Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇഷാന്‍ ദേവെന്ന സംഗീത സംവിധായകന്‍ ഒരുളുപ്പുമില്ലാതെ നുണ പറയുന്നത് കേട്ട് ലജ്ജ തോന്നുന്നു; അറപ്പുളവാക്കുന്ന ഇത്തരം അഭിമുഖങ്ങള്‍ ഒഴിവാക്കാമായിരുന്നു ; അണിയറപ്രവർത്തകർ അഭിമുഖം തിരുത്തണം ; നന്മയുള്ള ലോകമേ... പാട്ടിന് പിന്നിൽ പുലിവാല് പിടിച്ച് സംഗീത സംവിധായകന്‍!

09 AUGUST 2021 11:37 AM IST
മലയാളി വാര്‍ത്ത

കേരളക്കരയാകെ നെഞ്ചിലേറ്റിയ പാട്ടാണ് നന്മയുള്ള ലോകമേ. വാര്‍ത്താ ചാനലായ ന്യൂസ് 18 കേരളം പുറത്തിറക്കിയ ഈ പാട്ട് പ്രളയം നേരിട്ട കേരളത്തിന്റെ അതിജീവനഗാനമായിട്ടാണ് അറിയപ്പെടുന്നത്. എന്നാൽ, പ്രേക്ഷകരിലേക്ക് എത്തിയതോടെ മലയാളികളുടെ ഏതൊരു മികച്ച പ്രവർത്തിയ്ക്കും പിന്നണിയിൽ ഈ ഗാനം ഇടാറുണ്ട്.

എന്നാൽ, ഇപ്പോള്‍ ഈ പാട്ട് വിവാദത്തിലായിരിക്കുകയാണ്. പാട്ടിന് സംഗീതം നല്‍കി പാടിയ ഇഷാന്‍ ദേവ് കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നാണ് പാട്ടിന് പുറകില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍ പറയുന്നത്.


താന്‍ ചെന്നൈയിലായിരുന്ന സമയത്താണ് നന്മയുള്ള ലോകമേ ചെയ്തത് എന്നാണ് ഇഷാന്‍ അഭിമുഖത്തില്‍ പറയുന്നത്. കേരളത്തിലേക്ക് വരാന്‍ പറ്റാത്ത സാഹചര്യമായിരുന്നെങ്കിലും ഭക്ഷ്യവസ്തുക്കളും മറ്റു അവശ്യ സാധനങ്ങളും അയച്ചുകൊടുക്കുന്നതടക്കമുള്ള പല പ്രവര്‍ത്തനങ്ങളിലും താന്‍ പങ്കാളിയായിരുന്നെന്നും അതെല്ലാമാണ് ഈ പാട്ടിന്റെ പിറവിക്ക് കാരണമായതെന്നും ഇഷാന് പറഞ്ഞിരുന്നു. ഈ കാര്യങ്ങള്‍ വീഡിയോ ആക്കാമെന്നും അതിന് മ്യൂസിക് ചെയ്യാമെന്നും ഒരു സുഹൃത്തിനോട് പറയുകയും അങ്ങനെ ആ പാട്ട് എഴുതുകയുമായിരുന്നുവെന്നാണ് അഭിമുഖത്തില്‍ പറയുന്നത്.

 

എന്നാല്‍ പല കാര്യങ്ങളും ബോധപൂര്‍വ്വം ഒഴിവാക്കിക്കൊണ്ടാണ് ഇഷാന്‍ സംസാരിക്കുന്നതെന്നും പാട്ടിന്റെ മുഴുവന്‍ ക്രെഡിറ്റും തന്റെ പേരിലാക്കാനുള്ള ശ്രമങ്ങളുമാണ് നടക്കുന്നതെന്നാണ് അഭിമുഖത്തിന്റെ വീഡിയോക്ക് വന്ന കമന്റുകളില്‍ പറയുന്നത്. പാട്ടിന് വരികളെഴുതിയ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ജോയ് തമലവും വിഷയത്തില്‍ ഇഷാനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്. ‘നന്മയുള്ള ലോകമേ’ എന്ന അതിജീവന ഗാനം എങ്ങനെയാണ് ഉയിര്‍കൊണ്ടതെന്ന് കവിയായ എനിക്കും ന്യൂസ് 18 കേരളം എന്ന ചാനലിനും നന്നായി അറിയാം.

 

ഇഷാന്‍ ദേവെന്ന സംഗീത സംവിധായകന്‍ ഒരുളുപ്പുമില്ലാതെ നുണ പറയുന്നത് കേട്ട് ലജ്ജ തോന്നുന്നു. അറപ്പുളവാക്കുന്ന ഇത്തരം അഭിമുഖങ്ങള്‍ ഒഴിവാക്കാമായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ ആ അഭിമുഖം തിരുത്തണമെന്നാണ് അപേക്ഷ.

 

നുണപറഞ്ഞ് ക്രെഡിറ്റ് എടുക്കുന്നവര്‍ ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണലെന്ന് പറയും. സത്യം അറിയുന്ന മലയാളികള്‍ ലോകമെങ്ങും ഉണ്ട്.അവര്‍ക്കെന്റെ സ്‌നേഹാഭിവാദ്യങ്ങള്‍,’ ജോയ് തമലം വീഡിയോക്ക് താഴെ എഴുതിയ കമന്റില്‍ പറയുന്നു. ഇഷാന്‍ ദേവിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (12 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (36 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends