Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരായാലും അവരെ തല്ലിക്കൊല്ലണം... സുജാതയും, ഗോപി സുന്ദറും, ഷാൻ റഹ്‌മാനും ജഡ്ജസായ റിയാലിറ്റി ഷോയ്ക്കെതിരെ പൊട്ടിത്തെറിച്ച് എം ജി ശ്രീകുമാര്‍

09 AUGUST 2021 07:10 AM IST
മലയാളി വാര്‍ത്ത

റിയാലിറ്റി ഷോകളില്‍ ജഡ്ജ് ആയും അവതാരകനായും എത്തുന്ന ഗായകന്‍ എം ജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പരിപാടിയാണ് പറയാം നേടാം. ഏഷ്യാനെറ്റിലെ 'കോമഡി കസിന്‍സ്' എന്ന കോമഡി പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ ബൈജു ജോസ് കഴിഞ്ഞ ദിവസം എം ജി ശ്രീകുമാറിനൊപ്പം പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയിരുന്നു. ബൈജുവിന്റെ മകന്‍ പാടും എന്നറിഞ്ഞ എംജി ശ്രീകുമാര്‍ ഒരു പാട്ട് പാടാന്‍ ആവശ്യപ്പെട്ടു.

ഒരു തമിഴ് ഹിറ്റ് ഗാനമാണ് ബൈജുവിന്റെ മകന്‍ ആലപിച്ചത്. തുടക്കം മുതല്‍ എംജി ശ്രീകുമാറിനെ ഞെട്ടിച്ചുകൊണ്ട് വളരെ മനോഹരമായി ആ ഗാനം പാടി. പാടിത്തീര്‍ന്നപ്പോള്‍ എംജി ശ്രീകുമാര്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. കോവിഡ് സമയം ആയതുകൊണ്ടാണ് അല്ലെങ്കില്‍ താന്‍ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരുമായിരുന്നു എന്നും എംജി ശ്രീകുമാര്‍ പറഞ്ഞു.

തുടര്‍ന്ന് റിയാലിറ്റി ഷോകളില്‍ ഒന്നും പങ്കെടുക്കാറില്ലേ എന്ന് ചോദിച്ചപ്പോള്‍, ഞാന്‍ സീ കേരളത്തിലെ സരിഗമപ എന്ന റിയാലിറ്റി ഷോയുടെ ഓഡിഷന് പോയിരുന്നു എന്നും, പക്ഷെ കിട്ടിയില്ല എന്നും ബൈജുവിന്റെ മകന്‍ പറഞ്ഞു. അപ്പോള്‍ എംജി വളരെ ദേഷ്യത്തില്‍ അവിടെ ആരായിരുന്നു ജഡ്ജ് ചെയ്യാന്‍ ഇരുന്നത് എന്ന് ചോദിച്ചു. മറുപടിയായി തനിക്ക് അവരുടെ പേര് അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ആരായാലും അവരെ തല്ലിക്കൊല്ലണം അല്ലാതെ എനിക്കൊന്നും പറയാനില്ലെന്നും ഇത്രയും മനോഹരമായി പാടുന്ന ഒരാളെ എന്തുകൊണ്ട് ഇന്‍ ആക്കിയില്ല, എന്ന രീതിയില്‍ വളരെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം അവരെ വിമര്‍ശിച്ചു.

കൂടാതെ താന്‍ ഇനി ചെയ്യുന്ന സിനിമയില്‍ തീര്‍ച്ചയായും ബൈജുവിന്റെ മകന് ഒരു ഗാനം നല്‍കുമെന്നും എംജി ശ്രീകുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റിലെ ‘കോമഡി കസിന്‍സ്’ എന്ന കോമഡി പ്രോഗ്രാമിലൂടെയാണ് ബൈജു ശ്രദ്ധേയനാകുന്നത്. സൂര്യ ടി വിയിലെ രസികരാജ നമ്പര്‍ 1 എന്ന കോമഡി ഷോയിലെ ജഡ്ജ് കൂടിയായിരുന്നു ബൈജു. നിലവില്‍ ഏഷ്യാനെറ്റിലെ ‘സിനിമാല’ എന്ന കോമഡി പ്രോഗ്രാം ചെയ്യുന്നതോടൊപ്പം നിരവധി മിമിക്രി പ്രോഗ്രാമുകളിലും സ്റ്റേഷ് ഷോകളിലും സജീവമാണ് താരം.

 

സിനിമയിലും ശ്രദ്ധേയമായ വേഷങ്ങള്‍ താരം അവതരിപ്പിച്ചിട്ടുണ്ട്. സീ കേരളം ചാനലിന്റെ സംഗീത റിയാലിറ്റി ഷോയാണ് സരിഗമപ. പ്രായഭേദമെന്യേ ഏതൊരാൾക്കും പങ്കെടുക്കാവുന്ന റിയാലിറ്റി ഷോയാണ് ഇത്. പ്രശസ്ത പിന്നണി ഗായിക സുജാതയും, സംഗീത സംവിധായകരായ ഗോപി സുന്ദറും ഷാൻ റഹ്‌മാനുമാണ് വിധികർത്താക്കൾ. ഗ്രാൻഡ് ജൂറി വിഭാഗവും ഈ ഷോയെ വ്യത്യസ്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (12 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (36 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends