Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൃഗയയിലെ വാറുണ്ണി, ഒരു വടക്കൻ വീരഗാഥയിലെ ചന്തു, പൊന്തൻമാട...; പെട്ടെന്നോർമ്മയിൽ വരുന്ന കഥാപാത്രങ്ങൾ പോലും നിരവധിയാണ് ; ആരെയാണാരെയാണേറെയിഷ്ടം? എന്ന് ചോദിച്ചാൽ ജി വേണുഗോപാലിന് ഒരു ഉത്തരമേയുള്ളൂ !

07 AUGUST 2021 01:49 PM IST
മലയാളി വാര്‍ത്ത

സിനിമാ ലോകത്ത് 5 പതിറ്റാണ്ട് പൂർത്തിയാക്കുന്ന മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റുകളാണ് രണ്ടുദിവസമായി സോഷ്യൽ മീഡിയയിൽ നിറയുന്നത്. താരങ്ങളും ആരാധകരുമെല്ലാം അദ്ദേഹത്തിന് ആശംസ അറിയിച്ചെത്തിയിരുന്നു.

ഒപ്പം ഗായകൻ ജി വേണുഗോപാലിന്റെ കുറിപ്പും ശ്രദ്ധ നേടുകയാണ്. സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കുക, അതും ഒന്നാം നിരയിൽ തന്നെ, എക്കാലവും ചെറുപ്പമായ് നിന്ന് കൊണ്ട്. അപൂർവ്വങ്ങളിൽ അപൂർവ്വമായ നേട്ടം. ആരെയാണാരെയാണേറെയിഷ്ടം? എന്ന് ചോദിച്ചാൽ എൻ്റെ മനസ്സിൽ തിങ്ങി നിറഞ്ഞ് നിൽക്കുന്ന മമ്മൂട്ടി കഥാപാത്രങ്ങൾ ജീവനോടെ ഇറങ്ങി വന്ന് അതിപ്രശസ്തമായ ഓരോ പഞ്ച് ഡയലോഗുകൾ ഉരുവിടാൻ തുടങ്ങും.


തനിയാവർത്തനത്തിലെ ബാലൻ, മൃഗയയിലെ വാറുണ്ണി, ഒരു വടക്കൻ വീരഗാഥയിലെ ചന്തു, പൊന്തൻമാട, വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായർ, സിബിഐയിലെ സേതുരാമയ്യർ, അമരത്തിലെ അച്ചൂട്ടി, രാജമാണിക്യത്തിലെ ബെല്ലാരി രാജ, പത്തേമാരിയിലെ പള്ളിക്കൽ നാരായണൻ, ഒരേ കടലിലെ ഡോക്ടർ നാഥൻ, ദളപതിയിലെ ദേവരാജ്, പ്രാഞ്ചിയേട്ടനിലെ ഫ്രാൻസിസ്, മുന്നറിയിപ്പിലെ രാഘവൻ, പേരൻപിലെ അമുദവൻ, അങ്ങനെ എന്നെ ചിരിപ്പിച്ച, കരയിച്ച, ചിന്തിപ്പിച്ച, ഉറക്കത്തിൽ പോലും വിട്ടുമാറാത്ത എത്രയെത്ര പേർ. പെട്ടെന്ന് മനസ്സിൽ ഒരു കഥ വന്നാൽ ആദ്യം ആ കഥാപാത്രത്തിന് മമ്മൂക്കയുടെ രൂപഭംഗിയും, ശബ്ദ സൗകുമാര്യവും എല്ലാം ഒത്ത് ചേരും. അങ്ങനെയൊരു കഥ ഞാൻ എൻ്റെ മനസ്സിലിട്ട് താലോലിച്ച് വളർത്തുകയാണ്. എന്നെങ്കിലും മമ്മുക്കയെ പറഞ്ഞ് കേൾപ്പിക്കാൻ എന്നായിരുന്നു വേണുഗോപാൽ കുറിച്ചത്.

നിരവധി പേരാണ് ജി വേണുഗോപാലിന്റെ കുറിപ്പിന് പ്രതികരണവുമായി എത്തിയിരിക്കുന്നത് . ഇത്രയും കഥാപാത്രങ്ങളുടെ പേര് ഓർത്തു വെക്കാനും വേണം ഒരു കഴിവ്. താലോലിച്ച് വളർത്തുന്ന ആ കഥക്കുട്ടി എത്രയും പെട്ടെന്ന് വളർന്ന് വലുതായി വെള്ളിത്തിരയിൽ എത്തട്ടെ.

 

അപ്പോഴും ഗായകനും നായകനും ഇതുപോലെ നിത്യ യൗവ്വനത്തോടെയുണ്ടാവും. രണ്ടുപേർക്കും എല്ലാ ആശംസകളും. മമ്മൂക്കയെക്കുറിച്ച് ഏവർക്കുമുള്ള അഭിപ്രായം തന്നെയാണ് സാർ പറഞ്ഞുതെന്നത് പരമാർത്ഥം. അതിൽ ഒണൂടി ഞാൻ ചേർക്കുന്നു രാക്കുയിലിൻ രാജസദസിലെ. അദ്ദേഹത്തിന്റെ പ്രകടനം മറക്കുവാനാവില്ല. അത്രമേൽ പ്രിയതരമായ അഭിനയമാണ്.

അതിലെ ഗാനങ്ങൾക്ക് ജീവൻ നൽകുന്നത് പാടിയവരുടേതുമാത്രമല്ലല്ലോ അതിൽ ജീവിച്ചിരിക്കുന്ന മമ്മൂക്കയല്ലേ. മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട പോലീസോഫിസർ മമ്മുക്കയോളം മറ്റാർക്കും അത്ര ഗനഗംഭീരമായി തോന്നില്ല. മറ്റു നായകൻമാരും മോശമല്ലതാനും എന്നാലും ഒരു പടി മുന്നിൽ മമ്മുക്ക തന്നെ. എത്രയെത്ര കഥാപാത്രങ്ങൾ . ഞാനേറെ കരഞ്ഞ സിനിമ.

 

സുകൃതം : അതിലെ അവസാന രംഗം ഇന്നും മനസ്സിൽ വിങ്ങലാണ്. അതുപോലൊരു കഥാപാത്രത്തിനു ജീവൻ നൽകാൻ അദ്ദേഹത്തെ എന്നും ഓർക്കാൻ ഇതു പോലുള്ള കഥാപാത്രം മതി. അദ്ദേഹത്തിന് ഇനിയും ഒത്തിരി കാലം നിറയെ ഇതു പോലുള്ള കഥാപാത്രങ്ങൾ ലഭിക്കട്ടെയെന്നുള്ള കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends