് വ്യത്യസ്ത കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുക എന്നത് കഷ്ടപ്പാട് തന്നെയാണ്. എന്നാൽ ഞാൻ അതിന്റെ നല്ല വശമാണ് കാണുന്നത്. ഇതിൽ കൂടുതൽ എന്താണ് വളർന്നു വരുന്ന ഒരു കലാകാരനായ എനിക്ക് വേണ്ടത്? ഇപ്പോഴൊക്കെ ഞാൻ വീട്ടിൽ പോകുന്നതേ കഷ്ടിയാണ്. കൊച്ചി, തിരുവനന്തപുരം, കൊല്ലം ഷട്ടിലടിക്കൽ ഇപ്പോൾ ഒരു ശീലമായി. ഈ ഭാഗ്യം എന്നും കരിയറിൽ ഉണ്ടാകണേ എന്നൊരു പ്രാർഥന മാത്രമേ ഇപ്പോഴുള്ളൂ. എന്നാലും, തിരക്കുള്ള നടൻ എന്ന് വിളിക്കുന്നതിനേക്കാൾ ഒരു നല്ല നടൻ എന്ന് അറിയപ്പെടാനാണ് ആഗ്രഹം .

 

നാല് കഥാപാത്രങ്ങളെയും പറ്റി ദാവീദിന് പറയാനുണ്ട് ."ഓരോ കഥാപാത്രത്തിനും അതിന്റേതായ ഭംഗിയുണ്ട്. അവിനാഷിലെ ക്രൂരതയും കാമവും എന്നെ ത്രില്ല് അടിപ്പിക്കുമ്പോൾ ഇപ്പുറത് വളരെ ജന്റിൽമാൻ ആയ ഒരു പോലീസുകാരൻ ആണ് സേതുപതി. റോയ് ഒരു സെൽഫിഷായ ആളാണെങ്കിൽ തന്റെ സുഹൃത്തിനു വേണ്ടി എന്തും ത്യജിക്കുന്ന ചങ്കാണ് ടോണി. ഈ വേരിയേഷനുകൾ എല്ലാം ഞാൻ ആസ്വദിക്കുകയാണ്,"എല്ലാ കഥാപാത്രവും ഒരുപോലെ പ്രിയപ്പെട്ടതാണെങ്കിലും ഏറ്റവും ചലഞ്ചിങ് പ്രിയങ്കരിയിലെ റോയ് ആണെന്നും ദാവീദ് പറയുന്നു.


"റോയ് തന്നെയാണ് എന്റെ ഫേവറൈറ്. ഈ കഥാപാത്രത്തിൽ ഒട്ടേറെ വേരിയേഷനുകൾ ഉണ്ട്. ഈ കഥാപാത്രത്തിനാണ് എനിക്ക് ഏറ്റവും അംഗീകാരം ലഭിച്ചത്. എത്ര വലിയ നേട്ടങ്ങൾ കിട്ടിയാലും സ്വന്തം നാട്ടിൽ അത് അത്ര പെട്ടെന്ന് ആരും സമ്മതിക്കില്ലലോ, എന്നാൽ ഈ കഥാപാത്രത്തിലൂടെ എനിക്ക് അത് നേടാൻ കഴിഞ്ഞു. എന്റെ നാട്ടുകാർ വണ്ടി തടഞ്ഞു നിർത്തിയൊക്കെ എന്നെ അഭിനന്ദിച്ചിട്ടുണ്ട്," എന്നും ദാവീദ് പറയുന്നു.


ഒരേ സമയം ഈ നാല് കഥാപാത്രങ്ങൾ വ്യത്യസ്തമായി എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന ചോദ്യത്തിന് തന്റെ സീക്രെട്ട് എന്താണെന്ന് ദാവീദ് മനസ് തുറന്നു."ഓരോ കഥാപാത്രത്തിനും അതിന്റേതായ ശരീര ഭാഷയും, വേഷവിധാനങ്ങളും, സംസാരശൈലിയും ഒക്കെ ഉണ്ട്. അത് കൃത്യമായി പാലിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്.

 

അതിനൊപ്പം തന്നെ ഓരോ കഥാപാത്രത്തിന്റെയും ശബ്ദത്തിൽ ഒരു ചെറിയ മാറ്റം കൊണ്ടുവരാൻ ഞാൻ ശ്രമിച്ചു. റോയിയുടെ സംസാരത്തിൽ എപ്പോഴും ഒരു ചിരി ഉണ്ടാകും, എപ്പോഴും ഒരു പഞ്ചാരചിരി ഉള്ള കഥാപാത്രം ആണല്ലോ അത്. എന്നാൽ ഒരു സൈക്കോ ആയ അവിനാഷാകുമ്പോൾ വളരെ പതുക്കെയാകും സംസാരമെന്നും ദാവീദ് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends