Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

"പരാജയമായല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടിരിക്കുന്ന ശീലമൊന്നും തനിക്കില്ല, വിജയ പരാജയങ്ങളെയൊക്കെ അതിന്റേതായ രീതിയില്‍ തന്നെയാണ് നേരിടാറുള്ളത്"; ആഗ്രഹമില്ല എങ്കിലും, പറ്റിയാൽ ഞാൻ തന്നെ അത് ചെയ്യും" ; മഞ്ജു അടുത്ത വിജയക്കുതിപ്പിലേക്ക്!

07 AUGUST 2021 02:59 PM IST
മലയാളി വാര്‍ത്ത

മഞ്ജു വാര്യരുടെ അസാമാന്യ അഭിനയ പ്രകടനത്തിന് മുന്നില്‍ അമ്പരപ്പെട്ട് നിന്ന് പോയതിനെക്കുറിച്ച് പല സംവിധായകരും പറഞ്ഞിട്ടുണ്ട്. കഥാപാത്രത്തെ തന്നിലേക്ക് ആവാഹിക്കുന്നതില്‍ പ്രത്യേകമായൊരു കഴിവ് മഞ്ജുവിനുണ്ട് എന്ന അഭിപ്രായം മുതിർന്ന പല സിനിമാ സംവിധായകരും പറഞ്ഞിട്ടുണ്ട്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെ നേരിട്ട് ശക്തമായ തിരിച്ചുവരവായിരുന്നു മഞ്ജു നടത്തിയത്.

എല്ലാത്തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് മഞ്ജു ഇപ്പോൾ . പരാജയത്തെ നേരിടുന്നതിനെക്കുറിച്ചും ബയോപിക് ചിത്രത്തെക്കുറിച്ചും പറഞ്ഞുള്ള മഞ്ജു വാര്യരുടെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

പരാജയങ്ങളില്‍ സങ്കടപ്പെട്ട് നിരാശപ്പെട്ടിരിക്കുന്നയാളല്ല താനെന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. പരാജയത്തിനുള്ള കാരണം പരിശോധിച്ച് സ്വയം തിരുത്തി മുന്നേറാനായാണ് ശ്രമിക്കാറുള്ളത്. പരാജയമായല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടിരിക്കുന്ന ശീലമൊന്നും തനിക്കില്ല. വിജയ പരാജയങ്ങളെയൊക്കെ അതിന്റേതായ രീതിയില്‍ തന്നെയാണ് നേരിടാറുള്ളത്. നല്ല കഥാപാത്രങ്ങള്‍ തേടി വരണമെന്നാണ് താന്‍ ആഗ്രഹിക്കാറുള്ളതെന്നും താരം പറഞ്ഞിരുന്നു.

 

മഞ്ജു വാര്യരുടെ പേരില്‍ ബയോപിക് ഒരുങ്ങുകയാണെങ്കില്‍ ആരായിരിക്കും അഭിനയിക്കുന്നതെന്നുള്ള ചോദ്യവുമുണ്ടായിരുന്നു. ഈ ചോദ്യത്തിന് രസകരമായ മറുപടിയായിരുന്നു താരം നല്‍കിയത്. പറ്റിയാല്‍ ഞാന്‍ തന്നെ അഭിനയിക്കും. എന്നാല്‍ അങ്ങനെയൊരു ആഗ്രഹമൊന്നും തനിക്കില്ലെന്നും താരം കൂട്ടിച്ചേര്‍ത്തിരുന്നു. ബയോപിക് സിനിമ എടുക്കാനും മാത്രമുള്ള കാര്യങ്ങളൊന്നും താന്‍ ജീവിതത്തില്‍ ചെയ്തിട്ടില്ലെന്നും മഞ്ജു വാര്യര്‍ പറയുകയുണ്ടായി.

ഡയറക്ടേഴ്‌സ് ആക്ടറാണ് മഞ്ജു വാര്യര്‍. സംവിധായകരും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. സംവിധായകരുടെ അഭിനേതാവാണ് താന്‍. അല്ലാതെ സ്വന്തമായി എന്തെങ്കിലും ക്രിയേറ്റീവായി സൃഷ്ടിക്കാനുള്ള കഴിവ് ഉണ്ടെന്ന് തോന്നുന്നില്ലെന്നായിരുന്നു മഞ്ജു വാര്യരുടെ വിലയിരുത്തല്‍. സംവിധാന മോഹത്തെക്കുറിച്ച് ചോദിച്ചപ്പോഴും ഇതേ മറുപടിയാണ് താരം നല്‍കാറുള്ളത്.

 

സംവിധായകന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് അഭിനയിക്കാറുള്ളത്. ഒരോ ടേക്ക് കഴിയുമ്പോഴും അവരുടെ മുഖത്ത് സംതൃപ്തിയുണ്ടോ എന്ന് നോക്കാറുണ്ട്. എല്ലായ്‌പ്പോഴും അളവ് കോലായി വെക്കുന്നത് സംവിധായകന്റെ ഓകെയാണ്. ചിലപ്പോള്‍ അത് തന്റെ പരിമിതിയായിരിക്കാമെന്നുമായിരുന്നു മുന്‍പ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ വ്യക്തമാക്കിയത്.

അതേസമയം ആരാധാകർക്ക് അറിയേണ്ടത് മഞ്ജുവിന്റെ ജീവിതം സിനിമയാക്കുമോ എന്നതാണ്. അങ്ങനെ സിനിമയാക്കാൻ വേണ്ടതൊന്നും തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലന്ന് മഞ്ജു വിനയത്തോടെ പറയുമ്പോഴും സാധാരണ വീട്ടമ്മമാർക്കുൾപ്പടെ നിരവധി സ്ത്രീകൾക്കാണ് മഞ്ജു പ്രജോദനമായിട്ടുള്ളത്. അഭിനയ മികവ് കൊണ്ട് മാത്രമല്ല, വീഴ്ചകളെ അഭിമുഖീകരിച്ച് തോറ്റുകൊടുക്കാതെ മുന്നേറിയ ജീവിതം കൊണ്ടും പ്രചോദനമാണ് മഞ്ജു വാര്യർ.

 

അടുത്തിടെ മാധ്യമങ്ങൾ ഏറെ ചർച്ചചെയ്ത വാക്കായിരുന്നു വിവാഹമോചനം. പ്രസ്തുത വിഷയത്തിൽ സിനിമയ്ക്കകത്തും പുറത്തുമുള്ളവർ ഉദാഹരണമായി എടുത്തുപറഞ്ഞ പേരായിരുന്നു മഞ്ജുവിന്റേത്. വിവാഹം ഒരു വ്യക്തിയുടെ തീരുമാനമാണന്നും അതേ സ്വാതന്ത്ര്യത്തോടുകൂടിത്തന്നെ വിവാഹമോചനത്തെയും കാണാൻ കഴിയണമെന്നും ജീവിതത്തിൽ എപ്പോൾ വേണ്ടമെങ്കിലും പുതിയ തുടക്കം സാധിക്കുമെന്നുമൊക്കെയുള്ള നിരവധി പാഠങ്ങളാണ് മഞ്ജു തന്റെ ജീവിതം കൊണ്ട് തെളിയിച്ചുതന്നത്.

പ്രായമോ വിവാഹമോ വിവാഹമോചനമോ ഒന്നും തന്നെ സ്വപ്നങ്ങളിലേക്കുള്ള വഴിക്ക് തടസമാകില്ല എന്നും മഞ്ജു കാണിച്ചുതന്നിട്ടുണ്ട്. മഞ്ജുവിന്റെ ജീവിതം അടയാളപ്പെടുത്തി കഴിഞ്ഞതാണെന്നും ഇനി മഞ്ജുവിന്റെ ജീവിതം സിനിമയായാൽ അതും ഏറ്റെടുക്കുമെന്നുമാണ് ആരാധകർ പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (1 hour ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (2 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (2 hours ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (2 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (2 hours ago)

പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക്; റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍; മേയ് 14 വരെ അപേക്ഷിക്കാം!!  (2 hours ago)

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഗൂഢാലോചനയെന്ന് ആവ‍ര്‍ത്തിച്ച് ഇപി ജയരാജൻ....  (3 hours ago)

മേയറുടെ ആവശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളി  (4 hours ago)

'10 മണിക്ക് സൈറൺ മുഴങ്ങും, പരിഭ്രാന്തി വേണ്ട': ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ നടക്കുന്നത് സൈറൺ ട്രയൽ റൺ..!  (4 hours ago)

വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിനെ ബാധിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (4 hours ago)

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകൾ എൽഡിഎഫിന് ലഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ  (4 hours ago)

ബെംഗളൂരുവിൽ നിന്ന് എറണാകുളത്ത് എത്തിയ യുവതി പെരിയാറിൽ മുങ്ങി മരിച്ചു...  (4 hours ago)

ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയം ഉറപ്പാണെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്....  (4 hours ago)

തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും അപകടമരണം: വള്ളം വലിയ തിരയിൽപ്പെട്ട് തലകീഴായി മറിഞ്ഞു...  (4 hours ago)

Malayali Vartha Recommends